Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി ഓഫർ ലെറ്റർ ഇല്ലാതെയും യുകെ വിസ; പങ്കാളികളേയും കൊണ്ടുപോകാം: ആനുകൂല്യങ്ങള്‍ വേറേയും

യുകെയില്‍ സ്ഥിരതാമസമാക്കാന്‍ ഉദ്ദേശിക്കുന്ന പ്രൊഫഷണലുകള്‍ക്ക് സുവർണ്ണാവസരം തുറന്ന് യുകെയുടെ ഗ്ലോബൽ ടാലന്റ് വിസ. മികച്ച യോഗ്യതയുള്ള പ്രൊഫഷണലുകള്‍ക്ക് ജോലി ഓഫർ ഇല്ലാതെ യുകെയിൽ ജോലി ചെയ്യാനും സ്ഥിര താമസം നേടാനും അവസരമൊരുക്കുന്ന അന്താരാഷ്ട്ര ഇമിഗ്രേഷൻ പദ്ധതിയാണ് ഗ്ലോബൽ ടാലന്റ് വിസ. ഡിറ്റൽ ടെക്നോളജി, ശാസ്ത്രം, കല, അക്കാദമിക് രംഗങ്ങളിലെ പ്രൊഫഷനുകള്‍ക്ക് ഈ വിസയിലൂടെ യുകെയിലേക്ക് പ്രവേശിക്കാം.

2020-ൽ ആരംഭിച്ച ഗ്ലോബൽ ടാലന്റ് വിസ രാജ്യത്തെ ഒരു ആഗോള നവീകരണ കേന്ദ്രമാക്കി മാറ്റാനുള്ള യുകെ ഗവൺമെന്റിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ആരംഭിച്ചത്. ഡിജിറ്റൽ ടെക്നോളജി (ഫിന്‌ടെക്, ഗെയിമിംഗ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ശാസ്ത്രം, എഞ്ചിനീയറിംഗ്, മെഡിസിൻ, ഹ്യൂമാനിറ്റീസ്, കല, സംസ്കാരം (ഫിലിം, ടെലിവിഷൻ, ഫാഷൻ ഡിസൈൻ, ആർക്കിടെക്ചർ) എന്നീ മേഖലകളിലെ പ്രതിഭകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഒരു ജോലി ഓഫർ ആവശ്യമില്ലെന്നുള്ളതാണ് ഗ്ലോബൽ ടാലന്റ് വിസയുടെ പ്രധാന ആകർഷണം. ശമ്പള പരിധി ഇല്ല എന്നതിനോടൊപ്പം തൊഴിൽ തിരഞ്ഞെടുക്കുന്നതിൽ പൂർണ സ്വാതന്ത്ര്യവും ലഭിക്കും.

uk-job

ഗ്ലോബൽ ടാലന്റ് വിസയുടെ സവിശേഷതകള്‍

ജോലി ഓഫർ ആവശ്യമില്ല: തൊഴിൽ ഉടമയുടെ സ്പോൺസർഷിപ്പ് ആവശ്യമില്ലാതെ, അപേക്ഷകർക്ക് ജോലി, സ്വയം തൊഴിൽ, സ്റ്റാർട്ടപ്പ്, അല്ലെങ്കിൽ ഒന്നിലധികം പ്രോജക്ടുകളിൽ ഏർപ്പെടാം.

സ്ഥിര താമസത്തിനുള്ള പാത: "Exceptional Talent" എന്ന വിഭാഗത്തിൽ 3 വർഷത്തിന് ശേഷവും, "Exceptional Promise" എന്ന വിഭാഗത്തിൽ 5 വർഷത്തിന് ശേഷവും ഐ എല്‍ ആറിന് അഥവാ സ്ഥിര താമസത്തിന് അപേക്ഷിക്കാം. ILR ലഭിച്ചാൽ. വിസ ലഭിക്കുന്നതോടെ യുകെയിൽ അനിശ്ചിത കാലത്തേക്ക് ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും കഴിയും. കൂടാതെ ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവസരവും ലഭിക്കും.

കുടുംബം: ജീവിത പങ്കാളി, 18 വയസിന് താഴെയുള്ള കുട്ടികൾ എന്നിവരെ ഡിപ്പൻഡന്റുകളായി കൊണ്ടുവരാം. ഡിപ്പൻഡന്റുകൾക്കും യുകെയിൽ ജോലി ചെയ്യാനും പഠിക്കാനും സ്വാതന്ത്ര്യമുണ്ട്.

തൊഴിൽ ആനുകൂല്യം: ജോലി മാറ്റുന്നതിനോ സ്വന്തം ബിസിനസ് തുടങ്ങുന്നതിനോ ഹോം ഓഫീസിനെ അറിയിക്കേണ്ട ആവശ്യമില്ല.

ഭാഷാ, ശമ്പള പരിധികളില്ല: സ്കില്‍ഡ് വർക്ക് വിസയിൽ നിന്ന് വ്യത്യസ്തമായി, ഇംഗ്ലീഷ് ഭാഷാ പരീക്ഷയോ കുറഞ്ഞ ശമ്പള പരിധിയോ ആവശ്യമില്ല. എന്നിരുന്നാലും ഐ എല്‍ ആറിന് അപേക്ഷിക്കുമ്പോൾ B1 ലെവൽ ഇംഗ്ലീഷ് പ്രാവീണ്യവും 'Life in the UK' ടെസ്റ്റ് പാസാകലും ആവശ്യമാണ്.

