Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ സെക്യുരിറ്റി ജോലിക്ക് ആളെ വേണം: അതും കേരള സർക്കാർ വഴി, ഉടന്‍ അപേക്ഷിക്കൂ..

യു എ ഇയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം ഒരുക്കി കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. സെക്യുരിറ്റി വിഭാഗത്തിലാണ് നിലവിലെ ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് വർഷത്തെ പ്രവർത്തി പരിചയമുള്ള പുരുഷന്‍മാർക്കാണ് ഈ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക.

പത്താംതരം പാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയോയി ചോദിക്കുന്നത്. മതിയായ ശാരീരിക യോഗ്യതകള്‍ ഉണ്ടായിരിക്കണം. പ്രായം 25 നും 40 നും ഇടയിലായിരിക്കണം. ഉയരം ഏറ്റവും കുറഞ്ഞത് അഞ്ച് അടി ഒമ്പത് ഇഞ്ച്. ഇംഗ്ലീഷില്‍ എഴുതാനും വായിക്കാനും സംസാരിക്കാനും അടിസ്ഥാന അറിവ് ഉണ്ടായിരിക്കണം.

uae-job-1

ഇംഗ്ലീഷിന് പുറമെ മറ്റേതെങ്കിലും ഭാഷ കൂടുതലായി അറിയുന്നത് അധിക നേട്ടമായി കണക്കാക്കും. സുരക്ഷയുമായി ബന്ധപ്പെട്ട നിയമ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് നല്ല ധാരണ, സാധാരണ സുരക്ഷാ ആശയങ്ങൾ, സമ്പ്രദായങ്ങൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം.

ഏതെങ്കിലും സുരക്ഷാ ഫീൽഡിൽ (ആർമി, പോലീസ്, സെക്യൂരിറ്റി മുതലായവ) കുറഞ്ഞത് 2 വർഷത്തെ പരിചയമുള്ളത് ജോലി ലഭിക്കാന്‍ അനുകൂലമായിരിക്കം. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. 2262 യു എ ഇ ദിർഹമായിരിക്കും അടിസ്ഥാന ശമ്പളമായി തുടക്കത്തില്‍ ലഭിക്കുക.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സിവിയും പാസ്‌പോർട്ടിൻ്റെ പകർപ്പും [email protected] എന്ന വിലാസത്തിൽ 2024 സെപ്റ്റംബർ 30-നോ അതിനു മുമ്പോ അയയ്‌ക്കാവുന്നതാണ്. സിവിയില്‍ ശരീര ഭാരവും ഉയരവും അടയാളപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒഡെപെക്കിന്റെ ഔദ്യോഗിക വെബസൈറ്റ് സന്ദർശിക്കുക.

സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ഒഴിവ്

മാനന്തവാടി ഗവ ആശുപത്രിയിലെ 'വിമുക്തി' ലഹരി വിമോചന കേന്ദ്രത്തില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം. എം.ഫില്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ പി.ജി ഡിപ്ലോമയുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും തിരിച്ചറിയല്‍ രേഖകളുമായി ഒക്‌ടോബര്‍ മൂന്നിന് രാവിലെ 11 ന് മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04935 240390

പ്ലേസ്മെന്റ് ഡ്രൈവ്

കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ഒക്ടോബർ 5ന് രാവിലെ 10 മണി മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എൽ.സി/ പ്ലസ് ടു/ ഡിഗ്രി/ ഡിപ്ലോമ/ ബി.ടെക് മെക്കാനിക്കൽ യോഗ്യതയായുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. ഉദ്യോഗാർഥികൾ ഒക്ടോബർ 4ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പ് http://tinyurl.com/24wjzkkv എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471 2304577.

ബോട്ട് സ്റ്റാഫുകളുടെ താൽക്കാലിക നിയമനം

തിരുവനന്തപുരം റൂറൽ ജില്ലയിലെ പൂവാർ, അഞ്ചുതെങ്ങ് തീരദേശ പോലീസ് സ്റ്റേഷനുകളിൽ ബോട്ട് കമാൻഡർ, സ്പെഷ്യൽ മറൈൻ ഹോം ഗാർഡ് തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ട് കമാൻഡർ തസ്തികയുടെ നിയമന കാലാവധി 89 ദിവസമാണ്. സഞ്ചിത മാസ ശമ്പളം 28,385 രൂപ.

അപേക്ഷകൾ ഒക്ടോബർ 11 ന് മുമ്പ് തിരുവനന്തപുരം പി.എം.ജിയിലുള്ള റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ നേരിട്ടോ തപാലിലോ ലഭിക്കണം. വിശദ വിവരങ്ങൾക്ക്: 0471 2302296.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+