ഫ്രീ ടിക്കറ്റ്, വിസ, താമസം.. ശമ്പളം ലക്ഷങ്ങള്‍; യുഎഇയില്‍ 100 ഓളം ഒഴിവുകള്‍
യുഎഇയിലേക്ക് പുരുഷ നഴ്‌സുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഡെപെക് മുഖേന യു എ ഇയിലെ ഇന്‍ഡസ്ട്രിയല്‍ മേഖലയിലേക്കാണ് അവസരം വന്നിരിക്കുന്നത്. ആകെ 100 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 15 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. തിരുവനന്തപുരത്ത് നിശ്ചയിച്ചിരിക്കുന്ന ഇന്റര്‍വ്യൂ ഈ മാസ അവസാനം വാരം നടത്തും എന്നാണ് അറിയിച്ചിരിക്കുന്നത്.
നഴ്‌സിംഗ് ബിരുദമാണ് അടിസ്ഥാന യോഗ്യത. ഐ സി യു, എമര്‍ജന്‍സി, അര്‍ജന്റ് കെയര്‍, ക്രിട്ടിക്കല്‍ കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് നഴ്‌സിംഗ് എന്നീ മേഖലകളിലൊന്നില്‍ അപക്ഷകര്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്. ഡി ഒ എച്ച് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകരുടെ പരമാവധി പ്രായം 40 വയസില്‍ കൂടുതലാകാന്‍ പാടുള്ളതല്ല.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5000 ദിര്‍ഹം ശമ്പളമായി ലഭിക്കും. അതായത് ഏകദേശം 1,16,434 രൂപ. വിസ, ടിക്കറ്റ്, താമസം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സൗജന്യമാണ്. യോഗ്യരും തല്‍പരരുമായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, പാസ്‌പോര്‍ട് എന്നിവ [email protected] എന്ന മെയില്‍ ഐഡിയിലേക്ക് ഇ-മെയില്‍ അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
ജര്‍മ്മനിയില്‍ നഴ്‌സാകാം
ജര്‍മ്മനിയിലെ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള നഴ്‌സ് തസ്തികയിലെ 250 ഒഴിവുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ മുഖേന ഏപ്രില്‍ ആറിനകം അപേക്ഷ നല്‍കണം. ബി.എസ്.സി/ജനറല്‍ നഴ്‌സിങാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി എസ് സി യോഗ്യതയുളളവര്‍ക്ക് തൊഴില്‍ പരിചയം ആവശ്യമില്ല.
എന്നാല്‍ ജനറല്‍ നഴ്‌സിംഗ് പാസ്സായവര്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. അപേക്ഷകര്‍ക്ക് 2025 മെയ് 31 ന് 38 വയസ് കവിയാന്‍ പാടില്ല. ഷോര്‍ട്ട്‌ലിസ്റ്റു ചെയ്യപ്പെടുന്നവര്‍ക്കായുളള അഭിമുഖം മെയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേര്‍ഡ് നഴ്‌സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്.
ഇത് യഥാക്രമം 2.15 ലക്ഷം രൂപയും 2.71 ലക്ഷം രൂരയും ആണ്. പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍ ഭാഷ പരിജ്ഞാനം നിര്‍ബന്ധമില്ല. എന്നാല്‍ ഇതിനോടകം ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ എറണാകുളം/തിരുവനന്തപുരം സെന്ററില്‍ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്.
ഒമ്പതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ബി.2 ലെവല്‍ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാന്‍സില്‍ ജര്‍മ്മന്‍ ഭാഷയില്‍ എ2 അല്ലെങ്കില്‍ ബി1 പാസ്സാവുന്നവര്‍ക്ക് 250 യൂറോ ബോണസ്സിനും അര്‍ഹതയുണ്ടായിരിക്കും.
രജിസ്റ്റേര്‍ഡ് നഴ്‌സ് ആകുന്ന മുറയ്ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്. കേരളീയരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാകും ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.












Click it and Unblock the Notifications