Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി; സ്ഥിര നിയമനം.. 1,67 ലക്ഷം ശമ്പളം..അപേക്ഷിക്കാം

ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (യു സി എസ് എൽ), കർണാടകയിലെ മൽപെയിൽ പ്രവർത്തിക്കുന്ന യൂണിറ്റിൽ വിവിധ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് സ്ഥിര നിയമനത്തിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഷിപ്പ് ബിൽഡിംഗ്, ഷിപ്പ് റിപ്പയർ, മറൈൻ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. വിശദമായി അറിയാം

മാനേജർ (ഡിസൈൻ), അസിസ്റ്റന്റ് ജനറൽ മാനേജർ (എഞ്ചിനീയറിംഗ്), ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ) എന്നീ തസ്തികകളിലേക്കാണ് നിയമനം.

Udupi Cochin Shipyard executive recruitment 2026 vacancy and salary details

മാനേജർ (ഡിസൈൻ)

മെക്കാനിക്കൽ, മറൈൻ അല്ലെങ്കിൽ നേവൽ ആർക്കിടെക്ചർ എഞ്ചിനീയറിംഗിൽ കുറഞ്ഞത് 60% മാർക്കോടെ ബിരുദം വേണം. 9 വർഷം പോസ്റ്റ് ക്വാളിഫിക്കേഷൻ മാനേജീരിയൽ അനുഭവം നിർബന്ധമാണ്. ഷിപ്പ് ബിൽഡിംഗ്, ഷിപ്പ് റിപ്പയർ, ഓഫ്‌ഷോർ ഫാബ്രിക്കേഷൻ, പെട്രോകെമിക്കൽ അല്ലെങ്കിൽ മറൈൻ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ പ്രവർത്തിച്ച പരിചയം ആവശ്യമാണ്. AutoCAD, Tribon/Aveva/CADMATIC പോലുള്ള ഡിസൈൻ ടൂളുകളിൽ പരിചയം അഭികാമ്യം. SAP, MS Project, MS Office എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

അസിസ്റ്റന്റ് ജനറൽ മാനേജർ (എഞ്ചിനീയറിംഗ്)

മെക്കാനിക്കൽ, നേവൽ ആർക്കിടെക്ചർ, പ്രൊഡക്ഷൻ അല്ലെങ്കിൽ മറൈൻ എഞ്ചിനീയറിംഗിൽ 60% മാർക്കോടെ ബിരുദം വേണം. 15 വർഷം പോസ്റ്റ് ക്വാളിഫിക്കേഷൻ മാനേജീരിയൽ അനുഭവം നിർബന്ധമാണ്. ഹൾ ഫാബ്രിക്കേഷൻ, സ്ട്രക്ചറൽ ഔട്ട്‌ഫിറ്റിംഗ്, മെഷിനറി, പൈപ്പിംഗ്, പെയിന്റിംഗ്, അക്കോമഡേഷൻ ഔട്ട്‌ഫിറ്റിംഗ് തുടങ്ങിയ മേഖലകളിൽ പരിചയം ആവശ്യമാണ്. കൂടാതെ ഷിപ്പ് ബിൽഡിംഗ്/ഓഫ്‌ഷോർ മേഖലയിലെ ടീം ലീഡ് അല്ലെങ്കിൽ സെക്ഷൻ ഹെഡ് ആയി കുറഞ്ഞത് 5 വർഷത്തെ അനുഭവം ഉണ്ടായിരിക്കണം.

ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ)

മെക്കാനിക്കൽ, മറൈൻ അല്ലെങ്കിൽ ഷിപ്പ് ബിൽഡിംഗ് എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വേണം. യോഗ്യത അനുസരിച്ച് 7 മുതൽ 10 വർഷം വരെ പോസ്റ്റ് ക്വാളിഫിക്കേഷൻ അനുഭവം ആവശ്യമാണ്. ഹൾ ഫാബ്രിക്കേഷൻ, മെഷിനറി, പൈപ്പിംഗ്, പെയിന്റിംഗ്, പ്ലാനിംഗ്, ഔട്ട്‌ഫിറ്റിംഗ് തുടങ്ങിയ മേഖലകളിൽ ഷിപ്പ് ബിൽഡിംഗ്, ഷിപ്പ് റിപ്പയർ, ഓഫ്‌ഷോർ അല്ലെങ്കിൽ പെട്രോകെമിക്കൽ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച പരിചയം നിർബന്ധമാണ്.

ശമ്പള ഘടന

അസിസ്റ്റന്റ് ജനറൽ മാനേജർ- 1,67,280, ഡെപ്യൂട്ടി മാനേജർ -1,04,550

അപേക്ഷ തീയതി

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂൺ 16 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/Careers

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്

പി.ആര്‍.ഡി വീഡിയോ സ്ട്രിങ്ങര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനസര്‍ക്കാരിന്റെ ഔദ്യോഗികപരിപാടികളുടെ വീഡിയോ കവറേജ് നടത്തുന്നതിന് ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ രൂപീകരിക്കുന്ന വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി/പ്ലസ്ടുവാണ് അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയവും ആവശ്യമാണ്. പി.ആര്‍.ഡിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി/വീഡിയോ എഡിറ്റിങ് എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ കാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉള്ളവരായിരിക്കണം അപേക്ഷകര്‍.

വിഷ്വല്‍ വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവും പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ് സ്വന്തമായും ഉണ്ടായിരിക്കണം. ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കണം. എഡിറ്റ് സ്യൂട്ട്, നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങള്‍ എന്നിവ സ്വന്തമായുള്ളത് അധിക യോഗ്യതയായി പരിഗണിക്കും. ലൈവ് വീഡിയോ ട്രാന്‍സ്മിഷൻ, സ്വന്തമായി ബാക്ക്പാക്ക് പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ എന്നീ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനകം വാട്സ്ആപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നല്‍കണം.

അപേക്ഷകർ ജില്ലയില്‍ സ്ഥിരതാമസമുള്ളവരും ഡ്രൈവിങ് ലൈസന്‍സ് ഉള്ളവരുമായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്താന്‍ കഴിയണം. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ വീഡിയോകൾ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന് മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം. അപേക്ഷകര്‍ ക്രിമിനല്‍ കേസില്‍പ്പെട്ടവരോ ശിക്ഷിക്കപ്പെട്ടവരോ കുറ്റാരോപണ വിധേയരോ ക്രിമിനൽ പശ്ചാത്തലമുള്ളവരോ ആകരുത്.
പേര്, വീട്ടുവിലാസം, വിദ്യാഭ്യാസയോഗ്യത, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള വീഡിയോഗ്രഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ അപേക്ഷയും ബന്ധപ്പെട്ട രേഖകളും ജൂൺ 17 ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ, പിന്‍-688001 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭ്യമാക്കണം. ഇ-മെയിലില്‍ അയയ്ക്കുന്നവ സ്വീകരിക്കില്ല. അപേക്ഷകർ താമസപരിധിയിലെ സ്റ്റേഷൻഹൗസ് ഓഫീസറിൽ നിന്നും സ്വാഭാവസർട്ടിഫിക്കറ്റും കേസുകൾ ഇല്ലെന്നത് സംബന്ധിച്ച രേഖയും അപേക്ഷക്കൊപ്പം ഹാജരാക്കണം. കൂടുതൽ വിവരങ്ങള്‍ക്ക് 0477 2251349 എന്ന് നമ്പറിൽ ബന്ധപ്പെടുകയോ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ എഫ് ബി പേജ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+