Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയുടെ വൻ കുതിപ്പ്: മലയാളികള്‍ക്കും സന്തോഷിക്കാം; ഈ മേഖലയില്‍ കൈ നിറയെ അവസരങ്ങൾ

അബുദാബി: അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, വൈവിധ്യമാർന്ന അവസരങ്ങൾ, ഡിജിറ്റൽ മുന്നേറ്റങ്ങൾ, ഭാവി വികസനങ്ങളെ മുന്നിൽ കണ്ടുള്ള പദ്ധതികൾ ഇവയെല്ലാമാണ് യുഎഇയിലേക്ക് ആളുകളെ ആകർഷിക്കുന്നത്. ആഗോള റിപ്പോർട്ടുകളും റാങ്കിംഗും അനുസരിച്ച് ലോകത്തെ പ്രതിഭകൾക്കുള്ള ഏറ്റവും ആകർഷകമായ ഹബ്ബുകളിൽ ഒന്നാണ് യുഎഇ, പ്രത്യേകിച്ച് വൈദഗ്ധ്യമുള്ള ആളുകളെ സംബന്ധിച്ച് . വരും നാളുകളുകളിലും വിദഗ്ധ തൊഴിലാളികൾക്ക് വമ്പൻ അവസരങ്ങളാണ് യുഎഇയിൽ ഒരുങ്ങുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന മേഖലകളിൽ.

2025 ൽ യുഎഇയുടെ തൊഴിൽ വിപണിയിൽ എഐ ഗണ്യമായ സ്വാധീനം ചെലുത്തുമെന്ന് പറയുകയാണ് ബൈറ്റ് ഡോട്ട് കോം സിഇഒ റബിയ അതായ. പതിവ് രീതികളിൽ നിന്നും മാറാാൻ കമ്പനികളേയും വ്യക്തികളേയും എഐ സഹായിക്കുമെന്നും വ്യക്തി അവബോധവും ഡാറ്റ ഇൻസൈറ്റ്സും ചേർത്ത് മുന്നേറാനുള്ള അവസരം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. എഐയുടെ വരവോടെ സോഫ്റ്റ്വെയർ എഞ്ചിനിയർമാരുൾപ്പെടെയുള്ള സാങ്കേതിക മേഖലയിലെ പ്രൊഫഷണലുകളുടെ ആവശ്യം വർധിച്ച് വരുന്നുണ്ട്. മാത്രമല്ല ജനസംഖ്യ വർധനവ് രാജ്യത്തെ ആരോഗ്യപ്രവർത്തകരുടെ ആവശ്യവും വർധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്യം, പബ്ലിക് റിലേഷൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലും ബിരുദദാരികൾക്ക് വൻ അവസരമുണ്ട്', അദ്ദേഹം പറഞ്ഞു.

uaejob

തൊഴിൽ സാധ്യതകൾ രാജ്യത്തെ സാമ്പത്തിക വളർച്ചയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നുണ്ടെന്ന് പറയുകയാണ് ഗലാൽ ആന്റ് കരാവി മാനേജ്മെന്റ് കൺസൾട്ടിങ് (ജി ആന്റ് കെ) മാനേജിങ് പാട്ണർ അസം ഗലാൽ. രാജ്യത്തെ് വലിയ സാമ്പത്തിക മുന്നേറ്റമാണ് ഉണ്ടാകുന്നതെന്നും അതിനാൽ തന്നെ തൊഴിൽ വിപണിയും വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇ സാമ്പത്തിക വളർച്ച ആഗോള ശരാശരിയെ മറികടക്കുമെന്ന പ്രവചനങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര നാണയ നിധി രാജ്യത്ത് 5.1 ശതമാനം വളർച്ചയാണ് പ്രവചിക്കുന്നത്. ലോക ബാങ്ക് 4.1 ശതമാനവും യുഎഇ സെൻട്രൽ ബാങ്ക് 4.5 ശതമാനവും. ഈ വളർച്ച തൊഴിൽ വിപണിക്ക് ഏറെ ഗുണകരമാകും. പ്രത്യേകിച്ച് മെഷീൻ ലേണിംഗ്, എഐ പ്രോഗ്രാമിംഗ്, ഡാറ്റ സയൻസ്, പ്രോസസ് ഓട്ടോമേഷൻ തുടങ്ങിയ എഐ അനുബന്ധ മേഖലകളിൽ.

യുഎയിൽ എഐ സാങ്കേതിക വിദ്യയും അതിനോട് ബന്ധപ്പെട്ട് കിടക്കുന്ന മേഖലകളും വളരുകയാണെന്ന് എൻവിഡിയ എഐ സൊല്യൂഷൻസ് അറ്റ് അഡ്വാൻസ്ഡ് ഇൻ്റഗ്രേഷൻ ബിസിനസ് ഡെവലപ്മെൻ്റ് മാനേജർ അഹമ്മദ് ഗമാൽ ചൂണ്ടിക്കാട്ടി. രാജ്യത്തെ വിവിധ എഐ പ്രൊജക്ടുകളും ഡാറ്റ സെന്റററുകളും പ്രോഗ്രാമേഴ്സിനും സ്പ്ഷ്യലിസ്റ്റുകൾക്കും വലിയ സാധ്യത ഒരുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം എഐ മേഖലയിൽ ഉൾപ്പെടെയുള്ള വളർച്ച മലയാളികൾക്കം വലിയ അവസരങ്ങളായിരിക്കും വഴി തുറക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+