Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ ജോലി നേടാം, അതും ലക്ഷങ്ങൾ ശമ്പളമുള്ള ജോലി തന്നെ; പക്ഷെ ഈ മേഖലകൾ തിരഞ്ഞെടുക്കണം..പുതിയ റിപ്പോർട്ട്

ദുബായ് എന്ന സ്വപ്ന നഗരത്തിൽ ഒരു ജോലി നേടുകയാണോ ലക്ഷ്യം? മികച്ച ജോലി സ്വപ്നം കാണും മുൻപ് ഏത് മേഖലയിലണ് ഇവിടെ കൂടുതൽ സാധ്യതകൾ എന്ന് അറിയേണ്ടതുണ്ട്. ഇപ്പോഴിതാ റോബർട്ട് ഹാഫ് വികസിപ്പിച്ച 2024 ലെ സാലറി ഗൈഡ് യുഎഇയിൽ ഏറ്റവും ഡിമാന്റുള്ള പ്രധാന ജോലികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാാണ്. വിശദമായി അറിയാം

മറ്റ് ഗൾഫ് നാടുകളെ അപേക്ഷിച്ച് കൂടുതൽ ആളുകൾ യുഎഇയിലേക്ക് ചേക്കേറുകയാണ്. ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ കണക്കുകൾ പ്രകാരം 2023 ജനുവരി മുതൽ ദുബായിലെ ജനസംഖ്യ 84,400-ലധികമാണ് വർദ്ധിച്ചത്. അതായത് ജോലി തേടിയെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടാകുന്നതെന്ന് സാരം. ജോലി തേടി കൂടുതൽ പേർ എത്തുമ്പോഴും മികച്ച ശമ്പളത്തിൽ ജോലി ഉറപ്പാക്കുകയാണ് പ്രധാനം. റിപ്പോർട്ട് പ്രകാരം ഫിനാൻസ് ആന്റ് അക്കൗണ്ടിംഗ് മേഖലയിലാണ് ഡിമാന്റ് കൂടുതൽ.

uaejob1-

ഫിനാൻഷ്യൽ പ്ലാനിംഗ് ആൻഡ് അനാലിസിസ് മാനേജർ,സാമ്പത്തിക വിശകലന വിദഗ്ദൻ,കൊമേഴ്സ്യൽ ഫിനാൻസ് മാനേജർ, ഗ്രൂപ്പ് ഫിനാൻഷ്യൽ കൺട്രോളർ,ഫിനാൻസ് ഹെഡ് തുടങ്ങിയ പദവികളിലേക്കാണ് ആളുകളെ കൂടുതലായി നിയമിക്കുന്നത്. ഈ മേഖലയിൽ ശരാശരി 1.6 ശതമാനം ശമ്പള വർദ്ധനവും പ്രതീക്ഷിക്കപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഐടി ആന്റ് ടെക്നോളജി

ക്ലൗഡ് സീറോ പ്രകാരം ഈ മേഖലയിലുള്ളവരുടെ ശരാശരി വാർഷിക ശമ്പളം 257,996 ദിർഹം ആണ് . (അതായത് ഒരു മാസം ഏകദേശം 20,000 ദിർഹം).പ്രോജക്റ്റ് മാനേജർ,സോഫ്റ്റ്‌വെയർ ഡെവലപ്പർ ,ചീഫ് ടെക്നോളജി ഓഫീസർ, ഐടി മേധാവി എന്നീ ജോലികൾക്കാണ് കൂടുതൽ ആളുകളെ ആവശ്യം.

അഡ്മിനിസ്ട്രേറ്റീവ്, എച്ച്ആർ ആന്റ് ഓഫീസ് സപ്പോർട്ട്

മേഖലയിൽ 4.4 ശതമാനം ശമ്പള വർദ്ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്. എച്ച്ആർ ഡയറക്ടർ, ടാലന്റ് മാനേജ്‌മെന്റ് മേധാവി, എച്ച്ആർ ജനറലിസ്റ്റ്,ടാലന്റ് അക്വിസിഷൻ മാനേജർ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എന്നീ റോളുകളിലേക്കാണ് കൂടുതൽ നിയമനങ്ങൾ.

ഫിനാൻഷ്യൽ സർവ്വീസ്

കംപ്ലയൻസ് മാനേജർ,ഫണ്ട് അക്കൗണ്ടന്റ്. ഫിനാൻസ് മാനേജർ, റിലേഷൻഷിപ്പ് മാനേജർ (എഎം, പ്രൈവറ്റ് ബാങ്കിംഗ്), ബ്രോക്കർമാർ തസ്തികകളിലേക്കാണ് ആളെ ആവശ്യം.എന്നിരുന്നാലും മേഖലയിൽ ശമ്പളത്തിന്റെ കാര്യത്തിൽ വലിയ വർധനവ് ഉണ്ടായിട്ടില്ല. 1.2 ശതമാനം വർധനവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ വർഷം എച്ച് ആർ മേഖലയിൽ ആയിരുന്നു ഏറ്റവും കൂടുതൽ ശമ്പളവർധനവ് ഉണ്ടായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 4.4 ശതമാനമായിരുന്നു ശരാശരി ശമ്പള വർദ്ധനവ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+