Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ജോലിക്ക് ശ്രമിക്കുകയാണോ: എങ്കില്‍ ഈ മേഖലകളില്‍ ശ്രദ്ധിക്കൂ.. നിരവധി അവസരങ്ങള്‍

ദുബായ്: കോവിഡ് മഹാമാരി ലോകസമ്പത് വ്യവസ്ഥയ്ക്ക് വലിയ ഭീഷണി ഉയർത്തിയ ഘട്ടത്തിലും മറ്റ് പലരേയും അപേക്ഷിച്ച് പിടിച്ച് നില്‍ക്കാന്‍ സാധിച്ച രാജ്യമാണ് യുഎഇ. കോവിഡ് നിയന്ത്രണങ്ങളില്‍ വേഗത്തില്‍ ഇളവ് വരുത്തിയതും രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് അനുകൂല ഘടകമായി മാറി. ഇതോടെ 2022, 2023 വർഷങ്ങളില്‍ യുഎഇ സമ്പദ് വ്യവസ്ഥ മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

സമ്പദ് വ്യവസ്ഥയിലെ മുന്നേറ്റം തൊഴില്‍ വിപണിയിലും അനുകൂലമായ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും മികച്ച നിലയിലാണ് യുഎഇയിലെ തൊഴില്‍ വിപണിയെന്നാണ് അറബ് മാധ്യമമായ ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടൊപ്പം തന്നെ യുഎഇയില്‍ നിലവില്‍ ഏതൊക്കെ മേഖലയിലാണ് തൊഴിലവസരങ്ങള്‍ കൂടുതലായി ലഭ്യമാവുന്നതെന്നും ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

uae

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ നിയമനം നടത്തിയിരുന്നത് എയർലൈനുകളായിരുന്നുവെങ്കിലും, പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ ഹോട്ടല്‍ മേഖലയാണ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. ടൂറിസം മേഖലയിലെ വളർച്ചയോടെ യുഎഇയില്‍ നിരവധി ഹോട്ടലുകളും റിസോർട്ടുകളുമാണ് സമീപകാലത്ത് തുറന്നത്. പ്രാരംഭ റിക്രൂട്ട്‌മെന്റുകളിൽ പലതും ഇതിനോടകം നടന്നു കഴിഞ്ഞെങ്കിലും അവസരങ്ങള്‍ പൂർണ്ണമായി അവസാനിച്ചിട്ടില്ല.

' പല ജീവനക്കാരും ശമ്പള വർദ്ധനവ്, പ്രമോഷൻ അല്ലെങ്കിൽ മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം എന്നിവയ്ക്കായി നിലവിലെ അവസരം ഉപയോഗിക്കുന്നു,' കൺസൾട്ടൻസി ഏജന്‍സിയായ കോൺ ഫെറിയിലെ റീജിയണൽ ഡയറക്ടർ വിജയ് ഗാന്ധിയെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ടൂറിസം മേഖലയാണ് ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടക്കുന്നതെന്ന് സെഞ്ച്വറി ഫിനാൻഷ്യൽ ചെയർമാനും സിഇഒയുമായ ബാൽ കൃഷ്ണയും വ്യക്തമാക്കി.

2022-ൽ യുഎഇയിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് 55 ശതമാനം വർധിച്ചതിന് ശേഷം 2023ൽ 10 ശതമാനം വളർച്ച നേടുമെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നതിനാൽ, ടൂറിസം മേഖലയിലെ നിയമനങ്ങളിൽ ഇത് വ്യക്തമാണ്," സെഞ്ച്വറി ഫിനാൻഷ്യൽ ചെയർമാനും സിഇഒയുമായ ബാൽ കൃഷ്ണൻ പറഞ്ഞു.

തൊഴിലവസരങ്ങളും പുതിയ ബിസിനസുകളും സൃഷ്ടിക്കപ്പെടുന്ന മറ്റൊരു പ്രധാന മേഖല റിയൽ എസ്റ്റേറ്റാണ്. " ഒരു ദിവസം കുറഞ്ഞത് അഞ്ച് പുതിയ ബ്രോക്കറേജ് ലൈസൻസുകളെങ്കിലും നൽകുന്നുണ്ട്," ഒരു വ്യവസായ കൺസൾട്ടന്റ് ഗള്‍ഫ് ന്യൂസിനോടായി പറഞ്ഞു. വിപണിയിലെ പണത്തിന്റെ ഒഴുക്കാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമാണ് യുഎഇ പ്രോപ്പർട്ടി മാർക്കറ്റ് കാഴ്ചവെക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സാങ്കേതിക രംഗത്ത് വിദഗ്ധരായ തൊഴിലാളികള്‍ക്കൊപ്പം തന്നെ പരമ്പരാഗതമായ നിർമ്മാണ മേഖലയിലുള്‍പ്പടെ വലിയ തോതില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്നാല്‍ താരതമ്യേന കുറഞ്ഞ കൂലിയും തൊഴില്‍ സുരക്ഷിതത്വമില്ലായ്മയുമാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികള്‍. നേരത്തെ ഈ മേഖലയില്‍ മലയാളികള്‍ നിരവധിയുണ്ടായിരുന്നെങ്കില്‍ നിലവില്‍ ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവർക്കാണ് മുന്‍തൂക്കം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+