Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ ഒരു ജോലിയല്ലേ സ്വപ്നം? ധൈര്യമായി പറന്നോ; ഈ മേഖലയിലേക്ക് ദുബായ് വിളിക്കുന്നു,കൈ നിറയെ അവസരങ്ങൾ

യുഎഇ; വിനോദസഞ്ചാരമേഖലയിൽ യുഎഇയിൽ ഒരുങ്ങുന്നത് വമ്പൻ തൊഴിലവസരങ്ങൾ. 23,000ത്തോളം പുതിയ ഒഴിവുകൾ ഈ വർഷം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതോടെ 2024ൽ ആകെ തൊഴിലവസരങ്ങളുടെ എണ്ണം 833,000 ആയി ഉയരുമെന്ന് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ (WTTC) പ്രസിഡൻ്റും സിഇഒയുമായ ജൂലിയ സിംപ്‌സൺ പറഞ്ഞു.

2024ൽ രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ 12 ശതമാനം വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള സംഭാവനയായിരിക്കുമെന്ന് നേരത്തേ ഡബ്ല്യുടിസിസി വ്യക്തമാക്കിയിരുന്നു.ആകെ സംഭാവന 236 ബില്യൺ ദിർഹമാകും. യുഎഇയിൽ എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഏകദേശം 10 ശതമാനം അധികമായി ഇവർ ചെലവഴിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുവഴി 192 ബില്യൺ ദിർഹം സംഭാവന രാജ്യത്തിന് നൽകാനാകും. ആഭ്യന്തര സന്ദർശക ചെലവ് 4.3 ശതമാനം വർധിച്ച് 58 ബില്യൺ ദിർഹത്തിലെത്തുമെന്നും കൗൺസിൽ പറയുന്നു.

uaejob2

ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ 2034-ഓടെ 9,28,000 പേർക്ക് തൊഴിൽ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജൂലിയ സിംപ്‌സൺ വ്യക്തമാക്കി. അതായത് 2024 നും 2034 നും ഇടയിൽ ഏകദേശം 95,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും', അവർ ഖലീജ് ടൈംസിനോട് പ്രതികരിച്ചു. ട്രാവൽ ആന്റ് ടൂറിസം മേഖലയിൽ വലിയ ശ്രദ്ധയാണ് യുഎഇ നൽകുന്നത്. വമ്പൻ നിക്ഷേപങ്ങൾ തന്നെ നടത്തുന്നുണ്ട്. മികച്ചൊരു വിനോദസഞ്ചാര ലക്ഷ്യസ്ഥാനം എന്ന നിലയിൽ മാത്രമല്ല യുഎഇ അതിന്റെ സ്ഥാനം നിലനിർത്തുന്നത്. എല്ലാ വിപണികളേയും പിന്നിലാക്കുന്ന പ്രകടനമാണ് രാജ്യം നടത്തുന്നത്', അവർ കൂട്ടിച്ചേർത്തു.

ഡബ്ല്യുടിടിസി പുറത്തിറക്കിയ 2024 ലെ ഇക്കണോമിക് ഇംപാക്റ്റ് റിസർച്ച് (EIR) റിപ്പോർട്ട് അനുസരിച്ച് ട്രാവൽ ആന്റ് ടൂറിസം മേഖലയിൽ 2023 ൽ 809,000 തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതായത് മുൻ വർഷത്തെ അപേക്ഷിച്ച് 41,000ത്തിന്റെ വർധനവ്.അതേസമയം ദുബായ്, അബുദാബി, റാസൽഖൈമ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയുടെ തെളിവാണ് യുഎഇയിലെ വിനോദ സഞ്ചാര മേഖലയുടെ കുതിപ്പിന് കാരണമെന്നാണ് ഡബ്ല്യുടിടി വ്യക്തമാക്കുന്നത്.

യുഎഇയുടെ ട്രാവൽ ആൻഡ് ടൂറിസം മേഖല തിരിച്ചുവരവ് നടത്തിയെന്ന് മാത്രമല്ല വലിയ ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതും, സന്ദർശക ചെവല് വർധിച്ചതുമെല്ലാം യുഎഇയുടെ തന്ത്രപരമായ കാഴ്ചപ്പാടിൻ്റെയും ട്രാവൽ ആൻഡ് ടൂറിസം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെയും തെളിവാണ്', ഡബ്ല്യുടിടിസി സിഇഒ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+