Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലേക്ക് വീണ്ടും തൊഴില്‍ അവസരം: താമസം സൗജന്യം; വിദ്യഭ്യാസ യോഗ്യത പത്താം ക്ലാസ്

തിരുവനന്തപുരം: യു എ ഇയിലേക്ക് വീണ്ടും റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് കേരള സർക്കാരിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖ സ്ഥാപനമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്‌സ് (ODEPC). വെസ്റ്റേൺ ബ്രൈഡൽ, ഈവനിംഗ് ഗൗൺ ടെയ്‌ലർ വിഭാഗങ്ങളിലായി ആകെ 20 ഒഴിവുകളാണുള്ളത്. പൂർണ്ണമായും സൗജന്യ റിക്രൂട്ട്‌മെന്റ് ആണിത്. ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 മെയ് 20 ആണ്.

സ്ത്രീകള്‍ക്കും പുരുഷന്‍മാർക്കും അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 1100 മുതൽ 2000 യു എ ഇ ദിർഹം വരെയായിരിക്കും. കഴിവ്, വേഗത, ഫിനിഷിംഗ് ഗുണനിലവാരം എന്നിവ അനുസരിച്ച് കൂടുതല്‍ ശമ്പളം ചോദിക്കാവുന്നതാണ്. തിങ്കൾ മുതൽ ശനി വരെ, രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെയായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവർ ജോലി ചെയ്യേണ്ടി വരിക.

jobuae2-174

2 വർഷമായിരിക്കും കരാർ കാലാവധി. താമസവും ഗതാഗതവും കമ്പനി സൗജന്യമായി നൽകും. ഇ സി എന്‍ ആർ (എമിഗ്രേഷൻ ചെക്ക് നോട്ട് റിക്വയേർഡ്) പാസ്‌പോർട്ട് ഉള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. എസ് എസ് എല്‍ സിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. വെസ്റ്റേൺ ബ്രൈഡൽ, ഈവനിംഗ് ഗൗൺ നിർമാണത്തിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം ആവശ്യമാണ്. പ്രായം 20 മുതൽ 50 വയസ്സ് വരെയായിരിക്കണം.

താത്പര്യമുള്ളവർ തങ്ങളുടെ സിവി, പാസ്‌പോർട്ടിന്റെ പകർപ്പ്, ടെയ്‌ലറിംഗ് വീഡിയോ (ലഭ്യമെങ്കിൽ) എന്നിവ 2025 മെയ് 20-ന് മുമ്പായി "Skilled Tailor" എന്ന സബ്ജക്ട് ലൈനോടെ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.

വിവിധ തസ്തികകളിൽ അഭിമുഖം

കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമേഴ്സ്യൽ പ്രാക്ടീസ് വകുപ്പിൽ ഒഴിവുള്ള ലക്ചറർ, ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്, ഇസ്ട്രക്ടർ ഇൻ എസ്.പി ആൻഡ് ബി.സി തസ്തികകളിൽ താൽക്കാലിക നിയമനത്തിന് മെയ് 23 ന് അഭിമുഖം നടത്തും. രാവിലെ 10 മണിക്കാണ് കമേഴ്സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ അഭിമുഖം. എം.കോം ഫസ്റ്റ് ക്ലാസും കമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയുമാണ് യോഗ്യത. അന്നേദിവസം രാവിലെ 11 മണിക്ക് നടക്കുന്ന ഇസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്, ഇസ്ട്രക്ടർ ഇൻ എസ്.പി ആൻഡ് ബി.സി തസ്തികകൾക്ക് ബി.കോം ഫസ്റ്റ് ക്ലാസും കമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.

സൈക്കോളജിസ്റ്റ് അഭിമുഖം

മലയിൻകീഴ് എം.എം.എസ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025-26 അധ്യയന വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ രണ്ട് സൈക്കോളജിസ്റ്റുകളെ നിയമിക്കുന്നു. അഭിമുഖം മെയ് 19 ന് രാവിലെ 10 ന് കോളേജ് ഓഫീസിൽ നടക്കും. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2282020.

ഓഫീസ് ട്രെയിനി ഒഴിവ്

തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എജ്യൂക്കേഷൻ സെല്ലിൽ ഓഫീസ് ട്രെയിനിയുടെ ഒരു ഒഴിവിലേക്ക് മേയ് 14ന് അഭിമുഖം നടക്കും. കൊമേഴ്സ്യൽ പ്രാക്ടീസിൽ മൂന്ന് വർഷത്തെ ഡിപ്ലോമ/ കമ്പ്യൂട്ടർ എൻജിനിയറിങ്ങിലെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാർഥികൾ രാവിലെ 10ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+