Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ജോബ് സീക്കർ വിസ കാലാവധി കഴിഞ്ഞോ? ആശങ്ക വേണ്ട..കാലാവധി നീട്ടാം, ചെയ്യേണ്ടത് ഇത്രമാത്രം

യുഎഇയിൽ തൊഴിലന്വേഷക വിസയിലെത്തി ജോലി കണ്ടെത്താൻ സാധിച്ചില്ലേ? ആശങ്ക വേണ്ട, വിസ കാലാവധി നീട്ടാൻ സാധിക്കും. ഓൺലൈനായി തന്നെ ഇതിന് അപേക്ഷിക്കാം. എങ്ങനെയെന്നല്ലേ? വിശദമായി അറിയാം

സ്പോൺസർമാർ ഇല്ലാതെ യുഎഇയിൽ താമസിച്ച് തൊഴിലന്വേഷിക്കുവാൻ അനുവദിക്കുന്ന വിസയാണ് തൊഴിലന്വേഷക വിസ. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എഡി) ആണ് വിസ അനുവദിക്കുന്നത്. വിസ കാലാവധി നീട്ടാനും ജിഡിആർഎഫ്എഡി വഴി ഓൺലൈനായി അപേക്ഷിക്കാം. നിങ്ങൾ വിസ എടുത്തിരിക്കുന്ന കാലാവധിയുടെ അത്രയും നാൾ തന്നെ നിങ്ങൾക്ക് വിസ നീട്ടാനും സാധിക്കും. അതായത് 60 ദിവസത്തെ വിസയാണ് നിങ്ങൾ എടുത്തതെങ്കിൽ 60 ദിവസത്തേക്ക് കൂടി വിസ കാലാവധി നീട്ടാം.

UAE Job Seeker Visa

ആവശ്യമായ രേഖകൾ

പാസ്പോർട്ട് , മുൻപത്തെ വിസിറ്റ് വിസയുടെ കോപ്പി എന്നിവയാണ് ആവശ്യം.

നടപടി ക്രമങ്ങൾ

1. smart.gdrfad.gov.ae-വെബ്സൈറ്റ് സന്ദർശിക്കുക

2. 'വ്യക്തികൾ' എന്നതിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് 'ഇപ്പോൾ രജിസ്റ്റർ ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്യുക. വിസിറ്റർ ആണെങ്കിൽ ഒരു അക്കൗണ്ട് തുറക്കണം. ഇതിനായിഇമെയിൽ വിലാസം രജിസ്റ്റർ ചെയ്യാം. മുഴുവൻ പേരും ജനനത്തീയതിയും നൽകണം. പുതിയ പാസ്വേഡും ക്രിയേറ്റ് ചെയ്യാം

3. അടുത്തതായി, അക്കൗണ്ട് സ്ഥിരീകരിക്കാൻ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് അയച്ച ഒറ്റത്തവണ പാസ്‌വേഡ് (OTP) നൽകുക.

4. ഇനി തുറന്നുവരുന്ന ഡാഷ്‌ബോർഡിൽ 'ന്യൂ ആപ്ലിക്കേഷൻ' എന്നതിൽ ക്ലിക്ക് ചെയ്യാം

5. അടുത്തതായി, 'Extending Visit Visa to Explore Job Opportunities' എന്ന സേവനം സെർച്ച് ചെയ്ത് അതില്ഡ ക്ലിക്ക് ചെയ്യുക

6. വിസ കാലാവധി നീട്ടുന്നതിനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുക.

7. അടുത്തതായി, ആവശ്യമായ രേഖകൾ അറ്റാച്ചുചെയ്യുക.

8. നിങ്ങളുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വിസ കാലാവധി നീട്ടുന്നതിന് ആവശ്യമായ ഫീസ് ഓൺലൈനായി അടയ്ക്കുക.

അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ വിസയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനായി ഒരു റഫറൻസ് നമ്പർ ലഭിക്കും. വിസ കാലാവധി നീട്ടിക്കിട്ടാൻ ഏകദേശം രണ്ടോ നാലോ പ്രവൃത്തി ദിവസങ്ങൾ എടുക്കും. രജിസ്റ്റർ ചെയ്ത ഇ മെയിലിൽ പുതിയ വിസ ലഭിക്കും.

ചെലവ്:

• വിസ വിപുലീകരണ ഫീസ്: 600 ദിർഹം
• അഞ്ച് ശതമാനം മൂല്യവർധിത നികുതി (വാറ്റ്). അടയ്ക്കണം.

നിങ്ങൾ രാജ്യത്തിനകത്താണെങ്കിൽ അധിക ഫീസ് നൽകണം
• രാജ്യത്തിനുള്ളിൽ ഫീസ് - 500 ദിർഹം
• നോളജ് ഫീസ് - 10 ദിർഹം
• ഇന്നൊവേഷൻ ഫീസ് - 10 ദിർഹം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+