Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ ജോലി നേടാം, പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം; 200 ഒഴിവുകൾ..അരലക്ഷത്തിന് മുകളിൽ ശമ്പളവും

ദില്ലി; യുഎഇയിലെ ഒരു പ്രമുഖ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. എസ് എസ് എൽ സി ആണ് അടിസ്ഥാന യോഗ്യത. നിലവിൽ 200 ഓളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രയാപരിധി, പ്രവൃത്തിപരിചയം , ശമ്പളം തുടങ്ങിയ വിശദവിവരങ്ങൾ അറിയാം.

25 നും 40 നും ഇടയിൽ പ്രായമുള്ള പുരുഷൻമാർക്കാണ് അപേക്ഷിക്കാനാകുക. എസ് എസ് എൽ സിയോ അതിന് മുകളിലോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം സെക്യൂരിറ്റി ജോലിയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ് (ആർമി,പോലീസ്, സെക്യൂരിറ്റി തുടങ്ങിയ തസ്തികയിൽ). അപേക്ഷകർ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

UAE Job Opportunity

മിനിമം 5'9 നീളം ആവശ്യമാണ്. ശരീരത്തിൽ പ്രത്യക്ഷമായി ടാറ്റൂ പാടില്ല. കാണാൻ സ്മാട്ടായിരിക്കണം കൂടാതെ കാഴ്ച പ്രശ്നങ്ങൾ ഉണ്ടായിരിക്കരുത്. ശാരീരകമായി ശക്തനായിരിക്കണം. വെല്ലുവിളികളെ നേരിടാൻ സാധക്കണം. തിരക്ക് കൈകാര്യം ചെയ്യാൻ അറിയണം.

ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. മാത്രമല്ല നല്ല കേൾവി ശക്തിയും കാഴ്ച ശക്തിയും വേണം. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയണം( എഴുതാനും വായിക്കാനും സംസാരിക്കാനും). മറ്റ് ഭാഷകൾ അറിയുന്നവർക്ക് മുൻഗണന ഉണ്ട്. സെക്യൂരിറ്റിയുമായി ബന്ധപ്പെട്ടും പൊതുസുരക്ഷയെ കുറിച്ചുള്ള നിയമവശങ്ങളിലും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

അടിസ്ഥാന ശമ്പളം 1200 ദിർഹമാണ് ( 27800 ഓളം രൂപ). താമസസൗകര്യം സൗജന്യമാണ്. യാത്ര ചെയ്യാൻ കമ്പനി ട്രാൻസ്പോട്ട് ഉണ്ടായിരക്കും. സെക്യൂരിറ്റി അലവൻസായി 720 എഇഡി ലഭിക്കും. ഹാജർ നില അനുസരിച്ചായിരിക്കും ഇത്. ഓവർടൈം ശമ്പളവും ലഭിക്കും. ആകെ 2262 ദിർഹമായരിക്കും ശമ്പളം. ഏകദേശം 52,416.87 രൂപ. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in Phone: 0471-2329440/41/42/45, 7736496574.

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ താല്‍ക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത ഗവ. അംഗീകൃത ബിരുദം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, മറ്റു സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ആറുമാസത്തെ പ്രവൃത്തിപരിചയം അഭികാമ്യം. 2024 ഡിസംബര്‍ ഒന്നിന് 40 വയസ്സ് കവിയരുത്. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഡിസംബര്‍ 26 ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് അപേക്ഷിക്കുക. ഫോണ്‍: 0477 2282021.

പമ്പ് ഓപ്പറേറ്റര്‍ കം പ്ലംബര്‍ ഒഴിവ്

ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ പമ്പ് ഓപ്പറേറ്റര്‍ കം പ്ലംബര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത പ്ലംബര്‍ ട്രേഡില്‍ എന്‍ടിസി സര്‍ട്ടിഫിക്കറ്റ്. ബന്ധപ്പെട്ട മേഖലയില്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 20 നും 40 നുമിടയില്‍. രാത്രി ഡ്യൂട്ടി ഉള്‍പ്പെടെ എടുക്കുവാന്‍ തയ്യാറാവണം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 2025 ജനുവരി 10ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി അപേക്ഷിക്കുക. ഫോണ്‍: 0477 2282367,68,69.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+