യുഎഇയിൽ സൈറ്റ് സൂപ്പർ വൈസർ അടക്കം നിരവധി തസ്തികകളിൽ ഒഴിവ്; 1.31 ലക്ഷം വരെ ശമ്പളം..അറിയാം

യുഎഇയിൽ ജോലി തേടുന്നവർക്ക് മികച്ച അവസരം. ടെക്നീഷ്യൻസ് തസ്തികയിൽ നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയനം. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം

സൈറ്റ് സൂപ്പർവൈസർ

ആകെ 5 ഒഴിവുകളാണ് ഉള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. എസ്എസ്എൽസിയും ഡിപ്ലോയുമാണ് യോഗ്യത. 5 വർഷത്തിന് മുകളിൽ പ്രവൃത്തിപരിചയം വേണം. കരാർ കാലാവധി രണ്ട് വർഷമാണ്. 9 മണിക്കൂറാണ് ജോലി സമയം. 4 മണിക്കൂർ വരെ ഓവർടൈം ലഭിക്കും. താമസവും ഗതാഗതവും സൌജന്യമായിരിക്കും. ഭക്ഷണച്ചെലവിന് 300 ദിർഹം ലഭിക്കും. കൂടാതെ മെഡിക്കൽ ഇൻഷുറൻസും മറ്റ് തൊഴിലാളി ആനുകൂല്യങ്ങളും ഉണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 3000-5000 ദിർഹം വരെ ശമ്പളം ലഭിക്കും. ഉദ്യോഗാർത്ഥികൾ സിവി ,പാസ്പോർട്ട് ,മറ്റ് സർട്ടിഫിക്കറ്റുകൾ സഹിതം [email protected] എന്ന മെയിലിലേക്ക് അപേക്ഷിക്കാം. സബ്ജെക്ട് ലൈനിൽ സൈറ്റ് സൂപ്പർവൈസർ എന്ന് എഴുതണം. ജുലൈ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

uae-876

സ്റ്റീൽ ഇറക്ടേഴ്സ്

ആകെ 30 ഒഴിവുകളാണ് ഉള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. എസ്എസ്എൽസിയും ഐടിഐ ഫിറ്റർ/വെൽഡർ ഡിപ്ലോമയുമാണ്യോഗ്യത. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വർഷമാണ്.

രണ്ട് വർഷത്തേക്കായിരിക്കും കരാർ കലാവധി. ദിവസവും 9 മണിക്കൂറാണ് ജോലി സമയം. 4 മണിക്കൂർ വരെ ഓവർടൈം ലഭിക്കും. താമസവും ഗതാഗതവും സൌജന്യമായിരിക്കും. ഭക്ഷണച്ചെലവിന് 300 ദിർഹം ലഭിക്കും. കൂടാതെ മെഡിക്കൽ ഇൻഷുറൻസും മറ്റ് തൊഴിലാളി ആനുകൂല്യങ്ങളും ഉണ്ടാകും. 1350 -1600 ദിർഹമാണ് ശമ്പളമായി ലഭിക്കുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സിവി ,പാസ്പോർട്ട് ,മറ്റ് സർട്ടിഫിക്കറ്റുകൾ സഹിതം [email protected] എന്ന മെയിലിലേക്ക് അപേക്ഷിക്കാം. സബ്ജെക്ട് ലൈനിൽ സ്റ്റീൽ ഇറക്ടർ എന്ന് എഴുതണം. ജുലൈ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

സ്ട്രെക്ചറൽ സ്റ്റീൽ പെയിൻ്റർ

ആകെ 20 ഒഴിവുകൾ ഉണ്ട്. എസ്എസ്എൽസിയും ഐഐടിയുമാണ് യോഗ്യത. കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഉയർന്ന പ്രായപരിധി 40 വയസ്. രണ്ട് വർഷത്തേക്കായിരിക്കും നിയമനം. ദിവസവും 9 മണിക്കൂറാണ് ജോലി സമയം. 4 മണിക്കൂർ വരെ ഓവർടൈം ലഭിക്കും. തമാസവും ഗതാഗതവും സൌജന്യമായിരിക്കും. ഭക്ഷണച്ചെലവിന് 300 ദിർഹം ലഭിക്കും. കൂടാതെ മെഡിക്കൽ ഇൻഷുറൻസും മറ്റ് തൊഴിലാളി ആനുകൂല്യങ്ങളും ഉണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1100 -1350 ദിർഹമാണ് ശമ്പളം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സിവി ,പാസ്പോർട്ട് ,മറ്റ് സർട്ടിഫിക്കറ്റുകൾ സഹിതം [email protected] എന്ന മെയിലിലേക്ക് അപേക്ഷിക്കാം. സബ്ജെക്ട് ലൈനിൽ സ്ട്രെക്ചറൽ സ്റ്റീൽ പെയിൻ്റർ എന്ന് എഴുതണം. ജുലൈ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ ഐ ടി ഐ-യിൽ ഒഴിവുള്ള എം എം ടി എം (Mechanic Machine Tool Maintenance) ട്രേഡിൽ SCCC, ധീവര എന്നീ വിഭാഗങ്ങൾക്കായും ഇ മെക്ക് ട്രേഡിൽ പട്ടിക ജാതി വിഭാഗത്തിനായും വയർമാൻ ട്രേഡിൽ മുസ്ലിം വിഭാഗത്തിനായും സംവരണം ചെയ്തിട്ടുള്ള 4 ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 23ന് രാവിലെ 11ന് നടത്തും. ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ്/ ഡിപ്ലോമ ബിരുദം, അല്ലെങ്കിൽ എൻ എ സി ഒരു വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ എൻ ടി സി മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസ്സൽ രേഖകളും ആയവയുടെ പകർപ്പുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ ടി ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ - 0470 2622391.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+