യുഎഇയിൽ മലയാളികൾക്ക് വൻ ജോലി അവസരം: 60 ഒഴിവുകൾ ..ഈ യോഗ്യതയുണ്ടോ? അപേക്ഷിക്കാം

യുഎഇയിൽ ജോലി തേടുന്നവർക്ക് ഇതാ മികച്ച അവരം. 60 ഓളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം നടക്കുക. തസ്തിക, യോഗ്യത, ശമ്പളം അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം.

job2-979

സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ

എസ് എസ് എൽ സി യും ഫിറ്റർ അല്ലെങ്കിൽ വെൽഡർ ട്രേഡിൽ ഐ ടി ഐ അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്കാണ് പേക്ഷിക്കാനാകുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2000-2500 ദിർഹമാണ് ശമ്പളമായി ലഭിക്കുക.

സ്റ്റീൽ ഇറക്റ്റർ

എസ് എസ് എൽ സി യും ഫിറ്റർ അല്ലെങ്കിൽ വെൽഡർ ട്രേഡിൽ ഐ ടി ഐ അല്ലെങ്കിൽ ഡിപ്ലോമ ആണ് യോഗ്യത. 1350-1600 ദിർഹമാണ് ശമ്പളം

സ്ട്രക്ചറൽ സ്റ്റീൽ പെയിന്റർ

എസ് എസ് എൽ സി യും ഐ ടി ഐ അല്ലെങ്കിൽ ഡിപ്ലോമയാണ് അപേക്ഷിക്കാനുള്ള യോഗ്യത. ശമ്പളം 1400-1800 ദിർഹമാണ്.

മിഗ് വെൽഡർ

എസ് എസ് എൽ സി യും ഐ ടി ഐ അല്ലെങ്കിൽ മിഗ് ട്രെയിനിംഗിൽ സർട്ടിഫൈഡ് കോഴ്സ് പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാനാകുക. 1400-1700 ദിർഹമാണ് ശമ്പളമായി ലഭിക്കും.

ഇൻഡസ്ട്രിയൽ പൗഡർ കോട്ട് പെയിന്റർ എസ് എസ് എൽ സി യും ഐ ടി ഐ അല്ലെങ്കിൽ ഇൻഡസ്ട്രിയൽ പെയിന്റിംഗിൽ സർട്ടിഫൈഡ് കോഴ്സ് പാസാകണം. 1800-2500 ദിർഹമാണ് ശമ്പളം.

രണ്ട് വർഷമാണ് കരാർ കാലാവധി. 9 മണിക്കൂറിയാരിരിക്കും ജോലി സമയം. 4 മണിക്കൂർ വരെ ഓവർടൈം ലഭിക്കും. താമസം കമ്പനി സൌജന്യമായി നൽകും. ജോലി സമയത്ത് സൌജന്യ ഗതാഗതം അനുവദിക്കും. വിമാന ടിക്കറ്റ് ഉദ്യോഗാർത്ഥികൾ തന്നെ എടുക്കണം. ഇനി കമ്പനി അത് അനുവദിച്ചാൽ പിന്നീട് ഉദ്യോഗാർത്ഥിയുടെ ശമ്പളത്തിൽ നിന്നും ആ തുക കുറയ്ക്കും. പ്രതിമാസം ഭക്ഷണത്തിനായി 300 ദിർഹം ലഭിക്കും. മെഡിക്കൽ ഇൻഷുറൻസും തൊഴിലാളി നഷ്ടപരിഹാരവും കമ്പനി നൽകും.

[email protected] എന്ന മെയിൽ ഐഡിയയിലേക്ക് സിവിയും പാസ്പോർട്ടും അയക്കണം. സബ്ജെക്ട് ലൈനിൽ ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് എഴുതണം. കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/job/structural-fabricator-steel-erector-structural-steel-painter-mig-welder-industrial-powder-coat-painter-to-the-uae/2026-10-07%2000:00:00

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ

നിഷിൽ ഒഴിവുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് കേൾവി പരിമിതിയുള്ളവർക്കായുള്ള ബിരുദ വിഭാഗത്തിലേക്ക് ടീച്ചിംഗ് അസോസിയേറ്റ്, ഐ എസ് എൽ ഇന്റർപ്രെട്ടർ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ സൈൻ ലാംഗ്വേജ് അറിവുള്ളവർക്ക് മുൻഗണന. വിശദമായ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഒക്ടോബർ 9ന് മുൻപായി [email protected] ൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്: http://nish.ac.in/others/career.

ജില്ലാ ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ ഒഴിവ്

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തും. എസ് എസ് എൽ സിയോ തത്തുല്യ യോഗ്യതയോ ഇലക്ട്രീഷ്യന്‍ ട്രേഡിലെ രണ്ടു വര്‍ഷത്തെ ഐ ടി ഐ സര്‍ട്ടിഫിക്കറ്റും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡിന്റെ വയര്‍മാന്‍ കോംപറ്റന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 40 വയസ്. യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഒക്ടോബര്‍ ഏഴിന് രാവിലെ 10:30ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.ഫോണ്‍: 0491 2533327, 2534524.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma