Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താം ക്ലാസ് യോഗ്യതയുണ്ടോ? യുഎഇയിൽ അരലക്ഷം ശമ്പളം വാങ്ങി ജോലി ചെയ്യാം, ഇതാ അവസരം

ദുബായ്: യുഎഇയിലെ പ്രശസ്ത കമ്പനിയിലേക്ക് സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക് അവസരം. കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് വഴിയാണ് നിയമനം. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 5.7 അടി ഉയരമുണ്ടായിരിക്കണം. 25 മുതൽ 40 വയസ് വരെയുള്ളവർക്കാണ് അപേക്ഷിക്കാനാകുക.

എസ് എസ് എൽ സി യോഗ്യത മാത്രം മതിയെന്ന് തെറ്റിധരിക്കരുത് കേട്ടോ,ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയണം. അതായത് വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം. മറ്റ് ഭാഷകൾ കൂടി കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് മുൻഗണനയുണ്ട്. പൊതുസുരക്ഷ സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങളെ കുറിച്ചും മാർഗനിർദ്ദേശങ്ങളെ കുറിച്ചും വ്യക്തമായ അറിവുണ്ടായിരിക്കണം. കൂടാതെ സുരക്ഷ ആശയങ്ങൾ, സമ്പ്രദായങ്ങൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവും ആവശ്യമാണ്.

jobsne-

ഏതെങ്കിലും മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. സുരക്ഷാ മേഖലയിൽ ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും.പ്രത്യേകിച്ച് സൈന്യം, പോലീസ്, സെക്യൂരിറ്റി മേഖലയിൽ ജോലിച്ചെയ്യിന്നവർക്ക് . അഭിമുഖ സമയത്ത് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

2262 യുഎഇ ദിർഹമാണ് ശമ്പളം,അതായത് 51274 ഇന്ത്യന്‍ രൂപ. അടിസ്ഥാന ശമ്പളം 1200 ദിർഹമാണ്. കമ്പനി താമസ കൗര്യം അനുവദിക്കും. കമ്പനിയുടെ തന്നെ വാഹന സൗകര്യം ഉപയോഗപ്പെടുത്താനാകും. സെക്യൂരിറ്റി അലവൻസ് ആയി 720 ദിർഹം ആണ് ലഭിക്കുക. ഇത് കൂടാതെ ഓവർടൈം ഡ്യൂട്ടിക്ക് അർഹമായ പ്രതിഫലം ലഭിക്കും.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റയും പാസ്‌പോർട്ടും jobs@odepc എന്ന ഇമെയിലിലേക്ക് ഏപ്രിൽ 25 നകം അയക്കണം.

ജർമ്മനിയിൽ മലയാളികൾക്ക് സുവർണാവസരം; 35 ലക്ഷം വരെ ശമ്പളം

ഒഡപെക് മുഖേനയാണ് ജർമ്മനിയിൽ നഴ്സിങ് തസ്തികയിൽ നിയമനം. ബി എസ് സി നഴ്സിങ് ആണ് അപേക്ഷിക്കാനുള്ള യോഗ്യത. നഴ്സിങിൽ ബിരുദം അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് പരിചയം എന്നിവയാണ് യോഗ്യത. കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 40 വയസിൽ താഴെ പ്രായമുള്ളവരായിരിക്കണം. മൂന്ന് വർഷത്തെ കരാർ നിയമനം ആയിരിക്കും. കാലവധി നീട്ടി കിട്ടിയേക്കും. 2400 മുതൽ 4000 യൂറോ (ഇന്ത്യൻ രൂപ 35 ലക്ഷം വരെ) ആയിരിക്കും ശമ്പളം. മെയ് 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് : www.odepc.kerala.gov.in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+