Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗെയിം കളിക്കാന്‍ മിടുക്കനാണോ: എങ്കില്‍ നിങ്ങള്‍ക്ക് ദുബായില്‍ ജോലി ലഭിച്ചേക്കും.. പഠനം പറയുന്നത്

ദുബായി: ദുബായില്‍ ഒരു ജോലി നേടുക എന്നുള്ളത് ആരുടേയും സ്വപ്നമാണ്. ചുമ്മാ കളിച്ച് നടക്കുന്നവർക്കൊന്നും ദുബായില്‍ ജോലി കിട്ടില്ലെന്നും അതിന് വലിയ കഠിനാധ്വാനം വേണമെന്നൊക്കെയുമാണ് പൊതുവ പറയാറുള്ളത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത് കളിച്ച് നടക്കുന്നവരെയാണ് ദുബായിലെ കമ്പനികള്‍ക്ക് വേണ്ടതെന്നാണ്. അതായത് നിങ്ങള്‍ ഒരു ഗെയിമർ ആണെങ്കില്‍ നിങ്ങള്‍ക്ക് ജോലി കിട്ടാനുള്ള സാധ്യത കൂടുതലാണ്.

80 ശതമാനം കമ്പനികളും ഗെയിമർ ആയ ഉദ്യോഗസ്ഥാർത്ഥികളെ നിയമിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത്തരക്കാർക്ക് പ്രശ്നപരിഹാര കഴിവുകള്‍ വളരെ കൂടുതലാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. യുട്യൂബ് കമ്മീഷൻ ചെയ്‌തതും സെൻസസ് വൈഡ് നടത്തിയതുമായ ഒരു പഠനത്തിൽ, റിക്രൂട്ടർമാർ ആശയവിനിമയം, പ്രശ്‌നപരിഹാരം, സമ്മർദ്ദത്തിൻകീഴിൽ ശാന്തരായിരിക്കുക എന്നിവയാണ് ആരെയെങ്കിലും ജെന്‍ ഇസഡ് അല്ലെങ്കില്‍ എൻട്രി ലെവൽ ജോലിക്ക് റിക്രൂട്ട് ചെയ്യുമ്പോൾ ഏറ്റവും ഉപയോഗപ്രദമായ കഴിവുകൾ എന്ന് കണ്ടെത്തിയിരിക്കുന്നത്.

 uae-job-offer-

1996 നും 2012 നും ഇടയിൽ ജനിച്ചവരെയാണ് ജെന്‍ ഇസഡ് എന്ന് നിർവചിച്ചിരിക്കുന്നത്. ഈ തലമുറയാണ് ഇപ്പോള്‍ ജോലിസ്ഥലത്തേക്ക് പ്രവേശിക്കാൻ തുടങ്ങിയിരിക്കുകയാണ്.
യൂട്യൂബ് തന്നെ കൂടുതൽ ആത്മവിശ്വാസമുള്ളവളും ധൈര്യമുള്ളവളുമാക്കിയെന്നാ യു എ ഇ ആസ്ഥാനമായുള്ള ഗെയിമർ റിമ അൽ ഒസ്ത പറയുന്നത് . ഗെയിമിംഗ് വേഗത്തിൽ പ്രതികരിക്കാനുള്ള കഴിവാണ് ഏറ്റവും വലിയ തോതില്‍ മെച്ചപ്പെട്ടത്. ഇത് ആളുകളുമായി ഇടപഴകുന്നതിലെ ശേഷിയും വർധിപ്പിച്ചു.

യു എ ഇ യിലെ ജെന്‍ ഇസഡ് ഗെയിമർമാരിൽ ഭൂരിഭാഗവും ജോലി ചെയ്യുന്ന മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആത്മവിശ്വാസം ഗെയിമിംഗ് തങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് സർവേ കണ്ടെത്തി. 40 ശതമാനം പേർ ഒരു അഭിമുഖത്തിലോ അവരുടെ സിവിയിലോ ഇത് ഹൈലൈറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

രസകരമായ മറ്റൊരു കാര്യം അടുത്തിടെ യുഎസിൽ നടത്തിയ ഒരു സർവേയിൽ 49 ശതമാനം ജെന്‍ ഇസഡുകാരും മാനേജർമാർക്കൊപ്പം പ്രവർത്തിക്കുന്ന വളരെ ബുദ്ധിമുട്ടാണെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം 79 ശതമാനം പേരും ജോലിസ്ഥലത്ത് ഏറ്റവും ബുദ്ധിമുട്ട് നേരിടുന്ന തലമുറയാണ് ഇതെന്നും അവകാശപ്പെടുന്നു. ഏകദേശം 59 ശതമാനം തൊഴിലുടമകളും ഒരു ജെന്‍ ഇസഡ് ജീവനക്കാരനെ പിരിച്ചുവിടേണ്ടി വന്നിരുന്നു. 20 ശതമാനം പേർ ചേർന്ന് ആദ്യ ആഴ്ചയിൽ തന്നെ പിരിച്ചുവിടപ്പെട്ടു.

അതേസമയം തന്നെ ഗെയിമിംഗിൽ നിന്ന് പഠിച്ച കഴിവുകൾ പല പ്രൊഫഷണൽ സന്ദർഭങ്ങളിലും പ്രയോഗിക്കാൻ കഴിയുമെന്നാണ് ഹെയ്‌സ് മിഡിൽ ഈസ്റ്റിലെ ബിസിനസ് ഡയറക്ടർ ജെറോൺ വാൻ ഡെൻ എൽഷൗട്ട് അഭിപ്രായപ്പെടുന്നത്. പരിമിതമായ പ്രായോഗിക പരിചയത്തിൽ, ഗെയിമിംഗിലൂടെ നേടിയ കഴിവുകളെ അടിസ്ഥാനത്തില്‍ ജെന്‍ ഇസഡ് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+