Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ നഴ്‌സുമാര്‍ക്ക് അവസരം; ടിക്കറ്റും താമസവും ഫ്രീ.. ശമ്പളം എത്രയെന്ന് കേട്ടോ?

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ് (ODEPC), യുഎഇയിലെ ഹോംകെയര്‍ മേഖലയിലേക്ക് 50 അസിസ്റ്റന്റ് നഴ്‌സ് (സ്ത്രീകള്‍) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2026 ജൂണ്‍ 7 ആണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച കരിയറിന് സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത്.

ജമാഅത്ത് ഇസ്ലാമി ലീഗിനെ വെച്ച് കളിച്ചു, കേരളം ആര് ഭരിക്കണമെന്ന് ഈ മതഗ്രൂപ്പ് തീരുമാനിക്കും: അഖില്‍ മാരാര്‍
ജമാഅത്ത് ഇസ്ലാമി ലീഗിനെ വെച്ച് കളിച്ചു, കേരളം ആര് ഭരിക്കണമെന്ന് ഈ മതഗ്രൂപ്പ് തീരുമാനിക്കും: അഖില്‍ മാരാര്‍

സ്ഥിരസ്വഭാവമുള്ള ഈ നിയമനത്തിന് കീഴില്‍, തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യുഎഇയില്‍ ഹോംകെയര്‍ വിഭാഗത്തിലായിരിക്കും ജോലി. തിരഞ്ഞെടുക്കപ്പെടുന്ന അസിസ്റ്റന്റ് നഴ്‌സുമാര്‍ക്ക് പ്രതിമാസം 3,500 ദിര്‍ഹം (90755 രൂപ) ശമ്പളം ലഭിക്കും. കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്ന 24 മാസത്തെ എംപ്ലോയ്മെന്റ് വിസയും കരാറും ഉറപ്പാണ്. താമസം വാടക രഹിതമായി കമ്പനി ഒരുക്കും.

UAE Jobs

എന്നാല്‍, വൈദ്യുതി, വെള്ളം, ഇന്റര്‍നെറ്റ് ബില്ലുകള്‍ (ഏകദേശം 100-150 പ്രതിമാസം ദിര്‍ഹം) ജീവനക്കാര്‍ വഹിക്കണം. യാത്രാസൗകര്യം കമ്പനി ഒരുക്കും. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ഭാഗമായി, ആദ്യ കരാര്‍ കാലാവധിക്കുള്ളില്‍ സൗജന്യ ഇന്‍-ഹൗസ് ജനറല്‍ പ്രാക്ടീഷണര്‍ കണ്‍സള്‍ട്ടേഷന്‍ ലഭ്യമായിരിക്കും. ലബോറട്ടറി പരിശോധനകളുടെയും ഇന്‍ട്രാവെനസ് കുത്തിവെപ്പുകളുടെയും ചിലവുകള്‍ കമ്പനിക്കാണ്.

ഒരു സൗജന്യ അടിസ്ഥാന മെഡിക്കല്‍ ഇന്‍ഷുറന്‍സും ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി 20-നും 40-നും ഇടയിലായിരിക്കണം. ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി (GNM) യോഗ്യതയും MOH/DHA അസിസ്റ്റന്റ് നഴ്‌സ് ലൈസന്‍സും നിര്‍ബന്ധമാണ്. ഡാറ്റാഫ്‌ലോ ഉള്ളവര്‍ക്കും പ്രക്രിയയിലുള്ളവര്‍ക്കും അപേക്ഷിക്കാം. ഹോസ്പിറ്റല്‍, ക്ലിനിക്ക് അല്ലെങ്കില്‍ ഹോംകെയര്‍ മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

ബെംഗളൂരുവില്‍ നിന്ന് വിജയവാഡയിലേക്ക് 4 മണിക്കൂര്‍ കൊണ്ടെത്താം; 343 കി.മി ഗ്രീന്‍ഫീല്‍ഡ് ഹൈവേ വരുന്നു
ബെംഗളൂരുവില്‍ നിന്ന് വിജയവാഡയിലേക്ക് 4 മണിക്കൂര്‍ കൊണ്ടെത്താം; 343 കി.മി ഗ്രീന്‍ഫീല്‍ഡ് ഹൈവേ വരുന്നു

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് നന്നായി സംസാരിക്കാനാവണം. 5 അടി ഉയരവും അനുയോജ്യമായ ബിഎംഐയും ഉണ്ടായിരിക്കണം. ട്രാക്കിയോസ്റ്റോമി കെയര്‍, കത്തീറ്റര്‍ കെയര്‍, ബെഡ്സോര്‍ പ്രതിരോധം/ചികിത്സ, എന്റെറല്‍ ഫീഡിംഗ് (NGT/PEG വഴി) എന്നിവയില്‍ വൈദഗ്ദ്ധ്യം അനിവാര്യമാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള കഴിവും നിരീക്ഷണപാടവവും നിര്‍ണായകമാണ്.

പ്രതിമാസം 15 ദിവസത്തെ 24 മണിക്കൂര്‍ ഡ്യൂട്ടി പ്രകാരം 360 മണിക്കൂറാണ് പ്രവര്‍ത്തി സമയം. അധിക ജോലിക്ക് (ഓവര്‍ടൈം) ശമ്പളത്തിന് അര്‍ഹതയുണ്ടായിരിക്കും. ഈ നിയമനത്തിന് അപേക്ഷാ ഫീസ് ഇല്ല. രേഖാ പരിശോധനയും വ്യക്തിഗത അഭിമുഖവുമാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പ്രധാന ഘട്ടങ്ങള്‍.

കാത്തുകാത്തിരുന്ന രാജയോഗം വന്നെത്തി; ഈ രാശിക്കാര്‍ക്കിനി ജീവിതത്തില്‍ നല്ലകാലം മാത്രം!!
കാത്തുകാത്തിരുന്ന രാജയോഗം വന്നെത്തി; ഈ രാശിക്കാര്‍ക്കിനി ജീവിതത്തില്‍ നല്ലകാലം മാത്രം!!

താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ബയോഡാറ്റ (CV), പാസ്‌പോര്‍ട്ട്, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. ഇമെയിലിന്റെ സബ്ജക്ട് ലൈനില്‍ 'Assistant Nurse to UAE' എന്ന് രേഖപ്പെടുത്തുക. 2026 ജൂണ്‍ 7-നോ അതിനുമുമ്പോ അപേക്ഷകള്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+