യുഎഇ തന്നെ രക്ഷ; ജോലി നോക്കുന്നുണ്ടോ? നേരെ വിട്ടോ , 7500 ഓളം അവസരങ്ങൾ
ദുബായ് അവസരങ്ങളുടെ നഗരം മാത്രമല്ല, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ഒരുപോലെ ആകർഷിക്കുന്ന സ്വപ്നലോകമാണ്. ആധുനിക സൗകര്യങ്ങൾ, സുരക്ഷിതമായ ജീവിത സാഹചര്യം, ഭാവിയെ മുന്നിൽ കണ്ട് നടപ്പാക്കുന്ന പദ്ധതികൾ ഇവയെല്ലാം ചേർന്നാണ് ദുബായിയെ ആഗോള ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിൽ മുൻപന്തിയിൽ എത്തിക്കുന്നത്.ഓരോ വർഷവും കോടിക്കണക്കിന് സന്ദർശകരെ വരവേൽക്കുന്നതിനൊപ്പം പുതിയ ഹോട്ടലുകളും വിനോദകേന്ദ്രങ്ങളും വഴി നഗരത്തിന്റെ ആകർഷണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
അതിഥികൾക്ക് ലോകോത്തര അനുഭവങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ മുൻപന്തിയിൽ തന്നെയാണ് യുഎഇയിൽ എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. കൂടുതൽ സഞ്ചാരികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ രാജ്യം. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ ഈ വർഷം അവസാനിക്കും മുൻപ് തന്നെ രാജ്യത്ത് ഏകദേശം പുതിയ 19 ഓളം പുതിയ ഹോട്ടലുകൾ ആരംഭിക്കാനിരിക്കുകയാണത്രേ. ഏകേദേശം 7500 ഓളം തൊഴിൽ അവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടാൻ പോകുന്നത്.

കാവൻഡിഷ് മാക്സ്വെൽ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിിട്ടത്. പുതിയ ഹോട്ടലുകളിൽ ഭൂരിഭാഗവും അപ്‌സ്‌കെയിൽ, അപ്പർ അപ്‌സ്‌കെയിൽ, ലക്ഷ്വറി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവയായിരിക്കും. 2024-ൽ ദുബായിലെ ഹോട്ടലുകളുടെ എണ്ണം 724 ആയി ഉയർന്നിരുന്നു. ആകെ 151,245 മുറികളാണ് അപ്പോഴുണ്ടായിരുന്നത്. മുൻവർഷം ഇത് 705 ഹോട്ടലുകളും 146,990 മുറികളുമായി. 2025-ൻ്റെ ആദ്യപകുതിയോടെ ഹോട്ടലുകളുടെ എണ്ണം 730-ഉം മുറികളുടെ എണ്ണം ഏകദേശം 152,000-ഉം ആയി വർദ്ധിച്ചു.
ദുബായിലെ ഓരോ ഹോട്ടൽ മുറിയും ഏകദേശം 1.5 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്. അതിനാൽ, 2025-ന്റെ രണ്ടാം പകുതിയിൽ വരുന്ന 5,000 പുതിയ മുറികൾ നഗരത്തിൽ ഏകദേശം 7,500 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഇവർ പറയുന്നു.
2025 ജനുവരി മുതൽ ജൂൺ വരെ ദുബായിൽ 9.9 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകർ എത്തി. ഇത് 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 6.1 ശതമാനം കൂടുതലാണ്. സർക്കാർ പദ്ധതികൾ, അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ, വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഈ വളർച്ചയ്ക്ക് കാരണമായി.
ഈ വളർച്ചയുടെ പ്രതിഫലനമെന്നോണം, 2025-ന്റെ ആദ്യ പകുതിയിൽ ഹോസ്പിറ്റാലിറ്റി മേഖല മികച്ച പ്രകടനം കാഴ്ചവച്ചു. ഹോട്ടൽ മുറികളുടെ ഉപയോഗം 81.4 ശതമാനമായി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് 4.5 ശതമാനത്തിന്റെ വർദ്ധനവാണിത്. ഒരു ദിവസത്തെ ശരാശരി നിരക്ക് (ADR) 5.5 ശതമാനം വർദ്ധിച്ച് 754.5 ദിർഹമായി. സുരക്ഷയിലും, എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളുന്നതിലും, ഗതാഗതത്തിലും ദുബായ് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയാണെന്ന് കാവൻഡിഷ് മാക്‌സ്‌വെല്ലിന്റെ കൊമേഴ്‌സ്യൽ വാല്യുവേഷൻ വിഭാഗം ഡയറക്ടറും മേധാവിയുമായ വിധി ഷായെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ദുബായ് ആഗോളതലത്തിൽ വിനോദസഞ്ചാരികളുടെയും ബിസിനസ്സ് യാത്രക്കാരുടെയും പ്രധാന ലക്ഷ്യസ്ഥാനമായി തുടരുമെന്ന് ഷാ അഭിപ്രായപ്പെട്ടു. പ്രീമിയം സേവനങ്ങൾക്കും സ്മാർട്ട് ഇന്നൊവേഷനുകൾക്കും നൽകുന്ന ഊന്നൽ ഭാവിയിലും ദുബായിക്ക് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025-ന്റെ ആദ്യ പകുതിയിൽ ദുബായിലെ ഭൂരിഭാഗം ഹോട്ടൽ മുറികളും ഉയർന്ന നിലവാരമുള്ള വിഭാഗത്തിലായിരുന്നു, ഇത് മൊത്തം മുറികളുടെ 24.4% വരും. ആഡംബരം, അപ്പർ അപ്‌സ്‌കെയിൽ, അപ്‌സ്‌കെയിൽ എന്നീ വിഭാഗങ്ങളിലെ മുറികൾ 67.4% ആയി. ശേഷിക്കുന്നവ മിഡ്‌സ്‌കെയിൽ (14%), അപ്പർ മിഡ്‌സ്‌കെയിൽ (12.9%), ഇക്കണോമി (5.5%) എന്നിങ്ങനെയാണ്. ആഡംബര വിഭാഗത്തിലെ താമസസൗകര്യങ്ങൾക്കാണ് ദുബായ് ഹോട്ടൽ മേഖലയിൽ വലിയ പ്രാധാന്യം ലഭിച്ചിരിക്കുന്നത്. ഇത് നഗരത്തിന്റെ ടൂറിസം മേഖലയിലെ വളർച്ചയെയും ആഗോളതലത്തിലെ ആകർഷണീയതയെയും എടുത്തു കാണിക്കുന്നുവെന്നും ഖലീജ് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications