യുഎഇയില്‍ വമ്പന്‍ അവസരങ്ങള്‍, ഒഴിവുകള്‍ ഈ കമ്പനികളില്‍, മികച്ച വരുമാനം ഉറപ്പ്
ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ മലയാളികളുടെ അടക്കം പ്രിയപ്പെട്ട ജോബ് ഡെസ്റ്റിനേഷനാണ്. നഴ്‌സ്, ഡോക്ടര്‍, എഞ്ചിനീയര്‍, സിഎ, എംബിഎ, തുടങ്ങിയ യോഗ്യതയുള്ളവരെല്ലാം ആദ്യം ശ്രമിക്കുന്നതും യുഎഇയില്‍ പ്രിയ ജോലി സ്വന്തമാക്കാനാണ്. വിദേശ ജോലിയില്‍ ഏറ്റവും എളുപ്പത്തില്‍ ലഭ്യമാകുന്ന ജോലിയും ഇത് തന്നെയാണ്.
അവസാനിക്കാത്ത അവസരങ്ങളാണ് യുഎഇയില്‍ നിങ്ങളെ ഇപ്പോള്‍ കാത്തിരിക്കുന്നത്. വേനല്‍ കാല സീസണില്‍ പുതിയ വേക്കന്‍സികള്‍ ധാരാളമായി വന്നിരിക്കുകയാണ്. വിവിധ തൊഴില്‍ മേഖലകളിലായിട്ടാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാധാരണ വേനല്‍ കാല സീസണില്‍ ഇത്രത്തോളം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവാറില്ല. ഇത്തവണത്തേത് റെക്കോര്‍ഡ് നേട്ടമായിരിക്കും.

സമ്പദ് വ്യവസ്ഥ മുന്നോട്ട് കുതിക്കുന്നു
കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ആഗോള സമ്പദ് വ്യവസ്ഥ കരകയറിയെന്ന് ഉറപ്പായിരിക്കുകയാണ്. വിവിധ കമ്പനികള്‍ പ്രൊഫഷനുകളെയാണ് ഗള്‍ഫില്‍ നിയമിക്കാന്‍ തയ്യാറെടുക്കുന്നത്.
ഗള്‍ഫില്‍ അടക്കം പല കമ്പനികളുടെയും ഡിമാന്‍ഡ് വന്‍ തോതിലാണ് വര്‍ധിച്ചിരിക്കുന്നത്. ഇതിനൊപ്പം പിടിച്ചുനില്‍ക്കാനാണ് കൂടുതല്‍ പേരെ ഇവര്‍ നിയമിക്കാന്‍ ഒരുങ്ങുന്നത്. കൂടുതല്‍ യുവാക്കളാണ് ഇതിലൂടെ നേട്ടമുണ്ടാക്കാന്‍ പോകുന്നത്.
അവസരങ്ങള്‍ ഈ മേഖലകളില്‍
ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ മേഖലകളിലാണ് കൂടുതല്‍ ജീവനക്കാരെ ആവശ്യമുള്ളത്. സാധാരണ യുഎഇയില്‍ ടൂറിസം വലിയ നേട്ടമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഈ മേഖലയില്‍ കൂടുതല്‍ ജീവനക്കാരെ ആവശ്യമാണ്.
ധാരാളം ടൂറിസ്റ്റുകളും, അതുപോലെ ബിസിനസ് ഡെലഗേറ്റുകള്‍ കോണ്‍ഫറന്‍സുകളും യുഎഇയില്‍ നടത്തുന്നുണ്ട്. വളരെ തിരക്കേറിയ മേഖലയായി ഇവ രണ്ടും മാറി പോയി. അതുകൊണ്ടാണ് കൂടുതല്‍ ജീവനക്കാരെ ആവശ്യമായി വന്നത്.
കുതിച്ച് കയറി റിയല്‍ എസ്റ്റേറ്റ്
യുഎഇയില്‍ ചില മേഖലകളില്‍ വലിയ വളര്‍ച്ചയാണ് ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ്, ബിപിഒകള്‍, ബാങ്കുകള്‍, ഐടി കമ്പനികള്‍ എന്നിവയെല്ലാം വലിയ വളര്‍ച്ചയാണ് കൈവരിച്ചത്. ഇവര്‍ ധാരാളമായി അവസരങ്ങള്‍ നല്‍കുന്നുണ്ട്.
ഇന്നവേഷന്‍ ഗ്രൂപ്പ് 1700 വേക്കന്‍സികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 3300 ആയിരുന്നു. പക്ഷേ ഇത് തുടക്കം മാത്രമാണ്. വേനല്‍കാലം അവസാനിക്കുന്നതോടെ ഇതിനെയെല്ലാം മറികടക്കുമെന്നാണ് സൂചന.
ടിപ്‌സുകള്‍ ഇങ്ങനെ
ഇന്നവേഷന്‍ ഗ്രൂപ്പ് അതുകൊണ്ട് വന്‍ പ്രതീക്ഷയിലാണ്.കമ്പനികള്‍ ജോലിക്കായി അപേക്ഷിക്കുന്നവര്‍ക്കായി ചില ടിപ്‌സുകളും നല്‍കുന്നുണ്ട്. ബയോഡാറ്റ വേഗം തയ്യാറാക്കി, ഓണ്‍ലൈന്‍ പ്രൊഫഷണല്‍ പ്ലാറ്റ്‌ഫോമുകളുടെയും, സ്റ്റാഫിംഗ് ഏജന്‍സികളുടെയും സഹായം തേടാനാണ് നിര്‍ദേശം.
ഇവരുടെ മുന്നില്‍ നിങ്ങളുടെ സ്‌കില്ലുകള്‍ എന്താണെന്ന് പ്രകടമാക്കുക. അതിന് ശേഷം ഏത് തരത്തിലുള്ള കമ്പനികളിലേക്കാണ് നിങ്ങള്‍ അപേക്ഷിക്കുന്നതെന്നും തീരുമാനിക്കുക. ഇന്‍സ്റ്റഗ്രാം നിരവധി കമ്പനികളുടെ പ്രിയ ജോബ് ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ്. പല കമ്പനികളെയും ഇന്‍സ്റ്റഗ്രാം വഴിയാണ് ഒഴിവുകള്‍ അറിയിക്കുന്നത്.
ഒഴിവുകള്‍ ധാരാളം
എച്ച്‌കെസെഡ് ഇന്റീരിയര്‍ ഡെക്കറേഷന്‍ എല്‍എല്‍സിക്ക്, എഞ്ചിനീയര്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, സെയില്‍സ് എക്‌സിക്യൂട്ടീവുകള്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റുമാര്‍ എന്നിവയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.
പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഡണ്‍ ആന്റ് ഡസ്റ്റഡും പ്രോപ്പര്‍ട്ടി അഡ്വെെസര്‍മാരുടെ ഒഴിവ് അറിയിച്ചിട്ടുണ്ട്. ഡിമാക്‌സ് പ്രോപ്പര്‍ട്ടീസ് കഴിഞ്ഞ ദിവസമാണ് അഭിമുഖം നടത്തിയത്. വേനല്‍ അവധിക്കാലത്ത് നിരവധി ഒഴിവുകള്‍ വരുമെന്നും, പ്രവാസികള്‍ അടക്കം ഒഴിവുകള്‍ക്കായി കാത്തിരിക്കണമെന്നുമാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications