Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ജോലി വേണോ? അരലക്ഷത്തിലേറെ ശമ്പളം, താമസം ഫ്രീ, അതും സർക്കാർ വഴി

നിരവധി ഉദ്യോഗാർത്ഥികളുടെ വിദേശ ജോലി സ്വപ്നങ്ങള്‍ പൂർത്തീകരിച്ച സ്ഥാപനമാണ് ഒഡെപെക്. പൂർണ്ണമായും സൗജന്യ റിക്രൂട്ട്മെന്റ് നടത്തുന്നു എന്നതാണ് കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്കിന്റെ പ്രത്യേകത. ഇപ്പോഴിതാ വീണ്ടും ഉദ്യോഗാർത്ഥികള്‍ക്ക് വിദേശ ജോലിക്കായുള്ള അവസരങ്ങള്‍ തുറന്നിടുകയും ഒഡെപെക്.

യു എ ഇയിലെ സെക്യുരിറ്റി മേഖലയിലെ ഒഴിവുകളിലേക്കാണ് ഒഡെപെക് വഴി റിക്രൂട്ട്മെന്റ് നടത്തുന്നത്. നേരത്തെ സ്ത്രീകള്‍ക്കായുള്ള റിക്രൂട്ട്മെന്റ് നടത്തിയിരുന്നെങ്കിലും ഇത്തവണ പുരുഷന്മാർക്ക് മാത്രമാണ് അവസരം. പത്താംക്ലാസോ അല്ലെങ്കില്‍ അതിന് മുകളിലോ ആണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്.

uae-job

25 നും 40 നും ഉള്ളവരില്‍ പ്രായമുള്ളവരായിരിക്കണം ഉദ്യോഗാർത്ഥികള്‍. കുറഞ്ഞത് അഞ്ച് അടി 7 ഇഞ്ച് ഉയരം വേണം. ഏതെങ്കിലും തരത്തിലുള്ള സ്ഥിരം അസുഖം പാടില്ല. നല്ല കേള്‍വി ശക്തിയും കാഴ്ച ശക്തിയും വേണം. ഊർജ്ജസ്വലരും പുറത്ത് ദൃശ്യമാകുന്ന തരത്തില്‍ ടാറ്റു ഇല്ലാത്തവരുമായിരിക്കണം ഉദ്യോഗാർത്ഥികള്‍.

ഇഗ്ലീഷ് സംസാരിക്കാനും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. മറ്റ് കൂടുതല്‍ ഭാഷകള്‍ അറിയുന്നത് നേട്ടമായിരിക്കും. സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് നല്ല ധാരണ, സാധാരണ സുരക്ഷാ ആശയങ്ങൾ, സമ്പ്രദായങ്ങൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം. അഭിമുഖ സമയത്ത് ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉണ്ടായേക്കും.

ഏതെങ്കിലും സുരക്ഷാ മേഖലയിൽ (സൈന്യം, പോലീസ്, സെക്യൂരിറ്റി മുതലായവ) എക്സപീരിയന്‍സുള്ളവർക്കും മുന്‍ഗണ ലഭിക്കും. വീടും ഗതാഗത സൌകര്യങ്ങളും കമ്പനി നല്‍കും. ഓവർ ടൈമിന് പ്രത്യേക വേതനം ലഭിക്കും. മാസത്തില്‍ 53 മണിക്കൂറോളം ഓവർ ടൈം ലഭിക്കും. 1200 യു എ ഇ ദിർഹം അടിസ്ഥാന ശമ്പളം ഉള്‍പ്പെടെ ആകെ 2262 രൂപ ശമ്പളമായി ലഭിക്കും. അതായത് 51,023 ലക്ഷം ഇന്ത്യന്‍ രൂപ.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റയും പാസ്‌പോർട്ടിൻ്റെ പകർപ്പും [email protected] എന്ന വിലാസത്തിൽ 2024 മാർച്ച് 15-നോ അതിനുമുമ്പോ അയയ്‌ക്കേണ്ടതാണ്. സിവിയില്‍ ഉദ്യോഗാർത്ഥിയുടെ ഉയരവും തൂക്കവും രേഖപ്പെടുത്തിയിരിക്കണം.

ജർമ്മനിയില്‍ അവസരം

പ്ലസ്ടു വിനുശേഷം ജര്‍മ്മനിയില്‍ സൗജന്യ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) ആദ്യബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമ്മൻ ഭാഷ പരിശീലനം (ബി2 ലെവല്‍ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജർമ്മനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജര്‍മ്മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. ജര്‍മ്മനിയില്‍ രജിസ്ട്രേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്.

ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. താത്പര്യമുള്ളവര്‍ക്ക് [email protected] എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് ഇംഗ്ലീഷില്‍ തയ്യാറാക്കിയ വിശദമായ സി.വി, മോട്ടിവേഷന്‍ ലെറ്റര്‍, ജര്‍മ്മന്‍ ഭാഷായോഗ്യത, മുന്‍പരിചയം (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം മാര്‍ച്ച് 21 നകം അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+