Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ നഴ്സുമാർക്ക് ഒഴിവുകൾ; ലക്ഷങ്ങൾ ശമ്പളവും ഇപ്പോൾ തന്നെ അപേക്ഷിക്കൂ

യുഎഇയിൽ ജോലി നേടാൻ അവസരം. നഴ്സ് തസ്തികയിലേക്കാണ് ഒഴിവ്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ ഇങ്ങനെ

എം ഒ എച്ച്/ ഡി എച്ച് എ ലൈസൻസോടെ കുറഞ്ഞത് ഒരു വർഷത്തെ ആശുപത്രി/ക്ലിനിക്/ഹോംകെയർ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. 5 അടി ഉയരം, അനുയോജ്യമായ ബി എം ഐ, 20-നും 40-നും ഇടയിൽ പ്രായം, മികച്ച ഇംഗ്ലീഷ് ആശയവിനിമയം എന്നിവ യോഗ്യതകളാണ്.

uaejob-

ട്രാക്കിയോസ്റ്റമി, കാഥീറ്റർ കെയർ, ബെഡ്‌സോർ തടയുന്നതും ചികിത്സിക്കുന്നതും എന്നിവയിൽ വൈദഗ്ദ്ധ്യം അനിവാര്യമാണ്. എൻ ജി ടി അല്ലെങ്കിൽ പി ഇ ജി വഴിയുള്ള എൻ്ററൽ ഫീഡിംഗിനെക്കുറിച്ചും അറിവുണ്ടാകണം. മികച്ച ആശയവിനിമയം, നിരീക്ഷണം, വിമർശനാത്മക ചിന്താശേഷികൾ എന്നിവയോടൊപ്പം ഹോംകെയർ സാഹചര്യത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 3,500 എം ഇ ഡി ശമ്പളം ലഭിക്കും. കമ്പനി 24 മാസത്തേക്കുള്ള വിസയും കരാറും നൽകും. സൌജന്യ താമസം ലഭിക്കും. വൈദ്യുതി, ജലം, ഇൻ്റർനെറ്റ് ബില്ലുകൾ (പ്രതിമാസം ഏകദേശം AED 100-150) താമസക്കാർ വഹിക്കണം. യാത്രാ സൗകര്യവും കമ്പനി ഒരുക്കും.

ജോലി സമയം പ്രതിമാസം 360 മണിക്കൂർ (15 ദിവസം * 24 മണിക്കൂർ) ആണ്. അധിക ജോലിക്ക് ഓവർടൈം ലഭിക്കും. സൗജന്യ അടിസ്ഥാന മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുണ്ട്. ആദ്യ കരാറിൽ ഇൻ-ഹൗസ് ഡോക്ടർ പരിശോധന സൗജന്യവും, ലാബ്, IV കുത്തിവയ്പ്പുകൾക്ക് ചിലവ് ഈടാക്കുന്നതുമാണ്. താൽപ്പര്യമുള്ളവർ ജനുവരി 15-നകം സിവി, പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ എന്നിവ [email protected] എന്ന വിലാസത്തിലേക്ക് അയക്കണം. "Assistant Nurse to UAE" എന്ന് ഇമെയിലിൽ പ്രതിപാദിക്കണം.

സംസ്ഥാന സർക്കാരിന് കീഴിൽ ഒഴിവുകൾ

അപേക്ഷ ക്ഷണിച്ചു

മൂവാറ്റുപുഴ ക്ഷീരവികസന യൂണിറ്റ് കാര്യാലയത്തിൽ വുമൺ ക്യാറ്റിൽ കെയർ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 45 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ മൂവാറ്റുപുഴ ക്ഷീര വികസന യൂണിറ്റിന്റെ പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം ജനുവരി 8 ഉച്ചകഴിഞ്ഞ് മൂന്നിന് മുൻപായി ക്ഷീരവികസന ഓഫീസറുടെ പക്കൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റ് കാര്യാലയവുമായി ബന്ധപ്പെടുക.

അസി. പ്രൊഫസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേപ്പിന്റെ നിയന്ത്രണത്തിലുള്ള പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റിൽ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ അസി. പ്രൊഫസറുടെ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തും. യോഗ്യത എം.ടെക്. ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി ഏഴിന് രാവിലെ 10 മണിക്ക് കോളേജില്‍ നേരിട്ട് ഹാജരാകണം . ഫോൺ 0477 2267311, 9846597311.

ഫാർമസിസ്റ്റ് നിയമനം

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികകയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജനുവരി എട്ടിന് രാവിലെ 10.30 ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി/ഡിപ്ലോമ, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9495999304.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+