Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിയിൽ ജോലിയുണ്ട്, ഈ മേഖലയിൽ, മികച്ച ശമ്പളവും; മലയാളികൾക്കും പ്രതീക്ഷ

ഒരു ജോലി കിട്ടി രക്ഷപ്പെടാൻ നേരെ ദുബായിലേക്ക് പറന്നാൽ മതിയെന്നായിരുന്നു മലയാളികളുടെ, പ്രത്യേകിച്ച് മലബാറുകാരുടെയൊക്കെ ചിന്ത. എന്നാൽ പഴയത് പോലെയല്ല, ദുബായിൽ ജോലി കിട്ടുകയെന്നത് പണ്ടത്തെ പോലെ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പറയുകയാണ് ലിങ്ക്ഡിൻ പുറത്തുവിട്ട സ്റ്റഡി സർവ്വെ.

യുഎഇയിൽ ജോലി ലഭിക്കുക വളരെ കഠിനമാണെന്ന അഭിപ്രായമാണ് സർവ്വെയിൽ പങ്കെടുത്ത 52 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നത്. അപേക്ഷകൾ നിരവധി അയച്ചാലും കമ്പനികൾ പ്രതികരിക്കുന്നത് വളരെ വിരളമാണെന്നും സർവ്വെ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ തൊഴിലാളികളിൽ പലരും പുതിയ മേഖലകളിലെ ജോലി സാധ്യത തേടുകയാണെന്നും സർവ്വെയിൽ ചൂണ്ടിക്കാട്ടുന്നു.

job2-1

ജോലി അവസരങ്ങൾ ഉയരുന്നു, മത്സരവും

ജോലി തേടുന്ന 76 ശതമാനം ആളുകളിൽ 53 ശതമാനം പേരും നിലവിലെ തൊഴിൽ മേഖലകളിൽ നിന്ന് മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം
പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും യുഎഇയിലേക്ക് ജോലി തേടി എത്തുന്നവരുടെ എണ്ണവും കൂടുന്നതിനാൽ മത്സരവും അതുപോലെ കൂടുന്നുണ്ടെന്ന് സർവ്വെ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും പുതുവർഷത്തിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന പ്രതീക്ഷയാണ് പലരും പങ്കുവെയ്ക്കുന്നത്. ജോബ് മാർക്കറ്റ് പോസിറ്റീവാണെന്നാണ് എച്ച്ആർ പ്രൊഫഷണലുകളും പറയുന്നത്. അതേസമയം പ്രൊഷണലുകൾ തങ്ങളുടെ വൈദഗ്ധ്യവുമായി പൊരുത്തപ്പെടുന്ന പദവികളിലേക്ക് അപേക്ഷിക്കണമെന്നും അത്തരത്തിൽ തന്ത്രപരമായൊരു നിലപാട് സ്വീകരിച്ചാൽ മാത്രമേ കരിയറിൽ വേറിട്ട് നിൽക്കാൻ സാധിക്കുകയുള്ളൂവെന്നും ലിങ്ക്ഡിൻ കരിയർ എക്സേപ്ർട്ട് നജത് അബ്ദെൽഹാദി പറഞ്ഞു.

മാനദണ്ഡങ്ങൾ പാലിക്കുന്നത് പകുതി പേർ

യോജിച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്തുകയെന്നതും വളരെ ശ്രമകരമായി മാറുന്നുണ്ടെന്ന് എച്ച്ആർ പ്രൊഫഷണലുകൾ പറയുന്നു. നിരവധി അപേക്ഷകൾ വരുന്നതിനാൽ ഇവയെല്ലാം പരിശോധിക്കാൻ തന്നെ 5 മണിക്കൂറുകളോളം വേണ്ടിവരും. എന്നാൽ തങ്ങൾ പറയുന്ന മാനദണ്ഡങ്ങളും യോഗ്യതയും ഉള്ള പകുതി പേരെ മാത്രമേ ലഭിക്കാറുള്ളൂവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഈ മൂന്ന് മേഖലകളിലേക്കാണ് ആളെ ആവശ്യം

ലിങ്ക്ഡിൻ സർവ്വെ പ്രകാരം മീഡിയ ബയേർസ്, ആർട്ടിഫിഷ്യൽ എൻജിയ്‍മാർ, റിയൽ എസ്റ്റേറ്റ് ക‍ൺസൾട്ടന്റ്സ് എന്നിവർക്കാണ് യുഎഇയിൽ ഏറ്റവും കൂടുതൽ സാധ്യത ഉള്ളത്. സസ്റ്റെയിനബിളിറ്റി മാനേജർമാർ, സെയിൽസ് ഡെലവലെപ്മെന്റ് റെപ്രസന്റേറ്റീവുകൾ, ടാക്സ് മാനേജർമാർ, പ്രോസസ് എൻജിനയർമാർ, ഡെവലെപ്മെന്റ് സ്പ്ഷ്യെലിസ്റ്റുകൾ, ഫിനാൻഷ്യൽ പ്രൈവറ്റ് ക്ലൈയന്റ് അഡ്വട്ടൈസർ, മെഷീൻ ലേണിങ് എൻജിനയർമാർ തുടങ്ങിയ മേഖലകളിലേക്കും ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+