യുഎഇയില്‍ മാത്രമല്ല സൗദിയിലും തൊഴില്‍ അവസരം: ഒരു ലക്ഷം ശമ്പളം, അതും കേരള സർക്കാർ മുഖേന
വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവർക്ക് കേരള സർക്കാർ പൊതുമേഖ സ്ഥാപനമായ ഒഡെപെക് വീണ്ടും അവസരത്തിന്റെ വാതില്‍ തുറക്കുന്നു. യു എ ഇയിലേക്കാണ് ഇത്തവണ നിയമനം. പ്ലാന്റ് ടെക്നീഷ്യൻ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ) വിഭാഗത്തിലേക്കുള്ള ഒഴിവുകളിലേക്ക് മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്ഥാപനം വാഗ്ദാനം ചെയ്യുന്നുണ്ട്.
പുരുഷന്‍മാർക്ക് മാത്രമാണ് ഈ ഒഴിവുകളിലേക്ക് അപേകിക്കാന്‍ സാധിക്കുക. ടെക്നീഷ്യൻ - പ്ലാന്റ് മെക്കാനിക്കൽ വിഭാഗത്തിലും ടെക്നീഷ്യൻ - പ്ലാന്റ് ഇലക്ട്രിക്കൽ വിഭാഗത്തിലുമായി ആകെ പത്ത് ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട മേഖലയില്‍ ഡിഗ്രിയോ ഡിപ്ലോമയോ ആണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. മൂന്ന് വർഷത്തെ പ്രവർത്തി പരിചയം വേണം.

പ്രായപരിധി 35 വയസ്സാണ്. തുടക്കത്തില്‍ 4834 യു എ ഇ ദിർഹം ശമ്പളമായി ലഭിക്കും. അതായത് ഒരു ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ. യു എ ഇയിലെ പ്രമുഖ കമ്പനിയിലേക്കാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് നവംബർ 18-നോ അതിനുമുമ്പോ [email protected] എന്ന വിലാസത്തിലേക്ക് CV അയക്കാം. ഫോണ്‍: 0471-2329440/41/42/45, 7736496574.
ഒഡെപെക് വഴി തന്നെ സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിതാ ബിഎസ്‌സി നഴ്‌സുമാരെ നിയമിക്കുന്നുണ്ട്. ബി എസ് സി/ പി ബി ബി എന്‍/ എം എസ് സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്. നവംബർ 26 മുതൽ 28 വരെ കൊച്ചിയിലാണ് അഭിമുഖം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ [email protected] എന്ന ഇമെയിലിലേക്ക് 2023 നവംബർ 20-നോ അതിനുമുമ്പോ അയയ്‌ക്കേണ്ടതാണ്. മെയിൽ സബ്‌ജക്‌റ്റ് - "Female Nurses to MOH-KSA".
ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ (വൈറ്റ് ബാക്ക്രൌണ്ട്), ആറുമാസം കാലാവധിയുള്ള പാസ്പോർട്ട്, ഡിഗ്രീ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ സർട്ടിഫിക്കറ്റ്, എക്സ്പീരിയന്‍സ് സർട്ടിഫിക്കറ്റ്, ആധാർ കോപ്പി എന്നിവയാണ് മെയില്‍ ചെയ്യേണ്ടത്. എമർജൻസി (ER), ജനറൽ ഡിപ്പാർട്ട്‌മെന്റ്, ഐസിയു (മുതിർന്നവർ), മിഡ്‌വൈഫ്, പീഡിയാട്രിക് ഐസിയു എന്നീ വിഭാഗങ്ങളിലായിരിക്കും നിയമനം.
ശമ്പളം 4110 റിയാലാണ് മാസ ശമ്പളം. അതായത് ഒരുലക്ഷത്തിന് അടുത്ത് ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. താമസം, വിസ, ടിക്കറ്റ് എന്നിവ തൊഴിലുടമ നൽകും












Click it and Unblock the Notifications