യുഎഇയിൽ ജോലി വേണോ? ഇതാ 100 ഒഴിവുകൾ, 1.30 ലക്ഷത്തിന് അടുത്ത് ശമ്പളം..താമസവും ടിക്കറ്റും സൗജന്യം
യുഎഇയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ മികച്ച അവസരം. നഴ്സിങ് മേഖലയിലാണ് അവസരങ്ങൾ തുറന്നിരിക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം നടക്കുക. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം.
ബി എസ് സി നഴ്സിങ്, എച്എഎഡി/ഡിഒഎച്ച് ഉള്ളവർക്ക് അപേക്ഷിക്കാം. ഐ സി യു, എമർജെൻസി, അർജൻ്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻ്റ് ഗ്യാസ് നഴ്സിങ്ങ് എന്നീ മേഖലകളിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാനാകും. പുരുഷൻമാർക്കാണ് അവസരം. പ്രായപരിധി 40 വയസാണ്. എത്രയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാൻ തയ്യാറായവരെയാണ് തേടുന്നത്.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 5000 യുഎഇ ദിർഹമാണ് ശമ്പളം. അതായത് നാട്ടിലെ ഏകദേശം 1,30,000 രൂപ വരെ.

ഉദ്യോഗാർത്ഥികൾക്ക് താമസം സൌജന്യമായിരിക്കും. റിമോട്ട് ഏരിയകളിൽ ജോലി ചെയ്യുന്നവർക്ക് ഭക്ഷണവും നൽകും. ഗതാഗത സൌകര്യവും സൌജന്യമായി കമ്പനി അനുവദിക്കും. ആഴ്ചയിൽ 60 മണിക്കൂർ ആണ് ജോലി സമയം നിശ്ചയിച്ചിരിക്കുന്നത്. വിസയും ഫ്ലൈറ്റ് ടിക്കറ്റു മെഡിക്കൽ ഇൻഷുറൻസുമെല്ലാം കമ്പനി തന്നെ നൽകും. ശമ്പളത്തോട് കൂടി ഒരു മാസത്തെ അവധിയും ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സിവി, പാസ്പോർട്ട് ,മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം [email protected] എന്ന മെയിൽ ഐഡിയിൽ അപേക്ഷിക്കണം. 'ഇൻഡസ്ട്രിയൽ മെയിൽ നഴ്സ് ടു യു എ ഇ' എന്ന് സബ്ജെക്ട് ലൈനിൽ പ്രത്യേകം പ്രതിപാദിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 25 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/job/recruitment-of-male-industrial-nurses-to-uae/2026-07-25%2000:00:00
നോർക്ക റൂട്ട്സിൽ ജോലി
സംസ്ഥാന സർക്കാർ സ്ഥാപനമായ
നോര്‍ക്ക റൂട്ട്സില്‍ ജോലി ഒഴിവ്. ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്കാണ് അവസരം. ഒരു ഒഴിവാണ് ഉള്ളത്. താത്കാലിക നിയമനമാണ്. വാക്ക്-ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 9ന് നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ തൈക്കാട് നോര്‍ക്ക സെന്ററില്‍ രാവിലെ 11.00 മണിക്ക് നടക്കും.
എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയും ലൈറ്റ് മോട്ടോര്‍ വാഹനത്തിനുള്ള (എൽഎംവി) സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവർക്കും അപേക്ഷിക്കാം. സര്‍ക്കാര്‍ വകുപ്പ്/ഏജന്‍സി/പൊതുമേഖലാ സ്ഥാപനം /സ്വയംഭരണ സ്ഥാപനങ്ങളില്‍ ഡ്രൈവറായി കുറഞ്ഞത് നാലു വര്‍ഷത്തെ പ്രവൃത്തിപരിചയവും അനിവാര്യമാണ്.
പെരുമാറ്റമികവ്, വാഹനങ്ങളുടെ അടിസ്ഥാന പരിപാലനം, റോഡ് ഗതാഗതനിയമങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവയെക്കുറിച്ചുള്ള അറിവും അഭികാമ്യമാണെന്ന് നോർക്ക അധികൃതർ അറിയിച്ചു.
അപേക്ഷിക്കാനുള്ള പ്രായപരിധി 45 വയസാണ്. വിദ്യാഭ്യാസ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്/മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസ്സലുകളും പകര്‍പ്പുകളും സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. തിരഞ്ഞെടുപ്പ് നടപടിക്രമം റദ്ദാക്കാനോ, മാറ്റിവെയ്ക്കാനോ, ഭേദഗതി വരുത്താനോ നോര്‍ക്ക റൂട്ട്സിന് പൂര്‍ണ അധികാരമുണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.












Click it and Unblock the Notifications