Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ മേഖലകളില്‍ വൈദഗ്ധ്യമുണ്ടോ? യുഎഇയില്‍ തൊഴിലവസരങ്ങള്‍ ഏറെ; 2025 ലും മാറ്റമുണ്ടാകില്ല

യുഎഇയില്‍ തൊഴില്‍ റിക്രൂട്ട്‌മെന്റില്‍ ഗണ്യമായ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 2024-ന്റെ നാലാം പാദത്തില്‍ ശക്തമായ വളര്‍ച്ചയാണ് കാണുന്നത് തൊഴില്‍ റിക്രൂട്ട്മെന്റില്‍ കാണുന്നത് എന്നും 2025 വരെ ഈ പ്രവണത തുടരുമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു. മൂന്നാം പദത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ നാലാം പാദത്തില്‍ യുഎഇയിലെ റിക്രൂട്ട്മെന്റില്‍ 25 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത് എന്ന് ജെനി റിക്രൂട്ട്‌മെന്റ് എംഡി നിക്കി വില്‍സണ്‍ പറഞ്ഞു.

ഹോസ്പിറ്റാലിറ്റിയിലും മറ്റും അവസരങ്ങള്‍ വര്‍ധിക്കുകയാണ് എന്ന് നിക്കി ചൂണ്ടിക്കാട്ടി. പല കമ്പനികളും അവരുടെ നിയമനം നാലാം പാദത്തില്‍ 10 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട് എന്നാണ് റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നത്. റിക്രൂട്ട്മെന്റിലെ ഈ വളര്‍ച്ചയെ ഭാഗികമായി നയിക്കുന്നത് വിമാന യാത്രയിലെ കുതിച്ചുചാട്ടമാണ്. ഇത് രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയെ ഉയര്‍ത്തിയിട്ടുണ്ട്.

Job News

ഏവിയേഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ആണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. എയര്‍ലൈനുകള്‍ അവരുടെ റിക്രൂട്ട് പ്ലാനുകളില്‍ കാര്യമായ നിക്ഷേപം നടത്തിയിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത് എന്ന് മാര്‍ക്ക് എല്ലിസിന്റെ ജനറല്‍ മാനേജര്‍ ഇസ്മായില്‍ പറഞ്ഞു. യുഎഇയുടെ ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്തുകയും വിഷന്‍ 2031 പോലെയുള്ള സര്‍ക്കാര്‍ സംരംഭങ്ങളും കാരണം 2025 വരെ തുടര്‍ച്ചയായ വളര്‍ച്ച പ്രതീക്ഷിക്കുന്നവെന്നും അദ്ദേഹം വ്യക്തമാക്കി.

നാലാം പാദത്തില്‍ കമ്പനികളിലെ നിയമനം വര്‍ധിക്കുന്നതായി ഹിദായത്തിലെ എച്ച്ആര്‍ മാനേജര്‍ നദീം അഹമ്മദും പറഞ്ഞു. വരാനിരിക്കുന്ന വര്‍ഷത്തില്‍ പുതിയ സംരംഭങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ പല ഓര്‍ഗനൈസേഷനുകളും റിക്രൂട്ട്‌മെന്റ് വേഗത്തിലാക്കുകയാണ്. വിദേശികളെയും നിക്ഷേപങ്ങളെയും ആകര്‍ഷിക്കുന്നതിനായി യുഎഇ ഗവണ്‍മെന്റ് വിവിധ സംരംഭങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

ഇത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക വൈവിധ്യവല്‍ക്കരണവും പ്രധാന മേഖലകളിലെ നിക്ഷേപവും മൂലം യുഎഇയില്‍ തുടര്‍ച്ചയായ വളര്‍ച്ചയാണ് തൊഴില്‍ മേഖലയില്‍ പ്രതീക്ഷിക്കുന്നത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

''ബിസിനസുകള്‍ ഡിജിറ്റല്‍ മോഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഐടി, സൈബര്‍ സുരക്ഷ, ഡാറ്റാ അനലിറ്റിക്സ് എന്നിവയില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ ആവശ്യം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കൂടാതെ, എഐ, ടെക്‌നോളജി മേഖലകള്‍ ദുബായില്‍ സ്‌ഫോടനാത്മകമായ വളര്‍ച്ചയാണ് കൈവരിക്കുന്നു. ഇത് ഉയര്‍ന്ന ശമ്പളമുള്ള നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു,'' നദീം കൂട്ടിച്ചേര്‍ത്തു.

റിക്രൂട്ട്മെന്റ് നിരക്ക് ഉയരുന്നത് വഴി യുഎഇയുടെ സമ്പദ്വ്യവസ്ഥയും വളരുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. 2024ലെ 3.9 ശതമാനത്തില്‍ നിന്ന് 2025ല്‍ രാജ്യം 6.2 ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കുമെന്ന് അറബ് മോണിറ്ററി ഫണ്ടും യുഎഇ സെന്‍ട്രല്‍ ബാങ്കും പ്രവചിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+