പത്താംക്ലാസുകാർക്ക് യുഎഇയില്‍ ജോലി നേടാം: നൂറിലേറെ അവസരം, അഭിമുഖം കൊച്ചിയില്‍
യു എ ഇയില്‍ ജോലി നേടാന്‍ മലയാളി ഉദ്യോഗാർത്ഥികള്‍ക്ക് വീണ്ടും സുവർണ്ണാവസരം. സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് യു എ ഇയിലേക്കുള്ള റിക്രൂട്ട്മെന്റ് നടക്കുന്നത്. നേരത്തേയും സമാനമായ രീതിയുള്ള വിജ്ഞാപനവും അഭിമുഖങ്ങളും ഒഡെപെക്ക് നടത്തിയിരുന്നു. യു എ ഇയിലെ പ്രമുഖ കമ്പനികളിലേക്കായിരിക്കും നിയമനം.
100 പുരുഷന്മാർക്കാണ് നിലവിലെ അവസരം. നേരത്തെ ഇതേ ഒഴിവുകളിലേക്ക് സ്ത്രീകളേയും ക്ഷണിച്ചിരുന്നു. വനിതാ വിഭാഗത്തിലും ഉടന്‍ വിജ്ഞാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുരുഷന്മാരുടെ പ്രായപരിധി 25 നും 40 നും ഇടയിലുമായിരിക്കണം. അഞ്ച് അടി ഏഴിഞ്ച് ഉയരം ഉണ്ടായിരിക്കണം. മികച്ച കേള്‍വി ശക്തിയും, കാഴ്ച ശക്തിയും ഉണ്ടായിരിക്കണം.

കുറഞ്ഞത് പത്താംക്ലാസ് യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. ഏതെങ്കിലും മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം. സുരക്ഷാ ഫീൽഡ് (പട്ടാളം, പൊലീസ്) മേഖലയില്‍ മുന്‍ പരിചയം ഉള്ളവർക്ക് മുന്‍ഗണന ലഭിക്കും. പരിചയത്തിന് മുൻഗണന പരിചയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഇഗ്ലീഷ് ഭാഷ ഭേദമില്ലാതെ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.
ഉദ്യോഗാർത്ഥികള്‍ക്ക് ശരീരത്തിന് പുറമേയ്ക്ക് കാണത്തക്ക രീതിയിലുള്ള ടാറ്റുവോ മറ്റ് പാടുകളോ ഉണ്ടായിരിക്കരുത്. പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് നല്ല ധാരണ, സാധാരണ സുരക്ഷാ ആശയങ്ങൾ, സമ്പ്രദായങ്ങൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവും അധിക യോഗ്യതയായി പരിഗണിക്കും.
2262 ദിർഹം മാസം ശമ്പളമായി ലഭിക്കും. അതായത് 51274 ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. ഓവർടൈം ഡ്യൂട്ടിക്ക് അർഹമായ പ്രതിഫലം ലഭിക്കും. ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റയും പാസ്‌പോർട്ടും [email protected] എന്ന ഇമെയിലിലേക്ക് ഡിസംബർ ഏഴിന് മുമ്പായി അപേക്ഷ അയക്കണം. 0471-2329440/41/42/45, 7736496574 എന്നീ നമ്പറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക. അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്.
കുക്ക് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കുക്ക് തസ്തികയിൽ എൽസി മുൻഗണന വിഭാഗത്തിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുൻഗണന വിഭാഗത്തിലുമായി രണ്ട് സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത - എട്ടാം ക്ലാസ് വിജയം, പാചകത്തിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. സ്ത്രീ ഉദ്യോഗാർഥികൾ മാത്രം അപേക്ഷിച്ചാൽ മതി. ശ്രീചിത്ര ഹോമിലെ അന്തേവാസികൾ / മുൻ അന്തേവാസികളായിരിക്കണം. ഇവരുടെ അഭാവത്തിൽ സാധാരണ ഉദ്യോഗാർഥികളെയും പരിഗണിക്കും.
പ്രായപരിധി 01/01/2021ന് 18നും 41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം: 16500 - 35700. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 16നു മുൻപായി പേര് രജിസ്റ്റർ ചെയ്യണം. സംവരണ ഒഴിവുകളിൽ മതിയായ ഉദ്യോഗാർഥികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ള ഉദ്യോഗാർഥികളെ പരിഗണിക്കും.
ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ ഒഴിവുകൾ
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫീസർ എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നൽകുന്നതിന് ഡിസംബർ 19 നു രാവിലെ 10 മുതൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യതകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 0486 2233030, 0486 2226929 എന്നീ നമ്പറുകളിൽ ലഭിക്കും.












Click it and Unblock the Notifications