യുഎഇയിലേക്ക് പറന്നോളു; ലക്ഷങ്ങൾ ശമ്പളമുള്ള ജോലി, നിരവധി അവസരങ്ങൾ
അബുദാബി: പഠിച്ച് കഴിഞ്ഞാൽ യുഎയിലേക്ക് പറക്കാൻ ബാഗും പാക്ക് ചെയ്തിരിക്കുന്നവരായിരിക്കും മലയാളികളിൽ ഏറെയും. അങ്ങനെ ബാഗ് പാക്ക് ചെയ്തവരാണ് നിങ്ങളെങ്കിൽ പുറപ്പെടാൻ തയ്യാറായിക്കോളൂ. യുഎയിൽ നിരവധി തൊഴിലസരങ്ങളണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വർക്ക് ഫ്രം ഹോം ഓപ്ഷൻ കമ്പനികൾ ഒഴിവാക്കിയതോടെയാണ് കൂടുതൽ ഒഴിവുകൾ വന്നിരുക്കുന്നത്.
കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞതോടെ വർക്ക് ഫ്രം ഹോം സംവിധാനം കമ്പനികൾ ഒഴിവാക്കുകയാണ്. ജീവനക്കാരോട് തിരികെ എത്തണമെന്ന നിർദ്ദേശമാണ് പല സ്ഥാപനങ്ങളും നൽകുന്നത്. എന്നാൽ തുടർച്ചയായി രണ്ട് വർഷത്തോളം വീട്ടിലിരുന്ന് ജോലി ചെയ്തവരിൽ പലർക്കും മടങ്ങിയെത്തണമെന്ന താത്പര്യമില്ല. കമ്പനികൾ തിരിച്ചെത്താൻ നിർബന്ധിച്ച സാഹചര്യത്തിൽ ഇതോടെ നിരവധി പേർ കൂട്ടത്തോടെ രാജിവെയ്ക്കുകയും പുതിയ ജോലി തേടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടത്രേ.

യുഎഇയിലെ 77 ശതമാനം പ്രൊഫഷണലുകളും ഈ വർഷം ജോലി മാറ്റത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് ലിങ്കഡിൻ നടത്തിയ സർവ്വേയിലെ കണ്ടെത്തൽ. വർക്ക്-ഫ്രം-ഹോം ഓപ്ഷൻ ഇല്ലാത്തതാണ് പലരേയും ജോലി മാറാൻ പ്രേരിപ്പിക്കുന്നതെന്നും സർവ്വേയിൽ പറയുന്നു. നിലവിൽ വർക്ക് ഫ്രം ഹോം ഓപ്ഷൻ അനുവദിക്കുന്ന കമ്പനികൾ വെറും 4.3 ശതമാനം മാത്രമാണെന്നാണ് കണക്കുകൾ.
അതായത് ഈ വർഷം ജനവരിയെ അപേക്ഷിച്ച് 22.8 ശതമാനത്തിന്റെ കുറവ്. കഴിഞ്ഞ വർഷം ഇതേ മാസം 50 ശതമാനം കമ്പനികളും വർക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചിരുന്നു. അതേസമയം Bayt.com പോർട്ടലിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ 1500 ജോലികൾ വർക്ക് ഫ്രം ഹോം സൗകര്യം ഉള്ളതാണ്.
ജിസിസിയിൽ 600 ൽ അധികം ഒഴിവുകളും യുഎഇയിൽ 300 ഓളം ഒഴിവുകളും ഉണ്ട്.കോൾ സെന്റർ പ്രതിനിധി, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, സെയിൽസ് എക്‌സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ, ഫിനാൻസ് ഓഫീസർ തുടങ്ങിയ ഒഴിവുകളാണ് പോർട്ടലിൽ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കന്നത്.
മൾട്ടി ടാസ്കിംഗ്, ആശയവിനിമയത്തിനുള്ള കഴിവ്, സാഹചര്യങ്ങളുമായി ഒത്തുപോകാനുള്ള കഴിവ്, ഓർഗനൈസേഷ്ണൽ സ്കിൽ, ഏത് സാഹചര്യത്തിലും ജോലി ചെയ്യാനുള്ള കഴിവ് എന്നിവയാണ് വർക്ക് ഫ്രം ഹോം അനുവദിക്കണമെങ്കിൽ കമ്പനികൾ കൂടുതൽ ഡിമാന്റ് ചെയ്യുന്നത്.
കൊവിഡിന് ശേഷം തൊഴിൽ സാഹചര്യങ്ങൾ മാറിയതോടെ മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ തൊഴിൽ തന്ത്രങ്ങളുമായി കിടപിടക്കാൻ കഴിയുന്ന ഉദ്യോഗാർത്ഥികളെയാണ് കമ്പനികൾ പ്രധാനമായും തേടുന്നത്. അതായത് യൂനിവേഴ്സിറ്റി ഡിഗ്രി കൊണ്ടോ കുറെ വർഷത്തെ പ്രവൃത്തി പരിചയം ഉള്ളത് കൊണ്ടോ മാത്രം ജോലി നേടിയെടുക്കുക സാധ്യമല്ലെന്ന് സാരം.
കമ്പനിയുടെ വളർച്ചയെ മുന്നോട്ട് നയിക്കാൻ സഹായിക്കുന്ന വൈദഗ്ദ്യവും കഴിവും ഉണ്ടായിരിക്കണമെന്നതാണ് പുതിയ കാലത്തെ തൊഴിൽ മന്ത്രമെന്ന് ലിങ്ക്ഡ്ഇൻ മേനയിലെ കമ്മ്യൂണിക്കേഷൻസ് മേധാവിയും തൊഴിൽ വിദഗ്ധനുമായ നജത് അബ്ദുൽഹാദി പറയുന്നു.
ബിസിനസിലെ അനിശ്ചിതത്വം മറികടക്കാനും കൊവിഡിന് ശേഷമുള്ള പ്രതിസന്ധിയിൽ നിന്നും കരകയറാനും തങ്ങളുടെ ജീവനക്കാരനെ കമ്പനികൾ തിരിച്ച് വിളിക്കാൻ തുടങ്ങിയതോടെ വർക്ക് ഫ്രം ഹോം ഒഴിവുകൾ യുഎഇയിൽ വ്യാപകമായി യുഎഇയിൽ കുറഞ്ഞുവരികയാണെന്നും അവർ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications