Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ജോലി കിട്ടാൻ സിവിയിൽ ഫോട്ടോ ഉൾപ്പെടുത്തണോ? വിദഗ്ദർ പറയുന്നത് ഇങ്ങനെ..ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം

ഉദ്യോഗാർത്ഥിയുടെ യോഗ്യത, അറിവ്, പ്രവൃത്തി പരിചയം, അഭിരുചികൾ എന്നിങ്ങനെ വ്യക്തിപരവും പ്രൊഫഷണലുമായ വിവരങ്ങളുടെ സമഗ്ര അവലോകനമായിരിക്കും സിവി. ഈ സിവി പരിശോധിച്ചതിന് ശേഷമാണ് കമ്പനികൾ ഉദ്യോഗാർത്ഥികളെ വിലയിരുത്തുകയും അഭിമുഖത്തിനായി ക്ഷണിക്കുകയും ചെയ്യുന്നത്.

പലപ്പോഴും സിവി തയ്യാറാക്കുമ്പോൾ നമ്മളെ കുഴക്കുന്ന കാര്യം സിവികളിൽ ഉദ്യോഗാർത്ഥികൾ ഫോട്ടോ ഉൾപ്പെടുത്തേണ്ടതുണ്ടോയെന്നാണ്. ഇത് സംബന്ധിച്ച് വിദഗ്ദർ പറയുന്നത് ഇങ്ങനെ

cvnew-

2000-കളുടെ തുടക്കത്തിൽ ഓൺലൈൻ ജോബ് അപേക്ഷകളും സോഷ്യൽ മീഡിയയുടെ ഉപയോഗം വർധിച്ചതോടെയുമെല്ലാമാണ് തൊഴിലന്വേഷകർ അവരുടെ ഫോട്ടോകൾ സിവിയിൽ ഉൾപ്പെടുത്തുന്ന രീതിക്ക് ജനപ്രീതി ലഭിച്ച് തുടങ്ങിയത്. വിഷ്വലി സിവിയെ കൂടുതൽ മികവുറ്റതാകും എന്നതാകാം സിവിയിൽ ഫോട്ടോകൾ ഉൾപ്പെടുത്താനുള്ള കാരണങ്ങളിൽ ഒന്ന്. മാത്രമല്ല ഉദ്യോഗാർത്ഥികളുടെ വ്യക്തിത്വവും പ്രൊഫഷണലിസവും മനസിലാക്കാനും ഇത് സഹായിക്കും എന്ന വിലയിരുത്തലുകളും ഉണ്ട്. ഫോട്ടോ ഉൾപ്പെടുത്തുന്നത് അഭിമുഖത്തിന് ക്ഷണിക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ചില പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

എന്നാൽ യുഎഇയിൽ ജോലി അന്വേഷിക്കുന്നവരാണ് നിങ്ങളെങ്കിൽ സിവികളിൽ ഫോട്ടോ ഉൾപ്പെടുത്തരുതെന്നാണ് വിദഗ്ദർ പറയുന്നത്. ഇത് വിവേചനത്തിന് കാരണമാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. 'ഉചിതമായ ഒരു ഫോട്ടോ തിരഞ്ഞെടുക്കുകയെന്നത് പലപ്പോഴും വെല്ലുവിളിയായിരിക്കും. എന്റെ അഭിപ്രായത്തിൽ സിവിയിൽ ഉദ്യോഗാർത്ഥികളുടെ യോഗ്യതകളായിരിക്കണം സംസാരിക്കേണ്ടത്. അല്ലാതെ ഫോട്ടോകൾ അല്ല',ദുബായിലെ കരിയർ കോച്ച് നൂന നഫൂസി അറേബ്യൻ ബിസിനസിനോട് പ്രതികരിച്ചു.

അതേസമയം റിയൽ എസ്റ്റേറ്റ്, മീഡിയ, സെയിൽസ് ,ഏവിയേഷൻ, പബ്ലിക്ക് റിലേഷൻ തുടങ്ങിയ ജോലികളുടെ സിവികളിൽ ഒരുപക്ഷേ ഫോട്ടോ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്തേക്കാമെന്ന് ഇവർ പറയുന്നു. ദുബായിൽ, ഒരു സിവിയിൽ ഫോട്ടോ ഉൾപ്പെടുത്തുന്നത് വളരെ സാധാരണമാണ് പ്രത്യേകിച്ചും ക്ലയന്റ് ഇടപെടൽ ആവശ്യമുള്ള ജോലികൾക്ക്. എന്നാൽ സീനിയർ ആകുന്തോറും അതിന്റെ ആവശ്യം വരുന്നില്ല', അവർ പറഞ്ഞു.

അങ്ങനെയെങ്കിൽ ഫോട്ടോകൾ ഉൾപ്പെടുത്താതെ എങ്ങനെ സിവി ആകർഷകമാക്കാം?

നിങ്ങളുടെ യോഗ്യതകളും നേട്ടങ്ങളും ഉയർത്തിക്കാട്ടി ജോലിക്ക് അനുസൃതമായ രീതിയിൽ വിവരങ്ങൾ ക്രമീകരിച്ച് സ്വയം വ്യത്യസ്തരാകാം.മികച്ച രൂപകൽപനയും ഭാഷാ പ്രയോഗങ്ങളും സിവിയിൽ ഉൾപ്പെടുത്തുന്നതും നിങ്ങളെ സഹായിക്കുമെന്നും നഫൗസി പറയുന്നു. ഓരോ സിവിയും നിർദ്ദിഷ്ട ജോലി വിവരണത്തിനനുസരിച്ച് ക്രമീകരിക്കാനും കമ്പനി ആവശ്യപ്പെടുന്ന ഉത്തരവാദിത്തങ്ങൾ ഉൾപ്പെടുത്താനും ശ്രമിക്കണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

സിവിയിൽ ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കാമെന്നും നഫൗസി നിർദ്ദേശിച്ചു

1. പ്രവൃത്തി പരിചയവും ജോലിചെയ്ത കാലയളവും

2. നിങ്ങളുടെ ലൊക്കേഷൻ

3. ബന്ധപ്പെടേണ്ട നമ്പർ

4.വിദ്യാഭ്യാസ യോഗ്യതകൾ

5. കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഭാഷ

6. നിങ്ങളുടെ ജോലി സംബന്ധിച്ച ചെറിയ സംഗ്രഹം തുടക്കത്തിൽ നൽകാൻ ശ്രമിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+