Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ സെക്യൂരിറ്റി ഗാർഡ് ആകാം; ശമ്പളം അരലക്ഷത്തിലേറെ, യോഗ്യത പത്താം ക്ലാസ്

അബുദാബി: യുഎഇയിലെ പ്രശസ്ത കമ്പനിയിലേക്ക് സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക് അവസരം. കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് വഴിയാണ് അവസരം ഒരുങ്ങുന്നത്. 25 നും 40 നും ഇടയില്‍ പ്രായ പരിധിയുള്ള പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 5.7 ഉയരമുണ്ടായിരിക്കണം.

ഏതെങ്കിലും മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. സുരക്ഷാ മേഖലയിൽ ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും. ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ അറിയണം. മറ്റ് ഭാഷകൾ കൂടി കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് മുൻതൂക്കം ലഭിക്കും. പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചും സുരക്ഷാ നടപടിക്രമങ്ങളെ കുറിച്ചും അറിവുണ്ടായിരിക്കണം. ശരീരത്തില്‍ പുറമേയ്ക്ക് കാണത്തക്ക രീതിയിലുള്ള ടാറ്റുവോ മറ്റ് പാടുകളോ ഉണ്ടായിരിക്കരുത്.അഭിമുഖ സമയത്ത് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

2262 യുഎഇ ദിർഹമാണ് ശമ്പളം,അതായത് 51274 ഇന്ത്യന്‍ രൂപ. ഇത് കൂടാതെ മറ്റ് അലവൻസുകളും ലഭിക്കും.ഓവർടൈം ഡ്യൂട്ടിക്ക് അർഹമായ പ്രതിഫലം ലഭിക്കും.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റയും പാസ്‌പോർട്ടും [email protected] എന്ന ഇമെയിലിലേക്ക് ഡിസംബർ 31 നകം അയക്കണം.

uae-

സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്ക് നിരവധി താത്കാലിക ഒഴിവുകൾ

കൊല്ലം: ടെക്‌നിക്കല്‍ അസ്സിസ്റ്റന്റ് നിയമനം
പുനലൂര്‍ മെയിന്റനന്‍സ് ട്രിബ്യൂണലില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് തസ്തികയിലേക്ക് കരാര്‍ നിയമനം. നിയമനകാലാവധി : ഒരു വര്‍ഷം. പ്രായപരിധി 18-35. യോഗ്യത: അംഗീകൃത സര്‍വ്വകലാശാലബിരുദം എം എസ് ഡബ്ല്യൂ യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. വേഡ് പ്രോസസിങില്‍ (മലയാളം,ഇംഗ്ലീഷ്) സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് പാസായിരിക്കണം. ഒറിജിനല്‍ രേഖകള്‍, ബയോഡേറ്റാ, യോഗ്യതാ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് : ജില്ലാ സാമൂഹ്യനീതി ഓഫീസ്. ഫോണ്‍- 0474-2790971.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

എറണാകുളം ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ റസിഡന്റ് ഓര്‍ത്തോപീഡിക്സ്, ഡെര്‍മറ്റോളജി, ഇഎന്‍ടി, ജനറല്‍ മെഡിസിന്‍ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 28 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ നടക്കും.

യോഗ്യത - എം ബി ബി എസ് പ്ലസ് ഡിപ്ലോമ/ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ടിസിഎംസി രജിസ്‌ട്രേഷന്‍. ശമ്പളം പ്രതിമാസം 70,000 രൂപ (ഏകീകൃത ശമ്പളം). ഇനിപ്പറയുന്ന രേഖകള്‍ അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്കൊപ്പം എസ് എസ് എല്‍ സി ബുക്കിന്റെ മൂന്നാം പേജ് അല്ലെങ്കില്‍ പ്രായം തെളിയിക്കുന്ന തത്തുല്യം, എംബിബിഎസ് ബിരുദം, പിജി/ഡിഎന്‍ബി സര്‍ട്ടിഫിക്കറ്റ്. എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്. ടിസി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വിലാസം തെളിയിക്കുന്നതിന് ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ -1.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+