യുഎഇയിൽ ജോലി; 100 ഒഴിവുകൾ..യോഗ്യത പത്താം ക്ലാസ്; ഇപ്പോൾ അപേക്ഷിക്കാം
യുഎഇയിൽ ഐടിവി ഡ്രൈവർമാരുടെ ഒഴിവുകൾ. 100 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം നടക്കുന്നത്. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം
ലോജിസ്റ്റിക് മേഖലയിലാണ് ഒഴിവുകൾ. പുരുഷൻമാർക്ക് മത്രമാണ് അപേക്ഷിക്കാനാകുക. അപേക്ഷിക്കാനുള്ള പ്രായപരിധി 25-41 വരെ. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. ഹെവി വെഹിക്കിൾ ജിസിസി അല്ലെങ്കിൽ യുഎഇ ലൈസൻസ് ഉള്ളവർക്ക് മുൻഗണന, ഇന്ത്യൻ ട്രെയിലർ ലൈസൻസ് നിർബന്ധമാണ്.

ഉദ്യോഗാർത്ഥികൾ ശാരീരികമായി ഫിറ്റായിരിക്കണം. അമിതഭാരമുള്ളവരായിരിക്കരുത്. ശരീരത്തിന് പുറത്ത് ടാറ്റൂകൾ ഉണ്ടാകരുത്. ഇംഗ്ലീഷ് വായിക്കാൻ അറിഞ്ഞിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2250 ദിർഹം ശമ്പളമായി ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സിവി, പാസ്‌പോർട്ട്, ഹെവി/ട്രെയിലർ ഡ്രൈവിംഗ് ലൈസൻസ് എന്നിവ [email protected] എന്ന വിലാസത്തിൽ അയക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 2. കൂടുതൽ വിവരങ്ങൾക്ക് -https://odepc.kerala.gov.in/job/itv-drivers-requirement
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
അഭിമുഖം ജൂലൈ രണ്ടിന്
അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജില്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള പരീക്ഷ / അഭിമുഖം ജൂലൈ രണ്ടിന് രാവിലെ 10.30 ന് കോളജില്‍ നടക്കും. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ക്ക് അതത് വിഷയത്തില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. ട്രേഡ്സ്മാന്‍- മെഷീനിസ്റ്റ് ആന്‍ഡ് പ്ലംബര്‍ (മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്) - യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ./ തത്തുല്യം ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് ട്രേഡ്സ്മാന്‍ തസ്തികയ്ക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/ തത്തുല്യ യോഗ്യത ഉണ്ടാകണം.
വെബ്സൈറ്റ്: www.cea.ac.in ഫോണ്‍: 8547005100
ജൂനിയർ ഇൻസ്ട്രക്ടർ ഇന്റർവ്യൂ
ആറ്റിങ്ങൽ സർക്കാർ പോളിടെക്‌നിക് കോളേജിന്റെ അധീനതയിലുളള വെഞ്ഞാറമൂട് ജി.ഐ.എഫ്.ഡി. സെന്ററിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ജൂലൈ 2ന് രാവിലെ 10.30 മണിക്ക് ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളേജ് നടക്കും. ഇന്റർവ്യൂവിൽ യോഗ്യത സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ് എന്നിവയുടെ ഒർജിനലും പകർപ്പുമായി ഉദ്യോഗാർഥികൾ നേരിട്ട് ഹാജരാകണം.
അഭിമുഖം
അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍: (ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍) യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസ്സോടുകൂടിയ ത്രിവത്സര ഡിപ്ലോമ.
ട്രേഡ്‌സ്മാന്‍: മെഷീനിസ്റ്റ് ആന്‍ഡ് പ്ലംബര്‍ (ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍) യോഗ്യത- ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/തത്തുല്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ രണ്ട് രാവിലെ 10.30-ന് നടത്തുന്ന എഴുത്തുപരീക്ഷ / അഭിമുഖത്തിന് പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.cea.ac.in ഫോണ്‍ - 8547005100.
വാക്-ഇൻ-ഇൻർവ്യൂ
പൂജപ്പുര എൽ ബി എസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസ്സർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ജൂൺ 30ന് രാവിലെ 10 ന് കോളേജിൽ വാക്-ഇൻ-ഇൻർവ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും, സംവരണ ആനുകൂല്യങ്ങളും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9495230874.
കായികാധ്യാപക നിയമനം
വയനാട് ജില്ലാ പഞ്ചായത്തിന്റെ 'വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം' പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ താല്‍ക്കാലിക കായികാധ്യാപകരെ നിയമിക്കും. ജൂലൈ മൂന്നിന് രാവിലെ 11ന് കല്‍പറ്റ സിവില്‍ സ്‌റ്റേഷനിലെ ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ബിപിഎഡ്/എംപിഎഡ്/തത്തുല്യ യോഗ്യതയുള്ളവര്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം എത്തണം. ഫോണ്‍: 04936 202593.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications