Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ ജോലി വേണോ? യോഗ്യത വെറും പത്താം ക്ലാസ് മാത്രം..മികച്ച ശമ്പളം

സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് മുഖേന ഇതാ വീണ്ടും മലയാളികൾക്ക് യുഎഇയിൽ അവസരം. കാർ പോളിഷർ, കാർ ഡീറ്റെയ്ലർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രണ്ട് തസ്തികകളിലും 10 വീതമാണ് ഒഴിവുകൾ. വിശദമായി അറിയാം

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്സാസ് ആണ്. അതത് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തിന് മുകളിൽ പ്രവൃത്തിപരിചയം ആവശ്യമാണ്. ആഴ്ചയിൽ 6 ദിവസവും ജോലി ഉണ്ടാകും. 9 മണിക്കൂറാണ് ജോലി സമയം. താമസവും യാത്രാ സൗകര്യവും സൗജമ്യമായരിക്കും. പോളിഷർ തസ്തികയിൽ 1600 ദിർഹവും ഡീറ്റെയ്ലർ തസ്തികയിൽ 1800 ദിർഹവുമാണ് ശമ്പളം. താത്പര്യമുള്ളവർ സിവി, പാസ്പോർട്ട്, ലൈസൻസ് കോപ്പി എന്നിവ സഹിതം [email protected] എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷയുടെ പുറത്ത് "Car Polisher or Car Detailer'എന്നെഴുതണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 26.

uae-174016

സംസ്ഥാന സർക്കാരിന് കീഴിൽ ഒഴിവുകൾ

അധ്യാപക ഒഴിവ്
പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് ഡിപ്പാർട്ട്മെൻ്റിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

താത്പര്യമുള്ളവ൪ 23-02-2025 ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി www.lbt.ac.in എന്ന വെബ് സൈറ്റിൽ അപേക്ഷകൾ സമർപ്പിക്കണം.

യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 24-02-2025ന് രാവിലെ 9:30 ന് കോളേജിൽ നടക്കുന്ന എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ഡി.സി.എ എന്നിവയാണ് യോഗ്യത. ആരോഗ്യ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അനിവാര്യം. മലയാളം ടൈപ്പിങ് പ്രാവീണ്യം നിർബന്ധമാണ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഫെബ്രുവരി 28 ന് മുമ്പായി ആശുപത്രി ഓഫീസിൽ അപേക്ഷ സമര്‍പ്പിക്കണം.

ചൈല്‍ഡ് ഹെല്‍പ് ലൈന്‍ സൂപ്പര്‍വൈസര്‍ നിയമനം

പാലക്കാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ തല കൺട്രോൾ റൂമില്‍ ചൈൽഡ് ഹെൽപ്‌ലൈൻ സൂപ്പർവൈസറെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വർഷത്തേക്കാണ് നിയമനം. സോഷ്യല്‍ വര്‍ക്ക്/ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/കമ്യൂണിറ്റി സോഷ്യോളജി/ സോഷ്യല്‍ സയന്‍സ് വിഷത്തിലുള്ള ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടറില്‍ പ്രാവീണ്യം, എമര്‍ജന്‍സി ഹെല്‍പ് ലൈനില്‍ പ്രവ‍ൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. പ്രതിമാസം 21,000 രൂപയാണ് വേതനം. ഉയര്‍ന്ന പ്രായപരിധി: 50 വയസ്സ്. പാലക്കാട് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. യോഗ്യരായ ഉദ്യേഗാർഥികൾ നിശ്ചിത പെർഫോർമയിലുള്ള അപേക്ഷയും,ഫോട്ടോ പതിച്ച ബയോഡാറ്റയും, യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാര്‍ച്ച് ഒന്നിന് വൈകീട്ട് അഞ്ചു മണിക്കകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, മുനിസിപ്പൽ കോംപ്ലക്‌സ്, റോബിൻസൺ റോഡ്, പാലക്കാട് - 678001 വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍; 0491-2531098, 8281899468.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+