യുഎഇ ഷിപ്പ്‌യാർഡിലും കമ്പനിയിലും ജോലി നേടാന്‍ സുവർണ്ണാവസരം: വിസ ഫ്രീ, മറ്റ് ആനുകൂല്യങ്ങളും
തിരുവനന്തപുരം: വിദേശ ജോലികള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ഉദ്യോഗാർത്ഥികള്‍ക്ക് വലിയ ആശ്വാസമായി മാറുകയാണ് സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. ഏജന്‍സികളുടെ തട്ടിപ്പ് ഇല്ലാതെ, മറ്റ് ഫീസുകള്‍ ഇല്ലാതെ ജോലി കണ്ടെത്താന്‍ സഹായിക്കുന്നു എന്നുള്ളതാണ് ഒഡെപെക്കിന്റെ പ്രത്യേകത. ഇപ്പോഴിതാ ഒഡെപെക്കിന് കീഴില്‍ വീണ്ടും വിദേശത്ത് അവസരങ്ങള്‍ വന്നിരിക്കുകയാണ്.
യുഎഇയില്‍ വെല്‍ഡർ, പ്ലേറ്റർ, പൈപ്പ് ഫിറ്റർ തുടങ്ങിയ മേഖലകളിലേക്കാണ് ഇപ്പോള്‍ ഒഡെപെക്ക് വഴി ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ജിടിഎഡബ്ല്യു, എഫ്സിഎഡബ്ല്യു എന്നീ വിഭാഗങ്ങളിലാണ് നിയമനം. രണ്ട് വിഭാഗത്തിലും ഒരേ പ്രായപരിധിയും യോഗ്യതകളുമാണ് ചോദിച്ചിരിക്കുന്നത്. സാലറിയും ഒരേ തരത്തില്‍ നല്‍കുന്നു.

ബന്ധപ്പെട്ട മേഖലയില്‍ ഐടിഐ സർട്ടിഫിക്കേഷനാണ് യോഗ്യതയായി ചോദിച്ചിരിക്കുന്നത്. മൂന്ന് വർഷത്തെ പ്രവർത്തി പരിചയം വേണം. ഷിപ്പ്‌യാർഡ് മേഖലയില്‍ ജോലി ചെയ്തവർക്ക് മുന്‍തൂക്കം ലഭിക്കും. പുരുഷന്‍മാർക്ക് വേണ്ടി മാത്രമാണ് ഈ ഒഴിവുകള്‍. പ്രായപരിധി 40 വയസ്സ്. വിസയും ഇന്‍ഷൂറന്‍സും കമ്പനി നല്‍കും.
തുടക്കത്തില്‍ 1800 ദിർഹമായിരിക്കും സാലറി. അതായത് 40,767 ഇന്ത്യന്‍ രൂപ. ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങള്‍ക്കും അവധിക്കും അർഹതയുണ്ടായിരിക്കും. യുഎഇയിലെ പ്രശസ്തമായ കമ്പനിയിലേക്കാണ് നിയമനമെന്ന് ഒഡെപെക് അറിയിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റയും സർട്ടിഫിക്കറ്റ് പകർപ്പുകളും [email protected] എന്ന ഇമെയിലിലേക്ക് 2023 ഒക്ടോബർ 7-നോ അതിനുമുമ്പോ അയക്കേണ്ടതാണ്.
പ്ലേറ്റർ ഫാബ്രിക്കേറ്റർ, പൈപ്പ് ഫിറ്റർ വിഭാഗത്തില്‍ ആകെ 120 ഒഴിവുകളുണ്ട്. (രണ്ട് വിഭാഗത്തിലും 60 വീതം). ഐ ടി ഐ ആണ് ഇവിടേയും യോഗ്യതയായി ചോദിച്ചിരിക്കുന്നത്. മൂന്ന് വർഷത്തെ പ്രവർത്തി പരിചയം വേണം. ഷിപ്പ്‌യാർഡ് മേഖലയില്‍ ജോലി ചെയ്തവർക്ക് മുന്‍ഗണന. പ്രായപരിധി 40 വയസ്സ്. പുരുഷന്‍മാർ മാത്രമാണ് അപേക്ഷിക്കേണ്ടത്.
1600 യു എ ഇ ദിർഹമാണ് സാലറിയായി ലഭിക്കുക. നിയമപ്രകാരമായ മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റയും സർട്ടിഫിക്കറ്റ് പകർപ്പുകളും [email protected] എന്ന ഇമെയിലിലേക്ക് 2023 ഒക്ടോബർ 7-നോ അതിനുമുമ്പോ അയക്കേണ്ടതാണ്.
അതേസമയം, തുർക്കിയിലെ ഷിപ്പ് യാർഡിലേക്ക് ടെക്നീഷ്യന്‍മാരെയും ആവശ്യമുണ്ട്. ഐടിഐ ഡിപ്ലോമയാണ് യോഗ്യതയായി ചോദിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് റെലവന്റ് കാറ്റഗറിയില്‍ ഐടിഐ/ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കൂടാതെ ഷിപ്പ് ബിൽഡിംഗ്/ഓഫ്‌ഷോർ അല്ലെങ്കിൽ ഓയിൽ ആൻഡ് ഗ്യാസ് വ്യവസായ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. വിദേശ/വിദേശ പരിചയമുള്ള തൊഴിലാളികൾക്ക് മുൻഗണന നൽകും.
800 മുതല്‍ 850 ഡോളർ വരെയാണ് ശമ്പളം. അതായത് 66,536 മുതല്‍ 70000 ഇന്ത്യന്‍ രൂപ വരെ. തിങ്കള്‍ മുതല്‍ ശനിവരെ പ്രവർത്തി ദിവസമായിരിക്കും. താല്‍പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്കായി ഒക്ടോബർ 8-ന് രാവിലെ 09:30-ന് ഓഡെപെക് ഓഫീസിൽ (4-ാം നില, ഇൻകെൽ ടവർ 1, അങ്കമാലി, TELK-ന് സമീപം) വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. . Ph: 0471-2329440/2329441/8086112315












Click it and Unblock the Notifications