യുഎഇയിൽ ഒരു ജോലി വേണോ? മലയാളികൾക്കാണ് അവസരം; ശമ്പളം എത്രയെന്ന് അറിയുമോ
വിദേശത്തൊരു ജോലി സ്വപ്നം കാണുന്നുണ്ടോ? ഇതാ സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി നിങ്ങൾക്കുമുണ്ട് അവസരം. യുഎഇയിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്കാണ് അവസരം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 ആണ്. യോഗ്യത, ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ വിശദമായി അറിയാം
ആർക്കൊക്കെ അപേക്ഷിക്കാം
25 നും 40 നും ഇടയിൽ പ്രായമുള്ള പുരുഷൻമാർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. കുറഞ്ഞത് 175 സെമി ഉയരം ഉണ്ടായിരിക്കണം. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ പാടില്ല. നല്ല കേൾവി ശക്തിയും കാഴ്ചശക്തിയും വേണം. കാണാൻ സ്മാർട്ട് ആയിരിക്കണം. ശരീരത്തിൽ പുറമെ കാണുന്ന രീതിയിൽ ടാറ്റൂ ഉണ്ടായിരിക്കരുത്. പാടുകളും പ്രത്യക്ഷത്തിൽ ഉണ്ടാകരുത്.

കമ്മ്യൂണിക്കേഷൻ സ്കിൽ
ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയണം (സംസാരിക്കാനും വായിക്കാനും എഴുതാനും). കൂടുതൽ ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്നത് അഭികാമ്യം. സുരക്ഷ, പൊതുസുരക്ഷ എന്നീ വിഷയങ്ങളിൽ നിയമപരമായ അറിവ് ഉണ്ടായിരിക്കണം. സെക്യൂരിറ്റി ജോലിയുമായ ബന്ധപ്പെട്ട കാര്യങ്ങളിൽ കൃത്യമായ അവഗാഹം ഉണ്ടാകണം.
പ്രവൃത്തിപരിചയം
സെക്യൂരിറ്റിയായി (സൈന്യം, പോലീസ്, സെക്യൂരിറ്റി) 2 വൿഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും സമർപ്പിക്കണം,
വിദ്യാഭ്യസ യോഗ്യത
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം
ശമ്പള ഘടന
അടിസ്ഥാന ശമ്പളം-1200 ദിർഹം
ഹൗസിങ്-കമ്പനി താമസസൗകര്യം ഒരുക്കും (ഷെയറിങ്)
ട്രാൻസ്പോർട്ട്-കമ്പനി ട്രാൻസ്പോർട്ട്
സെക്യൂരിറ്റി അലവൻസ്-720 ദിർഹം (ജോലിക്ക് എത്തുന്ന ദിവസത്തെ അടിസ്ഥാനപ്പെടുത്തി)
ഓവർടൈം അലവൻസ്- 342 ദിർഹം (മാസം 52 മണിക്കൂർ ഓവർ ടൈം ലഭിച്ചാൽ)
ആകെ-2262 ദിർഹം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ സിവി സഹിതം [email protected] എന്ന മേൽവിലാസത്തിൽ അപേക്ഷിക്കണം. സിവിയിൽ നിങ്ങളുടെ നീളവും ശരീരഭാരവും പ്രത്യേകം പരാമർശിക്കണം.
യുഎഇയിലേക്ക് സ്കിൽ ടെക്നീഷ്യൻസിനെ വേണം
ഇലക്ട്രീഷ്യൻ, പ്ലംബർ, ഡക്ട് ഫാബ്രിക്കേറഅറർ, പൈപ്പ് ഫിറ്റർ, വെൽഡർ, ഇൻസുലേറ്റർ, എച്ച്എവിസി ടെക്നീഷ്യൻസ്, മേസൺസ് എന്നീ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 310 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാനുള്ള പ്രായപരിധി 21 വയസാണ്. താത്പര്യമുള്ളവർ ഒക്ടോബർ 31 ന് മുൻപായി വിശദമായ ബയോഡയറ്റയും പാസ്പോർട്ടിന്റെ കോപ്പിയും മാർക്ക് ലിസ്റ്റിലും ഫോട്ടോയും സഹിതം [email protected] എന്ന മേൽവിലാസത്തിൽ അപേക്ഷിക്കണം.












Click it and Unblock the Notifications