യുഎഇയില്‍ സ്ത്രീകള്‍ക്ക് ജോലി നേടാം: യോഗ്യത പത്താംക്ലാസ്, ശമ്പളം അരലക്ഷത്തിലേറെ, വിസ ഫ്രീ
തിരുവനന്തപുരം: കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് വഴി യു എ ഇയിലേക്ക് വീണ്ടും അവസരം. യുഎഇയിലെ പ്രശസ്ത കമ്പനിയിലേക്ക് സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്കാണ് നിയമനം. സ്ത്രീകള്‍ക്ക് മാത്രമാണ് അവസരം. മുപ്പത് ഒഴിവുകളുണ്ട്. പ്രായപരിധി 25 നും 35 നും ഇടയില്‍. അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 170 സെന്റീമീറ്റർ ഉയരമുണ്ടായിരിക്കണം.
പത്താംക്ലാസ് വിജയമാണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. ഏതെങ്കിലും മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം. (സുരക്ഷാ ഫീൽഡ് പരിചയത്തിന് മുൻഗണന) പരിചയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഇഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. പൂർണാരോഗ്യം ഉള്ളവരായിരിക്കണം. ശരീരത്തില്‍ പുറമേയ്ക്ക് കാണത്തക്ക രീതിയിലുള്ള ടാറ്റുവോ മറ്റ് പാടുകളോ ഉണ്ടായിരിക്കരുത്.

മറ്റ് ഭാഷകളിലുള്ള അറിവ് ജോലി ലഭിക്കുന്നതിന് മുന്‍തൂക്കം നല്‍കും. പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് നല്ല ധാരണ, സാധാരണ സുരക്ഷാ ആശയങ്ങൾ, സമ്പ്രദായങ്ങൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം. ഏതെങ്കിലും സുരക്ഷാ ലൈസൻസ് ഉള്ളവർക്കും ആർമി/സിവിൽ ഡിഫൻസ് പശ്ചാത്തലത്തിൽ നിന്നുള്ള വ്യക്തികൾക്കും മുൻഗണന നൽകും.
വിവിധ അലവന്‍സുകള്‍ക്കൊപ്പം 2262 യുഎഇ ദിർഹം, അതായത് 51274 ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. വിസ ഇന്‍ഷൂറന്‍സ്, താമസം എന്നിവ ഫ്രീയാണ്. ഓവർടൈം ഡ്യൂട്ടിക്ക് അർഹമായ പ്രതിഫലം ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റയും പാസ്‌പോർട്ടും [email protected] എന്ന ഇമെയിലിലേക്ക് 2023 ഒക്ടോബർ 18-നോ അതിനുമുമ്പോ അയക്കാം. 0471-2329440/41/42/45, 7736496574 എന്നീ നമ്പറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക.
അതേസമയം യുകെ യിലെ വിവിധ എന്‍.എച്ച്.എസ്സ് (NHS) ട്രസ്റ്റുകളിലേയ്ക്ക് നഴ്സുമാര്‍ക്ക് അവസരങ്ങളൊരുക്കുന്ന റിക്രൂട്ട്മെന്റ് ഒക്ടോബര്‍ 20, 21 തീയ്യതികളിലും കൊച്ചിയിലെ ഹോട്ടല്‍ ലേ-മെറിഡിയനില്‍ നടക്കും. 17, 18 ന് കര്‍ണ്ണാടകയിലെ മംഗളൂരുവിലും (ഹോട്ടല്‍ താജ് വിവാന്ത) റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നുണ്ട്. യു.കെ യില്‍ നിന്നുളള എന്‍.എച്ച്.എസ് പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് അഭിമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
അഭിമുഖങ്ങളില്‍ പങ്കെടുത്ത നിരവധി പേർക്ക് ഇതിനോടകം തന്നെ നിയമനങ്ങള്‍ ലഭിച്ചിട്ടുണ്ട്. നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യു.കെ സ്കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിലവില്‍ IELTS/ OET യോഗ്യത ഇല്ലാത്തവര്‍ക്കും പ്രസ്തുത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും ഉപാധികളോടെ പങ്കെടുക്കാവുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET /IELTS സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ടിന്റെ പകർപ്പ് , എന്നിവ സഹിതം അപേക്ഷിക്കുക. അല്ലെങ്കില്‍ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ വെബ്ബ്സൈറ്റ് (www.nifl.norkaroots.org) സന്ദര്‍ശിച്ചും അപേക്ഷ നല്‍കാവുന്നതാണ്. റിക്രൂട്ട്മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്.












Click it and Unblock the Notifications