യുഎഇയിൽ മലയാളികൾക്ക് വീണ്ടും അവസരം; മികച്ച ശമ്പളം..സർക്കാർ വഴി റിക്രൂട്ട്മെന്റ്
വിദേശത്ത് ജോലി നേടാന്‍ ആഗ്രഹമുള്ളഴവരാണോ നിങ്ങള്‍, അതും യു എ ഇയില്‍. എങ്കില്‍ നിങ്ങള്‍ക്കായിതാ ഒരു സുവർണ്ണാവസരം വന്നിരിക്കുകയാണ്. കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. അനധികൃതമായി യാതൊരു തരത്തിലുള്ള ഫീസും ഈടാക്കാതെ, തികച്ചും സത്യസന്ധമായ രീതിയില്‍ നടക്കുന്ന റിക്രൂട്ട്മെന്റ് ആയതിനാല്‍ തന്നെ ഉദോഗ്യാർത്ഥികള്‍ക്ക് 100 ശതമാനം വിശ്വാസ്യതയോടെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.
ലോ വോള്‍ട്ടേജ് ഇലക്ട്രിക്കന്‍ ടെക്നീഷന്‍ മേഖലയിലാണ് നിലവിലെ ഒഴിവ് വന്നിരിക്കുന്നത്. ആകെ നാല് ഒഴിവുകളാണുള്ളത്. യു എ ഇയിലെ ഒരു കമ്പനിയിലേക്ക് നടത്തുന്ന ഈ റിക്രൂട്ട്മെന്റിലൂടെ നാല് ഒഴിവുകളാണ് നികത്തുന്നത്. പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക. വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത് ഇലക്ട്രിക്കൽ മേഖലയിൽ കുറഞ്ഞത് ഡിപ്ലോമ, അല്ലെങ്കില്‍ ബിരുദമാണ്. പ്രവർത്തിപരിചയും ആവശ്യവുമാണ്.

8 മണിക്കൂർ ജോലിക്ക് 2000 യു എ ഇ ദിർഹമാണ് ശമ്പളം. ഓവർടൈം ജോലി എടുക്കുകയാണെങ്കില്‍ അതിന് അനുസരിച്ചുള്ള പണം അധികമായി ലഭിക്കും. നിയമനം ഒരുവർഷത്തേക്ക് ആയിരിക്കുമെങ്കിലും പ്രകടനമികവ് അനുസരിച്ച് നീട്ടുന്നതാണ്. നെറ്റ്‌വർക്ക് സ്വിച്ചുകൾ, കിയോസ്കുകൾ, സെൻസറുകൾ, ക്യാമറകൾ, ഇഥർനെറ്റ് കേബിളുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം അറിഞ്ഞിരിക്കണം.
ഈ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2025 മാർച്ച് 9-നോ അതിനുമുമ്പോ "Low Voltage Electrical Technicians" എന്ന സബ്ജെക്ട് ലൈനില്‍ [email protected] എന്ന വിലാസത്തിലേക്ക് അവരുടെ സിവി, സർട്ടിഫിക്കറ്റുകൾ എന്നിവ അയയ്ക്കണം. ഓണ്‍ലൈനായിട്ടുള്ള അഭിമുഖം മാർച്ച് 11 ചൊവ്വാഴ്ച് 12.30 ന് നടക്കും.
അതേസമയം, തൃശ്ശൂര്‍ ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും സംയുക്തമായി 2025 മാര്‍ച്ച് 18 ന് സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പടുത്താം.
താല്‍പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പാസ്സ്‌പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകള്‍ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.












Click it and Unblock the Notifications