സുവര്‍ണാവസരം മിസ്സാക്കല്ലേ.. യുഎഇയില്‍ നല്ല ജോലി നേടാം, ഇനി രണ്ട് ദിവസം കൂടി
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ് റിറിപ്പോര്‍ട്ട് ചെയ്ത യുഎഇയിലെ സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവുകളിലേക്കുള്ള അപേക്ഷയുടെ അവസാന തിയതി അടുത്തു. യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 15 വരെ ഓണ്‍ലൈന്‍ ആയി ( ഇ-മെയില്‍) അപേക്ഷിക്കാം. ആകെ 100 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1200 ദിര്‍ഹം (28850 രൂപ) അടിസ്ഥാന ശമ്പളമായി ലഭിക്കും. കൂടാതെ ഹാജര്‍ വ്യവസ്ഥയ്ക്ക് വിധേയമായി 720 ദിര്‍ഹം സുരക്ഷാ അലവന്‍സായി ലഭിക്കും. സാധാരണ ഓവര്‍ടൈം അലവന്‍സ് 342 ദിര്‍ഹമാണ് (പ്രതിമാസം 52 മണിക്കൂര്‍ ഓവര്‍ടൈമിന്. തൊഴിലുടമയുടെ ജോലി ആവശ്യാനുസരണം ഓവര്‍ടൈം അലവന്‍സ് യഥാര്‍ത്ഥത്തില്‍ നിര്‍വ്വഹിച്ച ഓവര്‍ടൈം മണിക്കൂറുകള്‍ക്ക് വിധേയമായിരിക്കും).

ഇതെല്ലാം കൂടെ മൊത്തം ശമ്പളം 2,262 ദിര്‍ഹം ആയിരിക്കും (54,383 രൂപ ) ശമ്പളം. താമസവും ഗതാഗതവും കമ്പനി ചെലവിലായിരിക്കും,. അപേക്ഷകരുടെ പ്രായപരിധി 25 വയസിനും 40 വയസിനും ഇടയില്‍ ആയിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ എസ് എസ് എല്‍ സി പാസായവരായിരിക്കണം. ഏതെങ്കിലും സുരക്ഷാ മേഖലയില്‍ (കരസേന, പോലീസ്, സുരക്ഷാ മുതലായവ) കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയം ഉള്ളവരായിരിക്കണം അപേക്ഷകര്‍.
അപേക്ഷകര്‍ക്ക് കരുത്തും ഫിറ്റ്‌നസും ഉണ്ടായിരിക്കണം. ഉയരം കുറഞ്ഞത് 174 സെന്റിമീറ്ററും അതിനുമുകളിലും ആയിരിക്കണം. ഉയരുത്തിന് ആനുപാതികമായ ഭാരം ഉണ്ടായിരിക്കണം. ശാരീരികമായി നല്ല ആരോഗ്യം, ശക്തന്‍, ജനക്കൂട്ടത്തെയും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാന്‍ കഴിവുള്ളവന്‍ എന്നിവര്‍ ആയിരിക്കണം അപേക്ഷകര്‍. ദൃശ്യമായ ടാറ്റൂകളും പാടുകളും ഉണ്ടാകരുത്.
അപേക്ഷകര്‍ക്ക് ഇംഗ്ലീഷിലുള്ള ആശയവിനിമയം നിര്‍ബന്ധമാണ്. ഇംഗ്ലീഷില്‍ സംസാരിക്കാനും വായിക്കാനും എഴുതാനും കഴിവുണ്ടായിരിക്കണം. അധിക ഭാഷ അറിയുന്നത് അഭികാമ്യം. സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമുള്ള നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള നല്ല ധാരണ ഉണ്ടായിരിക്കണം .സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ആശയങ്ങള്‍, രീതികള്‍, നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
ഏതെങ്കിലും തരത്തിലുള്ള അപേക്ഷ ഫീസ് ആവശ്യമില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ അവരുടെ സിവി, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍ (വിദ്യാഭ്യാസ & പരിചയം) എന്നിവ 'സെക്യൂരിറ്റി ഗാര്‍ഡ്' എന്ന സബ്ജക്ട് ലൈനോട് കൂടി jobs@odepc എന്ന വിലാസത്തിലേക്ക് 2025 സെപ്റ്റംബര്‍ 15-നോ അതിനുമുമ്പോ അയയ്ക്കണം.












Click it and Unblock the Notifications