യുഎഇയിൽ ജോലി വേണോ? ഇതാ നെസ്റ്റോ ഗ്രൂപ്പ് വിളിക്കുന്നു: വേണം ഈ യോഗ്യത
ദുബായ്: യുഎഇ ആസ്ഥാനമായുള്ള നെസ്റ്റോ ഗ്രൂപ്പ്, മീഡിയ & മാർക്കറ്റിംഗ് / കണ്ടന്റ് വിഭാഗത്തിൽ ക്രിയേറ്റീവ് കണ്ടന്റ് ക്രിയേറ്റർ തസ്തികയിലേക്ക് യോഗ്യരായവരെ തേടുന്നു. ഓൺലൈൻ ട്രെൻഡുകൾ മനസ്സിലാക്കി, ആകർഷകവും ജനപ്രിയവുമായ കണ്ടന്റ് സൃഷ്ടിക്കാൻ കഴിവുള്ള ക്രിയേറ്റീവ് മനസ്സുള്ളവർക്ക് ഈ ജോലി ഒരു മികച്ച അവസരമാണ്. പുതിയ ആശയങ്ങൾ മെനഞ്ഞെടുക്കാനും അവ ടീമിനൊപ്പം ജീവസുറ്റതാക്കാനും താത്പര്യമുള്ളവർക്ക് ഈ റോൾ അനുയോജ്യമാണ്.
യോഗ്യത
- കണ്ടന്റ് ക്രിയേഷൻ, ഡിജിറ്റൽ മീഡിയ, അല്ലെങ്കിൽ സോഷ്യൽ മീഡിയ മാർക്കറ്റിംഗിൽ 2+ വർഷത്തെ പരിചയം.
- സോഷ്യൽ മീഡിയ ട്രെൻഡുകൾ, പ്രേക്ഷകരുടെ പെരുമാറ്റം, പ്ലാറ്റ്ഫോം-നിർദ്ദിഷ്ട ഫോർമാറ്റുകൾ (ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടിക്‌ടോക്ക്, യൂട്യൂബ് ഷോർട്സ് മുതലായവ) എന്നിവയെക്കുറിച്ചുള്ള ശക്തമായ ധാരണ.
- വീഡിയോ പ്രൊഡക്ഷൻ/എഡിറ്റിംഗ് പ്രക്രിയകളെക്കുറിച്ചുള്ള അടിസ്ഥാന പരിജ്ഞാനം.
- കാൻവ, ഫോട്ടോഷോപ്പ് അല്ലെങ്കിൽ സമാനമായ വിഷ്വൽ പ്ലാറ്റ്ഫോമുകളിൽ പ്രാവീണ്യം.
- അധിക നേട്ടം: എഐ-പവർഡ് കണ്ടന്റ് ടൂളുകളിൽ (ചാറ്റ്ജിപിടി, ക്ലിംഗ്, വിയോ 3 മുതലായവ) പരിചയം.
- റീട്ടെയിൽ, ഫുഡ് & ബിവറേജ്, അല്ലെങ്കിൽ ലൈഫ്സ്റ്റൈൽ വ്യവസായങ്ങളിൽ വേഗതയേറിയ അന്തരീക്ഷത്തിൽ പ്രവർത്തിച്ച പരിചയം ഉണ്ടെങ്കില്‍ അധിക യോഗ്യതയായി കണക്കാക്കും

പ്രധാന ഉത്തരവാദിത്തങ്ങൾ
- പ്രമോഷനുകൾ, ക്യാമ്പെയിനുകൾ, ഉപഭോക്തൃ ഇടപഴകലിനെ പിന്തുണയ്ക്കുന്ന ട്രെൻഡി, ക്രിയേറ്റീവ് ആശയങ്ങൾ വികസിപ്പിക്കുക.
- പ്രൊഡക്ഷൻ ടീമിനെ നയിക്കാൻ സ്റ്റോറിബോർഡുകൾ, മൂഡ് ബോർഡുകൾ, മോക്കപ്പുകൾ എന്നിവ ഉപയോഗിച്ച് കണ്ടന്റ് ആശയങ്ങൾ വിഷ്വലൈസ് ചെയ്യുകയും ആസൂത്രണം ചെയ്യുകയും ചെയ്യുക.
- ഇൻ-ഹൗസ് വീഡിയോഗ്രാഫർമാർ, എഡിറ്റർമാർ എന്നിവരുമായി സഹകരിച്ച് ആശയങ്ങൾ നടപ്പിലാക്കുക.
- ഇടപഴകലിന് ഒപ്റ്റിമൈസ് ചെയ്ത ആകർഷകമായ ക്യാപ്ഷനുകൾ, ടാഗ്‌ലൈനുകൾ, ഹുക്കുകൾ എന്നിവ എഴുതുക.
- പ്രകടന മെട്രിക്സ് നിരീക്ഷിക്കുകയും ഫലങ്ങളെ അടിസ്ഥാനമാക്കി കണ്ടന്റ് മെച്ചപ്പെടുത്തുകയും ചെയ്യുക.
- ബ്രാൻഡിന്റെ സ്ഥിരമായ ശബ്ദം നിലനിർത്തിക്കൊണ്ട് പുതിയ ഫോർമാറ്റുകൾ പരീക്ഷിക്കുക.
യോഗ്യതയുള്ള അർഹരായ ഉദ്യോഗാർത്ഥികള്‍ക്ക് സിവി [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചുകൊണ്ട് ജോലിക്കായി അപേക്ഷിക്കാം.
അതേസമയം, നാട്ടില്‍ തന്നെ ഒരു ജോലിയാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ വിവിധ സർക്കാർ വകുപ്പുകളില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍ ലഭ്യമാണ്. അത്തരം ഏതാനും ഒഴിവുകള്‍ താഴെ ചൂണ്ടിക്കാട്ടുന്നു..
കരാർ ജോലി
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേനെ വിവിധ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജി.എൻ.എം നഴ്സിംഗും കേരള നഴ്സിംഗ് & മിഡ്‌വൈഫ് കൗൺസിൽ രജിസട്രേഷനും യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 2ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ എത്തണം. പ്രായപരിധി 40 വയസ്സ്. ജൂലൈ 30 വൈകിട്ട് 5 മണിവരെ അപേക്ഷ സ്വീകരിക്കും.
അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക്സ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമറ്റിക്സ് തസ്തികകളിലെ താത്ക്കാലിക ഒഴിവിലേക്ക് ജൂലൈ 28ന് രാവിലെ 10 ന് കോളേജിൽ വച്ച് അഭിമുഖം നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്ക്: www.cpt.ac.in.
പ്രോജക്ട് ഓഫീസർ
കേരള വനിതാ കമ്മീഷനിൽ പ്രോജക്ട് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ 55,200- 1,15,300 ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലെ അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം- 695004 എന്ന വിലസാസത്തിൽ ആഗസ്റ്റ് 8 നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471 2302590.
അഭിമുഖം
നെയ്യാറ്റിൻകര പോളിടെക്നിക് കോളജിൽ ബസ് ഡ്രൈവർ കം ക്ലീനർ താൽക്കാലിക തസ്തികയിലേക്ക് നിയമനം നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷാ ഫോമിന്റെ മാതൃക www.gptcnta.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ചു യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ആഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് കോളേജ് ഓഫീസിൽ നേരിട്ടു അഭിമുഖത്തിന് ഹാജരാകണം.












Click it and Unblock the Notifications