യുഎഇയിൽ ജോലി വേണോ? മികച്ച ശമ്പളം, സൗജന്യ താമസവും വിമാന ടിക്കറ്റും; ഇപ്പോൾ അപേക്ഷിക്കാം
യുഎഇയിൽ ജോലി തിരയുന്നവർക്ക് ഇതാ അവസരം. കാഡ് ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിലാണ് ഒഴിവ്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് മുഖേനയാണ് നിയമനം. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദവിവരങ്ങൾ അറിയാം
യുഎഇയിലെ സ്വകാര്യ കമ്പനിയിലേക്കാണ് നിയമനം. ആകെ അഞ്ച് ഒഴിവാണ് ഉള്ളത്. ഐടിഐ/ ഡിപ്ലോമ, ഓട്ടോകാഡ് സർട്ടിഫിക്കറ്റാണ് യോഗ്യത. കൺസ്ട്രക്ഷൻ പ്രോജക്റ്റുകളിൽ കുറഞ്ഞത് 3 (മൂന്ന്) വർഷത്തെ പരിചയവും, ഓട്ടോകാഡ് സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള പ്രവർത്തന പരിജ്ഞാനവും ആവശ്യമാണ്. കൂടാത സിവിൽ, എംഇപി സേവനങ്ങളുമായി ഏകോപിപ്പിച്ച് ലൈറ്റിംഗ്, പവർ, ഇഎൽവി സിസ്റ്റങ്ങൾ പോലുള്ള ഇലക്ട്രിക്കൽ മേഖലകളിൽ നിർമ്മാണ ഡ്രോയിംഗുകൾ വികസിപ്പിക്കുന്നതിനുള്ള കഴിവും ഉണ്ടായിരിക്കണം. ഓട്ടോ ഡെസ്ക് ഓട്ടോ കാഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കായിരിക്കും മുൻഗണന ലഭിക്കുക.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 2500 ദിർഹം ശമ്പളമായി ലഭിക്കും. കൂടാതെ കൂടാതെ കമ്പനി താമസം, ഗതാഗതം, യുഎഇ തൊഴിൽ നിയമം അനുസരിച്ചുള്ള മെഡിക്കൽ ഇൻഷുറൻസ്, 2 വർഷത്തിനുള്ളിൽ ടു-വേ ടിക്കറ്റ് എന്നിവയും ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജുലൈ 13 ന് മുൻപ് അപേക്ഷിക്കണം.
അപേക്ഷിക്കാനുള്ള മെയിൽ[email protected] സിവി, പാസ്‌പോർട്ട്, ഐടിഐ സർട്ടിഫിക്കറ്റുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്.CAD ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ) എന്ന് സബ്ജക്ടിൽ പരാമർശിക്കണം. കൂടുതൽ വിവരങ്ങൾക്ക് -https://odepc.kerala.gov.in/job/cad-draughtsman-electrical
ഇലക്ട്രിക്കൽ ബിഐഎം മോഡലർ
10 ഒഴിവുകളാണ് ഉള്ളത്. ഐടിഐ/ഡിപ്ലോമ, എജിസി സർട്ടിഫിക്കറ്റ് ഓഫ് മാനേജ്‌മെന്റ് ആണ് യോഗ്യത. അപേക്ഷകർക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. കൂടാതെ REVIT സോഫ്റ്റ്‌വെയറിൽ അറിവുണ്ടായിരിക്കണം. എൽഒഡി 350 ലെവൽ വികസിപ്പിക്കാനറിയണം. പ്രത്യേകിച്ച് ഇലക്ട്രിക്കൽ കൺസ്ട്രക്ഷൻ ഡ്രോയിങ്ങുകളായ ലൈറ്റിങ്, പവർ, ഇഎൽവി സിസ്റ്റംസ്.
ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (ബിഐഎം) സർട്ടിഫിക്കറ്റ് പ്രോഗ്രാം അല്ലെങ്കിൽ എജിസി സർട്ടിഫിക്കറ്റ് ഓഫ് മാനേജ്മെന്റ് - ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (സിഎം-ബിഐഎം) പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.

3000 ദിർഹമാണ് ശമ്പളം. പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ശമ്പളം ലഭിക്കും. കൂടാതെ യുഎഇ തൊഴിൽ നിയമം അനുസരിച്ച് കമ്പനി താമസം, ഗതാഗതം, മെഡിക്കൽ ഇൻഷുറൻസ്, 2 വർഷത്തിനുള്ളിൽ ടു-വേ ടിക്കറ്റ് എന്നീ ആനുകൂല്യങ്ങളും ഉണ്ടാകും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സിവി, പാസ്‌പോർട്ട്, ഐടിഐ സർട്ടിഫിക്കറ്റുകൾ എന്നിവ [email protected] എന്ന മെയിലിൽ ജുലൈ 13 ന് മുൻപാകെ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/job/bim-modeler-electrical
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
ഡയാലിസിസ് ടെക്നീഷ്യന്‍ ഒഴിവ്
ഇടുക്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത:ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ ഉള്‍പ്പടെയുള്ള പ്രീഡിഗ്രി/തത്തുല്യം. കേരള ഗവണ്മെന്റ് അംഗീകൃത ഡയാലിസിസ് ടെക്നിഷ്യന്‍ കോഴ്സ് ഡിപ്ലാമയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും. പ്രായപരിധി 18-41 വയസ്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജൂലൈ 11 നകം എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.
വാക്ക് ഇൻ ഇന്റർവ്യൂ
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള നിലമ്പൂർ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2025-26 വർഷം കരാർ അടിസ്ഥാനത്തിൽ ഒഴിവുള്ള എച്ച്.എസ്.ടി നാച്ചുറൽ സയൻസ്, എച്ച്.എസ്.ടി ഗണിതം, എച്ച്.എസ്.ടി ഹിന്ദി എന്നീ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പി.എസ്.സി നിയമനത്തിനായി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള എച്ച്.എസ്.ടി നാച്ചുറൽ സയൻസ് ഉദ്യോഗാർത്ഥികൾ ജൂലൈ 10ന് രാവിലെ 10 നും എച്ച്.എസ്.ടി ഗണിതം ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക്12 നും, എച്ച്.എസ്.ടി ഹിന്ദി ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക് രണ്ടിനും നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.












Click it and Unblock the Notifications