യുഎഇയിൽ ജോലി; 10 ക്ലാസ് യോഗ്യത, ലക്ഷങ്ങൾ ശമ്പളം.. 100 ഒഴിവുകൾ, താമസവും സൗജന്യം
യുഎഇയിൽ ജോലി തിരയുകയാണോ? ഒഡപെക് വഴി വിദേശത്തേക്ക് പോകാൻ ഇതാ അവസരം. എവിയേഷനിൽ ഹെവി ബസ് ഡ്രൈവർമാരുടെ ഒഴിലേക്കാണ് നിയമനം. 100 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം
10ാം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. പ്രായപരിധി 25-40 വയസാണ്. ഇംഗ്ലീഷ് പരിജ്ഞാനം ലെവൽ 2 ആയിരിക്കണം. യുഎഇ അല്ലെങ്കിൽ ജിസിസി ഹെവി ബസ് ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം.

ഉദ്യോഗാർത്ഥികൾ ശാരീരകമായി ഫിറ്റ് ആയിരിക്കണം. ശരീരത്തിന് പുറത്ത് ദൃശ്യമാകുന്ന തരത്തിൽ ടാറ്റൂ പാടില്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2700 ദിർഹമാണ് ശമ്പളമാണ് ലഭിക്കുക. സൗജന്യ താമസവും യാത്രാ സൗകര്യവും ലഭിക്കും. ഹാജർ അലവൻസായി 100 ദിർഹം അധികമായി ലഭിക്കും. സിവി, പാസ്പോർട്ട്, ലൈസൻസ് കോപ്പി എന്നിവ സഹതം [email protected] എന്ന മെയിൽ ഐഡിയിലേക്കാണ് അപേക്ഷിക്കേണ്ടത്. സബ്ജക്ട് ലൈനിൽ ഹെവി ബസ് ഡ്രൈവർ എന്ന് പരാമർശിക്കണം.
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
നിയമനം
തൃശ്ശൂരിലെ പുത്തൂരിൽ പണി പൂർത്തിയായി വരുന്ന അന്തർദേശീയ നിലവാരത്തിലുള്ള സുവോളജിക്കൽ പാർക്കിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരവും അപേക്ഷ ഫോറവും കേരള വനം വകുപ്പിന്റെ www.forest.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാർച്ച് 7 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് : 9447979176.
കരാർ നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിന് കീഴിലെ വിആർഡിഎൽ ഇൻഫ്ലുവൻസ പ്രോജക്ടിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൈക്രോബയോളജി/ ബയോടെക്നോളജി/ വൈറോളജി സ്പെഷ്യലൈസേഷനോടു കൂടിയുള്ള ലൈഫ് സയൻസ് ബിരുദവും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇവയിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. മോളിക്കുലാർ ബയോളജി ലബോറട്ടറിയിലുള്ള പ്രവൃത്തിപരിചയം, ഇൻഫിക്ഷ്യസ് ഏജന്റ്സ്/ റസ്പിറേറ്ററി സ്പെസിമെൻ കളക്ഷൻ എന്നിവ കൈകാര്യം ചെയ്യുന്ന വൈറോളജിക്കൽ ടെക്നിക്കിലുള്ള പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം.
മേൽപ്പറഞ്ഞ യോഗ്യതയുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 1ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ മുമ്പാകെ ഹാജരാകണം.
വാക്- ഇൻ- ഇന്റർവ്യൂ
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേക്ക് മൾട്ടിപർപ്പസ് വർക്കർ തസ്തികയിലേക്ക് മാർച്ച് 11ന് രാവിലെ 10 മണിക്ക് ഡി.പി.എം.എസ്.യു നാഷണൽ ആയുഷ് മിഷൻ, 5 -ാം നില, ആരോഗ്യഭവൻ ബിൽഡിങ്, തിരുവനന്തപുരത്ത് വച്ച് വാക്- ഇൻ- ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in .












Click it and Unblock the Notifications