Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ ഈ ജോലികൾക്ക് ഡിഗ്രിയൊന്നും വേണ്ട; കൈയ്യിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങാം, അറിയാം

ജോലി തിരയുന്ന മലയാളികളുടെ ആദ്യ ഓപ്ഷനിൽ വരുന്ന വിദേശ രാജ്യങ്ങളിൽ ഒന്ന് യുഎഇയാണ്. പഴയത് പോലെ ദുബായിലേക്ക് പറന്നത് കൊണ്ട് മാത്രം മികച്ച ശമ്പളത്തിൽ ഒരു ജോലി നേടിയെടുക്കുക എളുപ്പമല്ല. എന്നിരുന്നാലും എല്ലാ ജോലിയും ചെയ്യാൻ മനസുള്ളവരെങ്കിൽ ഡിഗ്രിയുടെ ആവശ്യം പോലും ഇല്ലാതെ തന്നെ നിങ്ങൾക്ക് ഉയർന്ന ശമ്പളം നേടാം. ഏതെല്ലാമാണ് ആ ജോലി എന്നല്ലേ? അറിയാം

ടാക്സി ഡ്രൈവർ

ദുബായ് ടാക്സി കോർപ്പറേഷൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവർമാരെ പ്രതിമാസ കമ്മീഷൻ അടിസ്ഥാനത്തിൽ നിയമിക്കാറുണ്ട്. സാധുവായ ഡ്രൈവിങ് ലൈസൻസിനൊപ്പം ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവും (എഴുതാനും വായിക്കാനും) ഉണ്ടായിരിക്കണം. ദുബായ് വിസയും ആവശ്യമാണ്. അപേക്ഷകർ 21 നും 45 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 4000 മുതൽ 6000 എഇഡി വരെയാണ് ഇവർക്ക് ലഭിക്കുന്ന പ്രതിമാസ വരുമാനം. അതായത് നാട്ടിലെ 90,425 മുതൽ 1,35,638 രൂപ വരെ.

uae-

കാഷ്യർ

റീട്ടെയിൽ, ഫ്രാഞ്ചൈസികൾ, ഫാസ്റ്റ് ഫുഡ്, സൂപ്പർമാർക്കറ്റുകൾ, മാളുകൾ എന്നിവിടങ്ങളിൽ ക്യാഷർമാർക്ക് വൻ ഡിമാന്റാണ്. ഇതിനായി നിങ്ങൾക്കൊരു കോളേജ് ബിരുദം ആവശ്യമില്ല. മറിച്ച് പണം നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.സാധാരണയായി 2000 എഇഡി വരെയാണ് ഇവർക്ക് ശമ്പളം (33,909 മുതൽ 45,000 രൂപ വരെ ).

പെട്രോൾ പമ്പ് അറ്റൻഡന്റ്

പെട്രോൾ പമ്പ് അറ്റൻ‍ഡന്റർമാർക്ക് മികച്ച ശമ്പളമാണ് യുഎഇയിൽ ലഭിക്കുക. ഈ ജോലിക്ക് ബിരുദമോ മുൻപരിചയമോ ആവശ്യമില്ല. ENOC, ADNOC, Al-Futtaim Logistics തുടങ്ങിയ കമ്പനികളാണ് ഈ ജോലികളിലേക്ക് പ്രധാനമായും ആളുകളെ നിയമിക്കുന്നത്. ഇവരുടെ ശരാശരി പ്രതമിമാസ ശമ്പളം 1,000 മുതൽ 2,000 എഇഡി വരെയാണ്. നാട്ടിലെ ഏകദേശം 22,000 മുതൽ 45,000 രൂപ വരെ.

വെയ്റ്റർ

സാങ്കേതിക വൈദഗ്ദ്യം ആവശ്യമില്ലാത്ത ജോലി ആയത് കൊണ്ട് തന്നെ ഒരു വെയ്റ്ററുടെ ജോലി നേടാൻ നിങ്ങൾക്ക് ബിരുദത്തിന്റെ ആവശ്യമില്ല. അതേസമയം പരിചയ സമ്പത്ത് നിങ്ങളെ സഹായിക്കും. ലിങ്ക്ഡ്ഇൻ പറയുന്നതനുസരിച്ച്, ദുബായിലെ വെയിറ്റർമാരുടെ ശരാശരി പ്രതിമാസ ശമ്പളം 2,500 എഇഡി വരെയാണ്. ഇന്ത്യൻ തുക ഏകദേശം 33,909 മുതൽ 56,000 രൂപ വരെ.

ഇലക്ട്രീഷ്യൻ

ഇലക്‌ട്രീഷ്യൻ, പ്ലംബർ തുടങ്ങിയ വൈദഗ്‌ധ്യമുള്ള തൊഴിലാളികൾക്ക് ദുബായിലെ നിർമാണ മേഖലയിൽ ഡിമാന്റ് ഏറെയാണ്. ഇത്തരം ജോലികൾക്ക് പ്രതിമാസ ശമ്പളം 1,500 മുതൽ 4,000 എഇഡി വരെയാണെന്നാണ് ലിങ്ക്ഡ്ഇൻ പറയുന്നത്.അതായത് ഏകദേശം 33,909 മുതൽ 90,425 രൂപ വരെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+