യുഎഇയിൽ ഈ മേഖലയിലാണോ ജോലി; കൈയിൽ ലക്ഷങ്ങളെത്തും, ശമ്പളം കുതിക്കും..മലയാളികൾക്കും സന്തോഷിക്കാം
അവസരങ്ങളുടെ കലവറയാണ് യുഎഇയെന്ന കാര്യത്തിൽ സംശയമില്ല. ദിനേനയെന്നോണമാണ് രാജ്യത്തിന്റെ സാമ്പത്തിക-സാങ്കേതിക മേഖലകൾ വളരുന്നത്. അതുകൊണ്ട് തന്നെ വൈദഗ്ധ്യമുള്ളവരുടെ ആവശ്യവും യുഎഇയിൽ ഉയരുന്നുണ്ട്. അവസരങ്ങൾ കൃത്യമായ രീതിയിൽ വിനിയോഗിച്ചാൽ യുഎഇയിലെ മികച്ച മേഖലകളിൽ തന്നെ ജോലി നേടാൻ സാധിക്കും, അതും മികച്ച ശമ്പളത്തിൽ.
സാങ്കേതിക മേഖലയിൽ ഉള്ളവർക്ക് മാത്രമല്ല യുഎഇയുടെ തൊഴിൽ മേഖലകളിൽ ഈ വർഷം ശമ്പള വർധനവ് ഉണ്ടാകുമെന്നാണ് സർവ്വെകൾ പറയുന്നത്. വിവിധ തൊഴിൽ മേഖലകളിൽ നാല് ശതമാനം ശമ്പളവർധനവ് ഉണ്ടാകുമെന്ന് ടിഎഎസ്സി സർവെ ചൂണ്ടിക്കാട്ടുന്നത്.
സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളെ സംബന്ധിച്ച് 2025 ൽ വലിയ ശമ്പള വർധനവിനുള്ള സാധ്യതയും സർവെ പ്രവചിക്കുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ തൊഴിൽ മേഖലകളിലായിരിക്കും കൂടുതൽ ശമ്പളവർധനവ് ഉണ്ടാകുകെയന്ന് സർവ്വെ പറയുന്നു. ഈ വർഷവും എഐ, സൈബർ സെക്യൂരിറ്റി, റിന്യൂവബിൾ എനർജി, ഇ-കൊമേഴ്സ് തുടങ്ങിയ തൊഴിലുകൾക്കാണ് കൂടുതൽ ഡിമാന്റ് ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
സാങ്കേതിക മേഖലകളിൽ വമ്പൻ കുതിപ്പാണ് യുഎഇയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതുകൊണ്ട് തന്നെ ടെക്നോളജിയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് മികച്ച ശമ്പളം ലഭിക്കുമെന്ന് ബൈറ്റ് ഡോട്ട് കോം വൈസ് പ്രസിഡന്റ് ഡിന തൗഫീക് പറഞ്ഞു. ദുബായിലെ തൊഴിൽ മേഖലകളിൽ മത്സരം കൂടുകയാണ്. അതുകൊണ്ട് തന്നെ സാഹചര്യങ്ങൾക്ക് അനുസരിച്ച് പിടിച്ച് നിൽക്കാൻ തൊഴിലാളികൾ തങ്ങളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തണമെന്നും ഡിന ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയും ഭാഷാ വൈദഗ്ധ്യവും സാംസ്കാരിക അവബോധവും നെറ്റ്‌വർക്കിംഗും ഉൾക്കൊള്ളുന്ന പ്രൊഫഷണലുകൾക്ക് ഡിമാന്റ് ഏറുമെന്നും അവർ പറഞ്ഞു.
2025 ൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള ജോലികൾ
രാജ്യത്തെ സാമ്പത്തിക-സാങ്കേതിക മുന്നേറ്റങ്ങൾ മികച്ച തൊഴിൽ സാധ്യതയാണ് തുറന്നിടുന്നത്. നൂതന സാങ്കേതികവിദ്യകളിലും ഫിൻടെക് വ്യവസായങ്ങളിലും യുഎഇ വലിയ രീതിയിൽ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഡാറ്റാ സയൻ്റിസ്റ്റുകൾ, AI സ്പെഷ്യലിസ്റ്റുകൾ, സൈബർ സുരക്ഷാ വിദഗ്ധർ തുടങ്ങിയ വൈദഗ്ധ്യമുള്ള തൊഴിലുകൾക്ക് രാജ്യത്ത് വലിയ ഡിമാന്റ് ഉണ്ട്. സുസ്ഥിര പദ്ധതികളിലും യുഎഇയിൽ നിക്ഷേപങ്ങൾ നടത്തുണ്ട്. അതിനാൽ സൗര-ഹരിതോർജ മേഖലകളിൽ എൻജിനയർമാർ ഉൾപ്പെടെയുള്ള പ്രൊഫഷണലുകളുടെ ആവശ്യം ഏറെയാണ്. ഫിനാൻസ്, ടെക്‌നോളജി, ലോജിസ്റ്റിക്‌സ്, ക്ലീൻ എനർജി എന്നിവയിലെ ദ്രുതഗതിയിലുള്ള വളർച്ച ഈ മേഖലയിലെ സാധ്യതകളും ഉയർത്തുന്നുണ്ടെന്ന് തൗഫീഖ് ചൂണ്ടിക്കാട്ടി.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം












Click it and Unblock the Notifications