അധ്യാപകരാണോ? യുഎഇയില്‍ വമ്പന്‍ അവസരം... ആയിരത്തോളം ഒഴിവുകള്‍
അബുദാബി: അധ്യാപന ജോലിയില്‍ മികവ് പ്രകടിപ്പിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കിതാ മികച്ച അവസരവുമായി യു എ ഇ വിളിക്കുന്നു. പുതിയ അധ്യയന വര്‍ഷത്തേക്കായി ആയിരത്തോളം അധ്യാപകരെയാണ് യു എ ഇ തേടുന്നത്. ദുബായ്, അബുദാബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളില്‍ ആണ് അധ്യാപക ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആകെ 906 ഒഴിവുകളാണ് യു എ ഇയില്‍ ഉടനീളം ഉള്ളത്. ഇതില്‍ 700 ഒഴിവുകളും ദുബായില്‍ ആണ് എന്നതാണ് പ്രത്യേകത. 130 ലേറെ ഒഴിവുകള്‍ അബുദാബിയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ഒഴിവുകള്‍ ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ ആണ്. ഓണ്‍ലൈന്‍ റിക്രൂട്ടിങ് സൈറ്റായ ടി ഇ എസ് ആണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്.

യു എ ഇയില്‍ ഓഗസ്റ്റില്‍ ആണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായാണ് അധ്യാപകരുടെ ഒഴിവുകള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. യു എ ഇയിലെ പ്രധാന സ്‌കൂള്‍ ശൃംഖലയും മലയാളിയുടെ ഉടമസ്ഥതയിലുള്ളതുമായ ജെംസ് ഗ്രൂപ്പ്, തലീം ഗ്രൂപ്പ് തുടങ്ങിയ വിവിധ സ്‌കൂള്‍ മാനേജ്‌മെന്റുകളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സയന്‍സ്, മാത്തമാറ്റിക്‌സ്, ലാംഗ്വേജ് അധ്യാപകര്‍ക്കാണ് കൂടുതല്‍ അവസരം ഉണ്ടായിരിക്കുക.
ജെംസ് ഗ്രൂപ്പ് പൊതുവെ ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പരിശീലനം നേടിയ അധ്യാപകരെയാണ് പരിഗണിക്കാറുള്ളത്. യു കെ, യു എസ്, കാനഡ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്ന് പരിശീലനം നേടിയവരേയും ജെംസ് ഗ്രൂപ്പ് തേടാറുണ്ട്. അതേസമയം യു കെ, യു എസ് എന്നിവിടങ്ങളില്‍ പരിശീലനം നേടിയ അധ്യാപകര്‍ക്കായി വിവിധ രാജ്യങ്ങളില്‍ റിക്രൂട്ടിംഗ് മേള സംഘടിപ്പിക്കാനൊരുങ്ങുകയാണ് തലീം ഗ്രൂപ്പ്.
ഈ മാസം അവസാനത്തോടെ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങും. ജൂണില്‍ തന്നെ റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയാക്കി വിദേശ അപേക്ഷകരുടെ അഭിമുഖം നടത്തി യോഗ്യരായവരെ തിരഞ്ഞെടുക്കാനാണ് പദ്ധതി. ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡും ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ബന്ധപ്പെട്ട മേഖലയില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. 3000 ദിര്‍ഹം മുതല്‍ 23,000 ദിര്‍ഹം വരെ ശമ്പളം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tes.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.












Click it and Unblock the Notifications