യുഎഇയില്‍ സ്വകാര്യ മേഖലയില്‍ കൈനിറയെ അവസരങ്ങള്‍: വാട്സാപ്പ് വഴിയും അപേക്ഷിക്കാം
യുഎഇയിലെ വിവിധ സ്വകാര്യ സ്ഥാപനനങ്ങളില്‍ നിരവധി ജോലി അവസരങ്ങള്‍. റാസ് അൽ ഖൈമ, ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ എമിറേറ്റ്സുകളിലെല്ലാം ഒഴിവുകള്‍ ലഭ്യമാണ്. ജൂനിയർ അക്കൗണ്ടന്റ്, എസ്എംഇ സെയിൽസ് ഓഫീസർ, ആയുർവേദ ഡോക്ടർ, ഐടി ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയർ, നഴ്സറി ജീവനക്കാർ തുടങ്ങിയ തസ്തികകളിലേക്ക് വന്നിരിക്കുന്ന ഏതാനും ഒഴിവുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒഴിവുകളും
അപേക്ഷിക്കാന്‍ വേണ്ട യോഗ്യതയും താഴെ വിശദമായി നല്‍കുന്നു.
1. ജൂനിയർ അക്കൗണ്ടന്റ് (റാസ് അൽ ഖൈമ)
ഈ ഒഴിവ്, അക്കൗണ്ടിംഗ് മേഖലയിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഏറെ അനുയോജ്യമായിരിക്കും. ഭക്ഷണവും താമസവും ഉൾപ്പെടെ നൽകുന്നത്, പ്രത്യേകിച്ച് ഫ്രെഷേഴ്സിന്, ഈ ജോലിയെ ആകർഷകമാക്കുന്നു.
- പുരുഷന്മാരായിരിക്കണം (29 വയസ്സിന് താഴെ)
- കൊമേഴ്സിൽ മാസ്റ്റർ ഡിഗ്രി (M.Com) അല്ലെങ്കിൽ തത്തുല്യ യോഗ്യത
- ഹിന്ദി സംസാരിക്കാനുള്ള കഴിവ് നിർബന്ധം
- അടിസ്ഥാന അക്കൗണ്ടിംഗ് അറിവ്
- MS Excel അല്ലെങ്കിൽ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ പരിജ്ഞാനം (നിർബന്ധമല്ല, എന്നാൽ മുൻഗണന)
- മൃഗസ്നേഹി ആയിരിക്കണം
- റാസ് അൽ ഖൈമയിലേക്ക് മാറാൻ തയ്യാറായിരിക്കണം
- അപേക്ഷിക്കേണ്ട വിധം: CV +971 52 350 7613 എന്ന WhatsApp നമ്പറിലേക്ക് അയക്കുക. (കോളുകൾ അനുവദനീയമല്ല)
- ഫ്രെഷേഴ്സിനും അവസരമുണ്ട്.
- ശമ്പളം: 2,000-2,500 ദിർഹം + ഭക്ഷണം, താമസം, വിസ

2. എസ്എംഇ സെയിൽസ് ഓഫീസർ (ദുബായ്)
- ബിസിനസ് ബാങ്കിംഗ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ 1-2 വർഷത്തെ പരിചയം
- എസ്എംഇ (ചെറുകിട, ഇടത്തരം സംരംഭങ്ങൾ) ഉപഭോക്താക്കൾക്ക് ബാങ്കിംഗ് ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള കഴിവ്
- നിലവിലുള്ള ക്ലയന്റുകളുമായി ശക്തമായ ബന്ധം നിലനിർത്തൽ
- സ്വന്തം രാജ്യത്തെ പരിചയവും പരിഗണിക്കപ്പെടും
- അപേക്ഷിക്കേണ്ട വിധം: CV "SME" എന്ന സബ്ജക്ടോടെ [email protected] എന്ന ഇമെയിലിലേക്ക് അയക്കുക.
