യുഎഇയില്‍ ഒരു ജോലി നോക്കുകയാണോ? എങ്കില്‍ നിങ്ങള്‍ നോക്കേണ്ടത് ഈ മേഖലകള്‍; 2026 ല്‍ ഡിമാന്‍ഡ് ഇവിടെയാണ്
യുഎഇയില്‍ ഒരു ജോലിക്കായി ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ 2026 ല്‍ നിങ്ങള്‍ ജോലി അന്വേഷിക്കേണ്ടത് നിർമാണം, സാങ്കേതികവിദ്യ, ഊർജ മേഖലകളിലാണെന്നാണ് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതായത് സമീപ കാലയളവില്‍ ഈ മേഖലകളിലായിരിക്കും ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരം. വൻകിട ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ, ഡിജിറ്റൽ പരിവർത്തനം, ക്ലീൻ എനർജി നിക്ഷേപങ്ങൾ എന്നിവയാണ് ഈ മേഖലകളിലെ റിക്രൂട്ട്മെന്റ് ശക്തമാക്കുന്നത്.
"നിർമാണം, സാങ്കേതികവിദ്യ, ഊർജം മേഖലകൾ 2026-ൽ നിയമനത്തില്‍ മുന്നിലുണ്ടാകും. വലിയ ഇൻഫ്രാസ്ട്രക്ചർ-സസ്റ്റെയ്നബിലിറ്റി പദ്ധതികൾ, പുനർനവീകരണ ഊർജ നിക്ഷേപങ്ങൾ, ഡിജിറ്റൽ പരിവർത്തനത്തിന്റെ വേഗത - ഇവയെല്ലാം വിദഗ്ധ പ്രൊഫഷണലുകളെ ആവശ്യപ്പെടുന്നു" ഇന്നൊവേഷൻസ് ഗ്രൂപ്പ് ഡയറക്ടർ നിഖിൽ നന്ദ വ്യക്തമാക്കി.

സങ്കീർണ്ണമായ പദ്ധതികൾ കൈകാര്യം ചെയ്യാനും ഡിജിറ്റൽ ഡെലിവറി വേഗത്തിലാക്കാനുമുള്ള വിദഗ്ധർക്കായിരിക്കും ഡിമാൻഡ്. ഡാറ്റാ സെന്റർ മാനേജർമാർ, പ്രൊജക്ട് മാനേജർമാർ, സിവിൽ എഞ്ചിനീയർമാർ എന്നിവർക്കെല്ലാം മുന്നില്‍ നിരവധി അവസരങ്ങള്‍ തുറന്ന് കിടക്കും. പ്രത്യേകിച്ച് ടെക്നിക്കലും ലീഡർഷിപ്പും ഡിജിറ്റൽ ഫ്ലുവൻസിയുമുള്ള ആളുകള്‍ക്കായിരിക്കും ഡിമാന്‍ഡ്.
പ്രൊഫൈൽ റെക്കമെൻഡേഷൻ, പ്രാഥമിക സ്ക്രീനിംഗ് മുതൽ പ്രാഥമിക ഇന്റർവ്യൂകൾ വരെ AI നടത്തുന്നതിനാൽ പ്രക്രിയ വേഗത്തിലാക്കുകയും പെർഫോമന്‍സ് പ്രതീക്ഷകൾ ഉയർത്തുകയും ചെയ്യുന്നു. അതേസമയം തന്നെ എൻട്രി-ലെവൽ, ജനറലിസ്റ്റ് റോളുകൾ കുറയുന്നു. കോൾ സെന്റർ ഏജന്റുമാർ, ചില കസ്റ്റമർ സർവീസ് ഫങ്ഷനുകൾ, അനലിസ്റ്റ് റോളുകൾ എന്നിവ AI-പവേർഡ് ഇന്റർഫേസുകൾ ഏറ്റെടുക്കുന്നതോടെ ഈ രംഗത്ത് വലിയ തൊഴില്‍ നഷ്ടങ്ങളുണ്ടാകും.
"യു എ ഇ വിപണി ഇപ്പോൾ സ്പെഷലൈസ്ഡ്, വാല്യു-ആഡഡ് സ്കിൽസെറ്റുകളെ ആവശ്യപ്പെടുന്നു. യുഎഇയുടെ വൈവിധ്യമാർന്ന സമ്പദ്‌വ്യവസ്ഥ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമ്പോൾ, ആഗോള പ്രതിഭകളെ ആകർഷിക്കുന്ന തുറന്ന ഇമിഗ്രേഷൻ നയങ്ങൾ മത്സരം ഉയർത്തുന്നു" നിഖിൽ നന്ദ കൂട്ടിച്ചേർത്തു.
എഐ രംഗത്തും മികവ് തെളിയിക്കുന്നവർക്ക് മുന്നില്‍ അവസരങ്ങള്‍ തുറന്ന് കിടക്കും. അതായത് ഉദാഹരണമായി പറഞ്ഞാല്‍ ഡാറ്റാ അനലിറ്റിക്സ് മനസിലാക്കുന്ന മാർക്കറ്റിംഗ് പ്രൊഫഷണൽ, എഐ ഉപയോഗിച്ച് ടാലന്റ് മാപ്പിംഗ് നടത്തുന്ന എച്ചആർ പ്രൊഫഷണൽ എന്നിവർക്കായിരിക്കും ഡിമാന്‍ഡ്. "യു എ ഇ, ജിസിസി മാർക്കറ്റിലെ അനുഭവം വ്യത്യാസം സൃഷ്ടിക്കുന്നു. സാംസ്കാരിക-ബിസിനസ് നിയമങ്ങൾ മനസിലാക്കുന്നത് വലിയ നേട്ടമായിരിക്കും. ആഗോള അനുഭവം ഇപ്പോഴും പ്രധാനമാണെങ്കിലും ജിസിസി മേഖലയിലെ പ്രവർത്തന പരിചയം മുതല്‍ക്കൂട്ടാകും " ജീനി റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ നിക്കി വിൽസൺ പറയുന്നു.
അതേസമയം 2026-ൽ ശമ്പളം വൻതോതിൽ കൂടില്ല. പക്ഷേ എഐ, ഓട്ടോമേഷൻ, ഹൈ-പെർഫോമിംഗ് സെയിൽസ് റോളുകളിലുള്ളവർക്ക് ശമ്പളം ഉയരും. ഫാമിലി ബെനിഫിറ്റുകൾ, സ്കൂളിംഗ് അലവൻസുകൾ പോലുള്ള പാക്കേജുകൾ വ്യാപകമാകുന്നുണ്ട്. ഉദ്യോഗാർത്ഥികള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എഐ ജനറേറ്റഡ് സിവി, മെസേജുകൾ ഒഴിവാക്കണം എന്നതാണ്. മറുവശത്ത് നില്‍ക്കുന്നവർ ഇത് എളുപ്പത്തില്‍ മനസ്സിലാക്കും.
-
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ











Click it and Unblock the Notifications