Get Updates
Get notified of breaking news, exclusive insights, and must-see stories!

എമിറേറ്റിസില്‍ ജോലി വേണോ: നിരവധി അവസരം, യുഎഇയില്‍ മാത്രമല്ല ഇന്ത്യയിലും ഒഴിവുകള്‍

യു എ ഇ വിമാന കമ്പനിയായ എമിറേറ്റ്‌സ് ഗ്രൂപ്പ് കഴിഞ്ഞ വർഷം മാത്രം നിയമിച്ചത് 17,000-ത്തിലധികം ജീവനക്കാരെ. കമ്പനി തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ശക്തമായ ഉപഭോക്തൃ ഡിമാൻഡിന്റെ പിൻബലത്തിൽ, എമിറേറ്റ്‌സും ഡിനാറ്റയും 2022-23 വർഷത്തിൽ ലോകമെമ്പാടുമുള്ള റിക്രൂട്ട്‌മെന്റ് പ്രവർത്തനം വലിയ തോതില്‍ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതല്‍ നിയമനങ്ങള്‍ നടത്തിയതോടെ ഗ്രൂപ്പിന്റെ മൊത്തം തൊഴിലാളികൾ 20% വർദ്ധിച്ച് 102,379 ജീവനക്കാരായി. ഇവരില്‍ മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യക്കാർ ഉള്‍പ്പടെ 160 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്. വ്യാഴാഴ്ച, കമ്പനി 2022-23 വാർഷിക റിപ്പോർട്ട് പുറത്തിറക്കിയപ്പോള്‍ 10.9 ബില്യൺ ദിർഹത്തിന്റെ (3.0 ബില്യൺ ഡോളർ) റെക്കോർഡ് വാർഷിക ലാഭം സൃഷ്ടിച്ചതായി രേഖപ്പെടുത്തിയിരുന്നു.

emirates

കഴിഞ്ഞ വർഷം നഷ്ടത്തിലായിരുന്നിടത്ത് നിന്നാണ് കമ്പനി അതിശക്തമായി തിരിച്ച് വന്നിരിക്കുന്നത്. "യാത്രക്കാരുടെ ശക്തമായ തിരിച്ചുവരവ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, അവസാന യാത്രാ നിയന്ത്രണങ്ങൾ നീക്കുകയും യാത്രക്കാരുടെ വേലിയേറ്റം സൃഷ്ടിക്കുകയും ചെയ്തതിനാൽ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിനായി ഞങ്ങളുടെ പ്രവർത്തനങ്ങൾ വേഗത്തിലും സുരക്ഷിതമായും വിപുലീകരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു," ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു.

ഞങ്ങളുടെ ബ്രാൻഡിലും ഉൽപന്നങ്ങളിലും സേവനങ്ങളിലുമുള്ള തുടർച്ചയായ നിക്ഷേപങ്ങൾ ഉപഭോക്തൃ മുൻഗണന വർദ്ധിപ്പിക്കുന്നതിനും വിപണിയിൽ ഞങ്ങളെ അനുകൂലമാക്കുന്നതിനും സഹായിച്ചു. തൽഫലമായി, 2022-23 സാമ്പത്തിക വർഷത്തിൽ ഞങ്ങൾ റെക്കോർഡ് സാമ്പത്തിക പ്രകടനവും ക്യാഷ് ബാലൻസും നൽകി. ഇത് ബിസിനസ്സ് മോഡലിന്റെ കരുത്ത്, ശ്രദ്ധാപൂർവമായ ഫോർവേഡ് പ്ലാനിംഗ്, എല്ലാ ജീവനക്കാരുടെയും കഠിനാധ്വാനം, വ്യോമയാന, യാത്രാ ആവാസവ്യവസ്ഥയിലുടനീളമുള്ള ഞങ്ങളുടെ ഉറച്ച പങ്കാളിത്തം എന്നിവ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 flights

ആഗോള എയർലൈൻ വ്യവസായം വൈദഗ്ധ്യമുള്ള ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിട്ടപ്പോഴും, ജീവനക്കാരെ കണ്ടെത്തി റിക്രൂട്ട് ചെയ്യാൻ എമിറേറ്റ്സിന് കഴിഞ്ഞു എന്നുള്ളതാണ് പ്രത്യേകത. കഴിഞ്ഞ വർഷം നിരവധി തവണ കമ്പനി ഓപ്പൺ ഡേകൾ നടത്തുകയും കരിയർ മേളകളിൽ പങ്കെടുക്കുകയും ചെയ്തുകൊണ്ട് വ്യോമയാന വ്യവസായത്തിൽ വലിയ തോതില്‍ റിക്രൂട്ട് ചെയ്യുകയും ചെയ്തു.

സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, ഡെവോപ്‌സ്, ഹൈബ്രിഡ് ക്ലൗഡ്, എജൈൽ ഡെലിവറി, ടെക്‌നിക്കൽ പ്രൊഡക്‌റ്റ് മാനേജ്‌മെന്റ്, ഡിജിറ്റൽ വർക്ക്‌പ്ലേസ്, സൈബർ സെക്യൂരിറ്റി, ഐടി ആർക്കിടെക്ചർ, ഇന്നൊവേഷൻ, സർവീസ് മാനേജ്‌മെന്റ് തുടങ്ങി നിരവധി മേഖലകളിൽ 800-ലധികം പേരെ നിയമിക്കുമെന്ന് സെപ്റ്റംബറിൽ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു.

ഡിസംബറിൽ, ആന്റ്‌വെർപ്പ്, സരജേവോ, മിലാൻ, ബാഴ്‌സലോണ, നൈസ്, മോണ്ട്പെല്ലിയർ, ബോഡ്രം എന്നിവിടങ്ങളിൽ ക്യാബിൻ ക്രൂവിനെ നിയമിക്കുന്നതിനായി ഗ്രൂപ്പ് ഓപ്പൺ ഡേകൾ നടത്തി. ഗ്രൂപ്പിന്റെ കരിയർ വെബ്‌സൈറ്റിൽ ഏകദേശം 200 ല്‍ അധികം ഒഴിവുകള്‍ ഇപ്പോഴും ഉണ്ട് എന്നതാണ് പ്രത്യേകത. ഇവയില്‍ പകുതിയിലധികവും യു എ ഇയില്‍ നിന്നാണ്.

എഞ്ചിനീയറിങ് വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നടക്കം ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദില്ലിയില്‍ മെയിന്റന്‍സ് മാനേജർ ഒഴിവാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 26 ആണ്. എയർക്രാഫ്റ്റ് ടെക്നീഷ്യന്റെ ഒഴിവാണ് ബാംഗ്ലൂരിലുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 19. ഹൈദരാബാദില്‍ സീനിയർ കസ്റ്റമർ സെയില്‍സ് ആന്‍ഡ് സർവ്വീസ് എജന്‍ന്റ്, കസ്റ്റമർ സെയില്‍സ് ആന്‍ഡ് സർവ്വീസ് എജന്‍ന്റ് എന്നീ രണ്ട് വിഭാഗത്തിലും ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്കായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+