- ശമ്പളം: 4,000-6,000 ദിർഹം (പരിചയത്തിനനുസരിച്ച്) + ഇൻസെന്റീവ്സ്
3. ആയുർവേദ ഡോക്ടർ (ദുബായ്)
- തസ്തിക: DHA (ദുബായ് ഹെൽത്ത് അതോറിറ്റി) ലൈസൻസുള്ള ആയുർവേദ ഡോക്ടർ
- ജോലി തരം: പാർട്ട്-ടൈം അല്ലെങ്കിൽ ഫുൾ-ടൈം
- അപേക്ഷ വിവരങ്ങൾ: വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
- ഡയറക്ട് കോൺടാക്ട്-Contact: 0588250052
4. ഐടി ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയർ (അബുദാബി)
- നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേഷൻ, സൈബർ സെക്യൂരിറ്റി, ക്ലൗഡ് സർവീസുകൾ എന്നിവയിൽ വൈദഗ്ധ്യം
- FortiGate ഫയർവോളുകൾ, സിസിടിവി സിസ്റ്റങ്ങൾ, വിപിഎന്‍ കോൺഫിഗറേഷൻ, മൈക്രോസോഫ്റ്റ് 365 & Azure എൻവയോൺമെന്റ് എന്നിവയിൽ പരിചയം
- നെറ്റ്‌വർക്കിംഗ് പ്രോട്ടോക്കോളുകൾ, ഹാർഡ്‌വെയർ, സിഗ്നൽ ട്രാൻസ്മിഷൻ, ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവയിൽ ശക്തമായ അറിവ്
- ഡിസാസ്റ്റർ റിക്കവറി, ബിസിനസ് കണ്ടിന്യൂയിറ്റി, ഐടി തന്ത്രങ്ങൾ ബിസിനസ് ലക്ഷ്യങ്ങളുമായി യോജിപ്പിക്കൽ
- അപേക്ഷിക്കേണ്ട വിധം: സിവി "IT Telecommunication Engineer" എന്ന സബ്ജക്ടോടെ [email protected] എന്ന ഇമെയിലിലേക്ക് അയക്കുക.
5.അൽ യമാമ ഇംഗ്ലീഷ് നഴ്സറി, ഷാർജ
ഒഴിവുകള്‍
- നഴ്സറി മാനേജർ (Cache Level 5 യോഗ്യത)
- നഴ്സറി ടീച്ചേഴ്സ് (Cache Level 3 യോഗ്യത)
- ടീച്ചിംഗ് അസിസ്റ്റന്റ്സ്
യോഗ്യത
- ബ്രിട്ടീഷ് കരിക്കുലത്തിൽ (അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയില്‍) അനുഭവം
- ഇംഗ്ലീഷിൽ പ്രാവീണ്യം (സംസാരവും എഴുത്തും
- കുട്ടികളോടുള്ള സ്നേഹവും പരിചരണവു
- ടീം വർക്കിനോടുള്ള പ്രതിബദ്ധത
- അപേക്ഷിക്കേണ്ട വിധം: CV 0505300602 എന്ന WhatsApp നമ്പറിലേക്ക് അയക്കുക.
അതേസമയം നിങ്ങള്‍ നാട്ടില്‍ ജോലി അന്വേഷിക്കുന്നവർ ആണെങ്കില്‍ വിവിധ സർക്കാർ വകുപ്പുകളില്‍ താല്‍ക്കാലിക ഒഴിവുകള്‍ ലഭ്യമാണ്. അത്തരത്തില്‍ ഏതാനും ഒഴിവുകള്‍ താഴെ നല്‍കുന്നു.
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിൽ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന പരീക്ഷാ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡി.സി.എ/ പി.ജി.ഡി.സി.എ പാസ്സായിരിക്കണം.
പ്രായപരിധി 18നും 30നും മധ്യേ. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണ. 2026 മാര്‍ച്ച് 31 വരെയാണ് നിയമനം.
വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
വെട്ടിക്കവല പഞ്ചായത്തിലെ മുലംകുഴി, പാലമുക്ക് അങ്കണവാടി കം ക്രഷുകളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: വര്‍ക്കര്‍- പന്ത്രണ്ടാം ക്ലാസ്. ഹെല്‍പ്പര്‍- എസ് എസ് എല്‍ സി. പ്രായപരിധി: 35 വയസ്. അപേക്ഷകര്‍ അതാത് അങ്കണവാടിയുടെ വാര്‍ഡില്‍ സ്ഥിരതാമസക്കാരായിരിക്കണം.
അപേക്ഷകള്‍ ബയോഡാറ്റയും അനുബന്ധ രേഖകളും സഹിതം ജൂണ്‍ 25 വൈകിട്ട് അഞ്ചിനകം ശിശു വികസന പദ്ധതി ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, വെട്ടിക്കവല വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍ : 9495348035.












Click it and Unblock the Notifications