Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ ജോലി വേണോ: ഇതാ സുവർണ്ണാവസരം, ശമ്പളം 1.3 ലക്ഷം വരെ, ഉടന്‍ അപേക്ഷിക്കൂ

ദുബായില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക്. യാതൊരു വിധത്തിലുള്ള ഫീസുകളും ഇല്ലാതെ വിശ്വസ്തപരമായ സ്ഥാപനങ്ങളിലേക്ക് വിദേശ റിക്രൂട്ട്മെന്റ് നടത്തുന്നുവെന്നാണ് ഒഡെപെക്കിന്റെ പ്രത്യേകത. ഹെല്‍ത്ത് കെയർ മേഖലയില്‍ എംഇടി, നഴ്സ് വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകളുള്ളത്.

രണ്ട് ഒഴിവുകളിലേക്കും പുരുഷന്‍മാർക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക. ദുബായിലെ പ്രശസ്തമായ ആശുപത്രികളിലേക്കാണ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനെ ആവശ്യമുള്ളത്. ആക്‌സിഡന്റ് ആന്ഡ് എമർജൻസി കെയർ ടെക്‌നോളജിയിൽ ബിരുദം അല്ലെങ്കിൽ നഴ്‌സിംഗിൽ ബിരുദമുള്ളവർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

 uae

ബിഎസ്‌സി നഴ്‌സുമാർക്ക് എമർജൻസി നഴ്‌സായി കുറഞ്ഞത് 3 വർഷത്തെ പരിചയം വേണം. ആക്‌സിഡന്റ് എമർജൻസി കെയർ ടെക്‌നോളജിയിൽ ബിരുദമുള്ളവർക്ക് സമീപകാലത്തെ 3 വർഷത്തെ പരിചയവും വേണം. ഏറ്റവും അടുത്ത സമയത്തിനുള്ളില്‍ ജോലിയില്‍ ചേരാന്‍ താല്‍പര്യമുള്ളവർക്ക് മുന്‍തൂക്കം ലഭിക്കും.

പ്രവൃത്തി സമയം ആഴ്ചയിൽ 60 മണിക്കൂർ ആയിരിക്കും. എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടെ മാസം 6000 യുഎഇ ദിർഹം ശമ്പളമായി ലഭിക്കും. അതായത് 1,3600 ഇന്ത്യന്‍ രൂപ. തൊഴിൽ വിസ കമ്പനി നല്‍കും. മെഡിക്കൽ ഇൻഷുറൻസ്, 2 വർഷത്തെ സേവനം പൂർത്തിയാക്കിയ ശേഷം വിമാന ടിക്കറ്റ്, വാർഷിക ശമ്പളത്തോടുകൂടിയ അവധി എന്നീ ആനുകൂല്യങ്ങളും ലഭിക്കും.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ സിവി, പാസ്‌പോർട്ടിന്റെ പകർപ്പ്, ഇഎംടി ഡിസിഎസ് ലൈസൻസിന്റെ പകർപ്പുകൾ, ഡാറ്റാഫ്ലോ ഫലം എന്നിവ [email protected] എന്ന ഇമെയിലിലേക്ക് 2023 ഡിസംബർ 26-നോ അതിനു മുമ്പോ അയയ്‌ക്കാവുന്നതാണ്. ഇമെയിലിന്റെ സബ്‌ജക്‌റ്റ് ലൈൻ "ദുബായ് - ഇഎംടി" എന്നതായിരിക്കണം.

ഇൻഡസ്ട്രിയൽ മെഡിസിൻ ഡിവിഷനിലേക്കാണ് പുരുഷ നഴ്സുമാരുടെ നിയമനം നടക്കുന്നത്. പതിനഞ്ചിലേറെ ഒഴിവുകളുണ്ട്. ബിഎസ്‌സി നഴ്‌സിംഗ് / പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിംഗ് എന്നീ യോഗ്യതകള്‍ ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 2 വർഷത്തെ പ്രവർത്തന പരിചയം ആവശ്യമാണ്. പ്രായപരിധി: 25 മുതൽ 35 വയസ്സ് വരെ.

വിദൂര പ്രദേശങ്ങളിൽ നിയമിച്ചാൽ ഭക്ഷണവും താമസവും നൽകും. പ്രവൃത്തി സമയം ആഴ്ചയിൽ 60 മണിക്കൂർ ആയിരിക്കും. പ്രതിമാസം 5,000 ദിർഹമായിരിക്കും ശമ്പളം. തൊഴിൽ വിസ, മെഡിക്കൽ ഇൻഷുറൻസ്,
2 വർഷത്തെ സർവീസ് പൂർത്തിയാക്കിയ ശേഷം വിമാന ടിക്കറ്റ്, വാർഷിക ശമ്പളത്തോടുകൂടിയ അവധി എന്നീ ആനുകൂല്യങ്ങളും ലഭിക്കും.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിശദമായ സിവി, ഡിഒഎച്ച് ലൈസൻസിന്റെ പകർപ്പ്, ഡിഒഎച്ച് ഡാറ്റാഫ്ലോ ഫലം എന്നിവ [email protected] എന്ന ഇമെയിലിലേക്ക് 2023 ഡിസംബർ 26-നോ അതിനു മുമ്പോ അയയ്‌ക്കാവുന്നതാണ്. ഇമെയിലിന്റെ സബ്‌ജക്‌റ്റ് ലൈൻ "Abudhabi - Male Nurse" എന്നായിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+