Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ 3 ലക്ഷം വരെ ശമ്പളത്തിൽ ജോലി; എച്ച്ആർ ,എഞ്ചിനിയർ, അക്കൗണ്ടന്റ് തസ്തികയിൽ ഒഴിവുകൾ

ദുബായിൽ സ്വകാര്യ മേഖലയിൽ ജോലി തേടുന്നവർക്ക് ഇതാ നിരവധി ഒഴിവുകൾ. എച്ച് ആർ മാനേജർ, അക്കൗണ്ടന്റ്, എഞ്ചിനിയർ, സ്റ്റോർ കീപ്പർ തുടങ്ങിയ ഒഴിവുകളിലാണ് അവസരങ്ങൾ. വിശദമായി അറിയാം

സിവിൽ എഞ്ചിനിയറിംഗ് തസ്തികയിൽ ഒഴിവ്

അൽ മരീന ഗ്രൂപ്പ് അബുദാബിയിൽ എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിർമ്മാണ മേഖലയിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ള സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്കാണ് അവസരം.

uae-1755687550 jpg -Properties

7 മുതൽ 10 വർഷം വരെ യു.എ.ഇ-യിൽ പ്രവൃത്തിപരിചയം ഉളളവർക്ക് അപേക്ഷിക്കാം. കെട്ടിട നിർമ്മാണ എസ്റ്റിമേഷനിൽ മികച്ച പരിചയം ആവശ്യമാണ്. റോഡുകൾ, ലാൻഡ്സ്കേപ്പിംഗ്, അല്ലെങ്കിൽ എംഇപി എന്നിവയിൽ മാത്രം പരിചയമുള്ളവരെ പരിഗണിക്കില്ല. അബുദാബി മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. യോഗ്യതയും പ്രവൃത്തിപരിചയവും അനുസരിച്ച് 14,000 മുതൽ 16,000 എഇഡി വരെയാണ് ശമ്പളം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അവരുടെ സി.വി. അയക്കുക.

ദുബായിൽ എച്ച്ആർ മാനേജർ

പ്രമുഖ കമ്പനി പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 12,000 മുതൽ 18,000 ദിർഹം വരെ ശമ്പളം ലഭിക്കും. താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ഉടൻ അപേക്ഷിക്കുക.

സ്റ്റോർ കീപ്പർ

ഡെസേർട്ട്മാൻ ട്രാൻസ്പോർട്ടിങ് ആൻഡ് കോൺട്രാക്റ്റിങ് എൽഎൽസിയിൽ സ്റ്റോർ കീപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന സൗകര്യ വികസനം, ഹെവി മെഷിനറി വാടകയ്ക്ക് നൽകുന്ന മേഖലകളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം.

ബിരുദമോ അതിനു മുകളിലോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കുക. അപേക്ഷിക്കുന്ന ഇ-മെയിലിന്റെ സബ്ജക്റ്റ് ലൈനിൽ "Store Keeper" എന്ന് രേഖപ്പെടുത്തേണ്ടതാണ്.

എച്ച്ആർ മാനേജർ ഒഴിവ്

ദുബായിൽ പ്രവർത്തിക്കുന്ന പ്രമുഖ ഫാർമ കമ്പനിയിൽ എച്ച്ആർ മാനേജർ തസ്തികയിൽ ഒഴിവ്. എച്ച്ആർ ഓപ്പറേഷൻസ്, പേറോൾ ഇൻപുട്ടുകൾ, ടാലന്റ് അക്വിസിഷൻ, ഓൺബോർഡിംഗ് എന്നീ ചുമതലകൾ നിർവ്വഹിക്കണം. ഹ്യൂമൻ റിസോഴ്‌സിലോ ബിസിനസ്സിലോ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദം ഉള്ളവർക്ക് മുൻഗണനയുണ്ട്. അഞ്ച് വർഷത്തിൽ കൂടുതൽ എച്ച്ആർ പരിചയം ആവശ്യമാണ്, ഇതിൽ കുറഞ്ഞത് രണ്ട് വർഷം യുഎഇയിലെ മാനേജീരിയൽ റോളിലായിരിക്കണം.

യുഎഇ തൊഴിൽ നിയമങ്ങളെക്കുറിച്ച് നല്ല അറിവുണ്ടായിരിക്കണം. മികച്ച ആശയവിനിമയ ശേഷിയും എച്ച്ആർഎംഎസ് പ്രാവീണ്യവും നിർബന്ധമാണ്. താൽപ്പര്യമുള്ളവർക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷകൾ അയയ്ക്കാവുന്നതാണ്. അപേക്ഷയുടെ വിഷയം "എച്ച്ആർ മാനേജർ - ദുബായ്" എന്ന് രേഖപ്പെടുത്തണം.

ആശുപത്രിയിൽ ഒഴിവുകൾ

ദുബായിലെ സൗദി ജർമ്മൻ ഹോസ്പിറ്റലിൽ നിരവധി ഒഴിവുകൾ.
പ്രൊജക്റ്റ് എഞ്ചിനീയർ, എഞ്ചിനീയറിംഗ് മാനേജർ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മാനേജർ, മെഡിക്കൽ കോഡർ (ഇൻപേഷ്യൻ്റ്), പെർഫോമൻസ് സ്പെഷ്യലിസ്റ്റ്/എച്ച്.ആർ അനലിസ്റ്റ്, മാർക്കറ്റിംഗ് മാനേജർ, ഫിനാൻഷ്യൽ അനലിസ്റ്റ്, പേഷ്യൻ്റ് എക്സ്പീരിയൻസ് ഓഫീസർ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഇതുകൂടാതെ, ഒബ്സ്റ്റട്രിക്സ്/ഗൈനക്കോളജി സ്പെഷ്യലിസ്റ്റ്, കൺസൾട്ടൻ്റ് - ഒഫ്താൽമോളജിസ്റ്റ്, കീമോതെറാപ്പി ഫാർമസിസ്റ്റ് എന്നീ മെഡിക്കൽ തസ്തികകളിലും ഒഴിവുകളുണ്ട്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ഏറ്റവും പുതിയ സി.വി. [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.

അക്കൗണ്ടന്റ് ഒഴിവ്

ദുബായിലെ ബുർജ്മാൻ അമെർ സെന്ററിൻ അക്കൗണ്ടന്റ് ഒഴിവ്. 2 മുതൽ 4 വർഷം വരെ പ്രവൃത്തിപരിചയമുള്ള അക്കൗണ്ടന്റുമാർക്ക് അപേക്ഷിക്കാം. യുഎഇയിലെ നിയമ, പ്രൊഫഷണൽ സേവന മേഖലകളിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് തങ്ങളുടെ സിവി അയയ്‌ക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+