യോഗ്യത

ഗ്ലോബൽ ടാലന്റ് വിസയ്ക്ക് യോഗ്യത നേടാൻ, അപേക്ഷകർ താഴെ പറയുന്ന വിഭാകങ്ങളില്‍ എക്സപ്ഷനല്‍ ടാലന്റ്, എക്സപ്ഷനല്‍ പ്രോമിസ് എന്നിവയില്‍ ഏതെങ്കിലും ഒന്നായിരിക്കണം.

ഡിജിറ്റൽ ടെക്നോളജി: എഐ, ഫിന്‌ടെ പ്രോഗ്രാമർ, ഡാറ്റാ സയന്റിസ്റ്റ്, UX/UI ഡിസൈനർ, വീഡിയോ ഗെയിം ഡെവലപ്പർ തുടങ്ങിയവ.

ശാസ്ത്രം, എഞ്ചിനീയറിംഗ്, മെഡിസിൻ: ലൈഫ് സയൻസസ്, ഫിസിക്കൽ സയൻസസ്, ക്ലിനിക്കൽ റിസർച്ച്, എഞ്ചിനീയറിംഗ് മേഖലകൾ.

കല, സംസ്കാരം: ഫിലിം, ടെലിവിഷൻ, ഫാഷൻ ഡിസൈൻ, ആർക്കിടെക്ചർ, ലിറ്ററേച്ചർ, പെർഫോമിംഗ് ആർട്ട്സ്.

അക്കാദമിക്, ഗവേഷണം: ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസസ്, ഗവേഷണ പ്രോജക്ടുകൾ.

അപേക്ഷകർക്ക് 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം. മിക്ക അപേക്ഷകരും ഒരു അംഗീകൃത യുകെ എൻഡോഴ്‌സിംഗ് ബോഡിയിൽ നിന്ന് എൻഡോഴ്‌സ്മെന്റ് നേടേണ്ടതുണ്ട്, എന്നാൽ നോബല്‍ പ്രൈസ്, ടൂറിങ് അവാർഡ്, അക്കാദമി അവാർഡ് തുടങ്ങിയ അന്താരാഷ്ട്ര പുരസ്കാര ജേതാക്കൾക്ക് എൻഡോഴ്‌സ്മെന്റ് ആവശ്യമില്ല. എൻഡോഴ്‌സ്മെന്റ് നേടാൻ, അപേക്ഷകർ തങ്ങളുടെ മേഖലയിലെ മികവ് തെളിയിക്കണം.

അപേക്ഷാ പ്രക്രിയ

ഗ്ലോബൽ ടാലന്റ് വിസ അപേക്ഷ രണ്ട് ഘട്ടങ്ങളായാണ് നടക്കുന്നത്

എൻഡോഴ്‌സ്മെന്റ് അപേക്ഷ (Stage 1): യോഗ്യത തെളിയിക്കാൻ സിവി, ശുപാർശ കത്തുകൾ, പ്രസിദ്ധീകരണങ്ങൾ, പേറ്റന്റുകൾ, അവാർഡുകൾ തുടങ്ങിയവ സമർപ്പിക്കണം. Tech Nation-ന് അപേക്ഷിക്കുന്നവർ 4 മേഖലകളിൽ (നവീകരണം, അംഗീകാരം, പ്രൊഫഷണൽ സ്വാധീനം, അക്കാദമിക് സംഭാവന) കുറഞ്ഞത് 2 എണ്ണത്തിൽ തെളിവുകൾ നൽകണം.

വിസ അപേക്ഷ (Stage 2): എൻഡോഴ്‌സ്മെന്റ് ലഭിച്ച ശേഷം, UK Visas and Immigration (UKVI)-ന് വിസ അപേക്ഷ സമർപ്പിക്കണം. ഇതിന് പാസ്‌പോർട്ട്, ബയോമെട്രിക് വിവരങ്ങൾ, എൻഡോഴ്‌സ്മെന്റ് ലെറ്റർ എന്നിവ ആവശ്യമാണ്. യുകെക്ക് പുറത്ത് നിന്നുള്ള അപേക്ഷകൾക്ക് 3 ആഴ്ചയും, യുകെക്കുള്ളിൽ നിന്നുള്ളവയ്ക്ക് 8 ആഴ്ചയും പ്രോസസ്സിംഗ് സമയം വേണ്ടിവരും.

അപേക്ഷാ ഫീസ്: വിസയ്ക്ക് 766 പൌണ്ട് ആണ് മൊത്തം ചെലവ്. എൻഡോഴ്‌സ്മെന്റിനെ ആശ്രയിക്കുന്നവർക്ക് ഫീസ് രണ്ട് ഭാഗങ്ങളായി അടയ്ക്കാം. അവാർഡ് ജേതാക്കൾ മുഴുവൻ തുകയും ഒറ്റത്തവണയായി അടയ്ക്കണം. അതേസമയം ഡിപ്പൻഡന്റുകൾക്ക് ഓരോരുത്തർക്കും 766 പൌണ്ട് വീതം അടയ്ക്കേണ്ടതുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+