Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ ജോലി, സൗജന്യ താമസം, വിമാന ടിക്കറ്റ്; സുവർണാവസരം ഇതാ

വിദേശത്ത് ജോലി നോക്കുന്നവർക്ക് ഇതാ ഒഡപെക് മുഖേന അവസരം. അപ്രന്റീസ് ഇലക്ട്രീഷൻ തസ്തികയിൽ യുഎഇയിലേക്കാണ് അവസരം. നിലവിൽ 150 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുരുഷൻമാർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ട അവസാന ദിനം തുടങ്ങിയ വിവരങ്ങൾ അറിയാം

യോഗ്യത

ഐടിഐ അല്ലെങ്കിൽ തത്തുല്യം. റെസിഡൻഷ്യൽ/കൊമേഴ്‌സ്യൽ/ഹോട്ടൽ നിർമ്മാണ പ്രോജക്റ്റുകളിൽ പരിചയം ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 25 വയസ്. തിരഞ്ഞെടക്കപ്പെടുന്നവർക്ക് 700 ദിർഹം ശമ്പളമായി ലഭിക്കും. ഭക്ഷണ അലവൻസായി 250 ദിർഹം ലഭിക്കും. ഇതുകൂടാതെ ഓവർ ടൈമിന് 150 മുതൽ 175 ദിർഹം വരേയും (പരമാവധി 2 മണിക്കൂറാണ് ഓവർടൈം ലഭിക്കുക).

jobhiring-173955

തുകൂടാതെ സൗജന്യ താമസം, യാത്ര, വിസ, എയർ ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവയും ലഭിക്കും. മാർച്ച് 1 ന് തിരുവനന്തപുരത്തും തൃശൂരും വെച്ചായിരിക്കും അഭിമുഖം. താത്പര്യമുള്ളവർ ഫെബ്രുവരി 23 ന് മുൻപായി അപേക്ഷിക്കണം. സിവിയും സർട്ടിഫിക്കറ്റുകളും [email protected] എന്ന ഐഡിയിലേക്കാണ് അയക്കേണ്ടത്. അപ്രന്റീസ് ഇലക്ട്രീഷ്യൻ എന്ന് ആപ്ലിക്കേഷനിൽ പ്രത്യേകം പറയണം.

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ

ട്രെയിനർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ എ ആർ / വി ആർ ട്രെയ്‌നർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്, എം.ടെക്, ബി സി എ, എം സി എ വിഷയങ്ങളിലോ മറ്റു വിഷയങ്ങളിലെയോ ബിരുദധാരികൾക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. കളമശ്ശേരി, കഴക്കൂട്ടം, പാമ്പാടി, കുന്നംകുളം എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലായാണ് അവസരങ്ങളുള്ളത്. 2025 ഫെബ്രുവരി 20 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.asapkerala.gov.in/careers/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

അതിഥി അധ്യാപക നിയമനം

താനൂർ സി.എച്ച്.എം.കെ.എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് മാത്തമാറ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 18ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് (gctanur.ac.in) സന്ദർശിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+