കേരള സർക്കാർ മുഖേന യുഎഇയില്‍ തൊഴില്‍: വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസ് മാത്രം, ശമ്പളം 1000 ദിർഹം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇ യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിംഗിനായി തൊഴിലാളികളെ തെരഞ്ഞെടുക്കുന്നു. എസ് എസ് എൽ സി പാസായതും 35 വയസിന് താഴെ പ്രായപരിധിയുമുള്ള വനിതകൾക്കാണ് അവസരം. ഇംഗ്ലീഷിലുള്ള പരിജ്ഞാനം അഭികാമ്യം. ശമ്പളം 1000 ദിർഹം. താമസം, വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ഫോട്ടോ അടങ്ങിയ ബയോഡേറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്.എൽ.സി എന്നിവയുടെ പകർപ്പുകൾ ഏപ്രിൽ 10നു മുമ്പ് [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471 2329440/41/42/7736496574.

സിവിൽ എൻജിനീയർ, സൈറ്റ് എൻജിനീയർ തസ്തിക ഒഴിവ്
ഫിഷറീഷ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൽച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ സൗത്ത്, സെൻട്രൽ, നോർത്ത് റീജിയണുകളിലായി രണ്ട് സിവിൽ എൻജിനീയർ ഒരു സൈറ്റ് എൻജിനീയർ തസ്തികകളിൽ ദിവസവേതനത്തിൽ ഒഴിവുകളുണ്ട്. സിവിൽ എൻജിനീയറിങിൽ ബിരുദവും 5 വർഷത്തെ പ്രവൃത്തി പരിചയവുള്ളവർക്ക് അപേക്ഷിക്കാം.
പ്രതിദിനം 1,455 രൂപ വേതനമായി ലഭിക്കും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അടിസ്ഥാന യോഗ്യതാ സർട്ടിഫിക്കറ്റ് / പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം തപാൽ മാർഗമോ, നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഏപ്രിൽ 10നകം ലഭ്യമാക്കണം.
ഹജ്ജ്: ജീവനക്കാരിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു
ഹജ്ജ് തീർത്ഥാടകരുടെ ക്ഷേമത്തിനായി സൗദി അറേബ്യയിലെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ പ്രവർത്തിക്കുന്നതിന് ഉദ്യോഗസ്ഥരിൽ നിന്ന് താത്പര്യത്രം ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിൽ പ്രവർത്തിക്കുന്നതും കേന്ദ്ര സർക്കാരിന്റെ ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുമുള്ള 25 നും 50 നും മധ്യേ പ്രായമുള്ള മുസ്ലിം സമുദായത്തിലെ ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകാം.
ജീവനക്കാർ സമ്മതപത്രവും വിശദമായ ബയോഡേറ്റയും സഹിതം വകുപ്പ് മേധാവിയുടെ ശുപാർശയോടെ ഏപ്രിൽ 3ന് വൈകിട്ട് 5നകം അപേക്ഷ പൊതുഭരണ വകുപ്പ് (എസ്.എസ്), മെയിൻ ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ് എന്ന വിലാസത്തിൽ നേരിട്ടോ [email protected] ലേക്കോ സമർപ്പിക്കണം.
എൽ.ഡി. ബൈൻഡർ തസ്തിക ഒഴിവ്
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഴിവുള്ള എൽ.ഡി. ബൈൻഡർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ 20. വിശദാംശങ്ങൾക്കായി https://www.keralabhashainstitute.org/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2316306. പി.എൻ.എക്‌സ്. 1559/2023












Click it and Unblock the Notifications