Get Updates
Get notified of breaking news, exclusive insights, and must-see stories!

ആധാറില്‍ അവസരം, ഒരുലക്ഷത്തിനും മുകളില്‍ ശമ്പളം; ആര്‍ക്കൊക്കെ അപേക്ഷിക്കാം?

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, അക്കൗണ്ടന്റ് തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. പ്രസ്തുത തസ്തികയിലെ രണ്ട് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായപരിധി 56 വയസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ അഞ്ച് വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലയളവിലേക്ക് നിയമിക്കും.

ഉദ്യോഗാര്‍ത്ഥിക്ക് അവരുടെ ഉചിതമായ മേഖലകളില്‍ പ്രസക്തമായ വര്‍ഷങ്ങളുടെ അനുഭവം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോറം ആവശ്യമായ രേഖകളോടൊപ്പം അവസാന തീയതിയിയായ മേയ് 30 നോ അതിന് മുമ്പോ താഴെ പറയുന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

Job News

അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ പേ മാട്രിക്‌സ് ലെവല്‍-6 അനുസരിച്ച് പ്രതിമാസം 35,400 രൂപ മുതല്‍ 1,12,400 രൂപ വരെ ശമ്പളം ലഭിക്കും. അക്കൗണ്ടന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ പേ മെട്രിക്‌സ് ലെവല്‍-5 അനുസരിച്ച് പ്രതിമാസം 29,200 രൂപ മുതല്‍ 92,300 രൂപ വരെ ശമ്പളം ലഭിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നതിനുള്ള അടിസ്ഥാന കഴിവുകള്‍ ഉണ്ടായിരിക്കണം. അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, അക്കൗണ്ടന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ യോഗ്യതകളെ സംബന്ധിച്ച് ഔദ്യോഗിക വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍ വിശദമാക്കിയിട്ടുണ്ട്. ചണ്ഡീഗഢിലെ റീജിയണല്‍ ഓഫീസിലേക്കാണ് നിയമനം.

പ്രസ്തുത തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം

ഡയറക്ടര്‍ (എച്ച്ആര്‍), യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, റീജിയണല്‍ ഓഫീസ്, ചണ്ഡീഗഡ്, എസ്‌സിഒ 95-98, ഗ്രൗണ്ട് ആന്‍ഡ് സെക്കന്റ് ഫ്‌ലോര്‍, സെക്ടര്‍- 17-ബി, ചണ്ഡീഗഡ് - 160017.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+