യുഎഇയിലെ ലുലു മാളിൽ ജോലി ഒഴിവ്; നിരവധി തസ്തികകളിൽ അവസരം.. സൗജന്യ വിസയും
അബുദാബി: യുഎഇയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് വിവിധ ഔട്ട്‌ലെറ്റുകളിലേക്ക് നേരിട്ടുള്ള നിയമനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. യുഎഇയിൽ താമസിക്കുന്നവർക്ക് മാത്രമേ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളൂ. തസ്തിക, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ അറിയാം
സെയിൽസ്മാൻ, ക്യാഷ്യർ, സ്റ്റോർ ഹെൽപ്പർ, പിക്കർ
വസ്ത്രം, സാരി, ചെരുപ്പ്, ഇലക്ട്രോണിക്സ്, നിത്യോപയോഗ സാധനങ്ങൾ, സൂപ്പർമാർക്കറ്റ് മേഖലകളിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. പ്രായം 20-നും 28-നും ഇടയിലായിരിക്കണം. സ്ത്രീപുരുഷ ഭേദമന്യേ അപേക്ഷിക്കാം.

ബുച്ചർ, (ഫിഷ്മോംഗർ), ബേക്കർമാർ, സാലഡ് മേക്കർ, ഷെഫ് (തെക്കേ ഇന്ത്യൻ, കോണ്ടിനെന്റൽ), കൺഫക്ഷണർ
മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും 35 വയസ്സിൽ താഴെ പ്രായവും നിർബന്ധം.
ഇലക്ട്രീഷ്യൻ
അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഗൾഫ് പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 35 വയസ്സിൽ താഴെയായിരിക്കണം.
കമ്പനി നേരിട്ടുള്ള നിയമനമാണിത്; തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ സൗജന്യമായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 മാർച്ച് 5-ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷിക്കാൻ: [email protected] എന്ന ഇ-മെയിലിലോ, അബുദാബിയിലെ റീജിയണൽ ഓഫീസിൽ നേരിട്ടോ, 0567066163 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലോ സിവി അയയ്ക്കുക. യോഗ്യരായവരെ അഭിമുഖത്തിനായി ബന്ധപ്പെടുന്നതാണെന്ന് കമ്പനി അറിയിച്ചു.












Click it and Unblock the Notifications